News

അടുത്തുള്ള ഓണം - ബക്രീദ് വിപണിയെപ്പറ്റി അറിയുവാൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻറെ "ഓണവിപണി 2018” ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ

ഓണത്തിന് പച്ചക്കറി വാങ്ങുന്നതിന് വിപണി തിരഞ്ഞു നടക്കേണ്ട .അടുത്തുള്ള വിപണിയുടെ സ്ഥാനം, ജില്ലയിലുള്ള വിപണികളുടെ സ്ഥാനം, വിപണിയിൽ ലഭ്യമായ പച്ചക്കറികൾ വിപണിയുടെ ചാർജുള്ള ഉദ്യോഗസ്ഥനുമായി ബന്ധപ്പെടുന്നതിന് മൊബൈൽ ഫോണിലേക്ക് വിളിക്കാനുള്ള സൗകര്യം, നിൽക്കുന്ന സ്ഥലത്തുനിന്ന് വിപണിയിൽ എത്തുന്നതിനുള്ള റൂട്ട് മാപ്പ് എന്നിവ ഉൾക്കൊള്ളിച്ചിട്ടുള്ള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻറെ ലളിതമായ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ Onavipani 2018”("ഓണവിപണി 2018”) ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. കേരളത്തിൻറെ മാപ്പിൽ ഓണവിപണി കളുടെ സ്ഥാനം അറിയുവാനും സാധിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ഓണം ബക്രീദ് വിപണി കണ്ടെത്തി ഉൽപ്പന്നങ്ങൾ വാങ്ങുവാൻ ഓണവിപണി 2018 ആപ്ലിക്കേഷൻ ഉപയോഗിക്കുക.


English Summary: onam bakreed vipani

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine