ഇപ്പോൾ സവാളയാണ് താരം. അടുത്ത കുറേ ദിവസങ്ങളായി നാലാൾ കൂടിയാൽ ചർച്ചചെയ്യുന്നത് സവാള യെക്കുറിച്ച് ആയിരിക്കും. കിലോയ്ക്ക് 100 രൂപയിലധികം വില വന്ന നാളുകളാണ് നാം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കുടുംബ ബജറ്റുകൾ താളം തെറ്റുന്ന വിലയിൽ എത്തിയിട്ടും ജനങ്ങൾ സവാള വാങ്ങുന്നു എന്നുള്ളത് തന്നെ സവാളയുടെ ജനപ്രീതി പ്രകടമാക്കുന്നതാണ്. ഇന്ത്യക്കാരുടെ തീൻമേശയിൽ സ്ഥിരപ്രതിഷ്ഠ നേടിയ അപൂർവ്വം പച്ചക്കറികളിൽ ഒന്നാണ് സവാള. ഇവിടെ സവാളയുടെ വിലയെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്കല്ല മറിച്ച് അതിൻറെ പോഷകഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് പറയാൻ ഉദ്ദേശിക്കുന്നത്.
പൊണ്ണത്തടി ഒഴിവാക്കി ശരീരഭാരം കുറയ്ക്കാൻ സവാള ഉത്തമമാണ്. കാർബണേറ്റഡ് ഭക്ഷണങ്ങൾ ധാരാളം കഴിച്ചുകൊണ്ടിരിക്കുന്ന നമുക്ക് ദുർമേദസ്സ് സ്വാഭാവികമായും ഉണ്ടാവും. സവാള സലാഡ് രൂപത്തിൽ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് മേൽപ്പറഞ്ഞ ഗുണം കിട്ടാൻ സഹായകമാകും.
ഉറക്കക്കുറവിന് പരിഹാരമായും സവാള പാശ്ചാത്യനാടുകളിൽ ഉപയോഗിക്കുന്നുണ്ട്. ഉറങ്ങുന്നതിനു മുമ്പ് ചൂടുള്ള സവാള സൂപ്പ് രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഉറക്കപ്രശ്നങ്ങൾ അതോടുകൂടി പമ്പകടക്കും. സവാളയിലെ ഫൈറ്റോ കെമിക്കലുകൾ ആണ് സവാളയ്ക്ക് ഈ ഗുണം നൽകുന്നത്.
സവാള കൂടുതൽ ഉപയോഗിക്കുന്നവരിൽ ഹൃദയാരോഗ്യം മെച്ചപ്പെടും. രക്തചംക്രമണത്തെ വർധിപ്പിച് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാൻ സവാളക്കു കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സവാളയിൽ അടങ്ങിയിട്ടുള്ള ആൻറി ഒാക്സിഡൻറ് ക്വർസൈറ്റുകൾ ആണ് ഹൃദയത്തിന് ആരോഗ്യം നൽകുന്നത്.
കലോറി വളരെ കുറവുള്ള ഒരു പച്ചക്കറിയാണ് സവാള. അതുകൊണ്ടുതന്നെ ഇത് പ്രമേഹരോഗികൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഷുഗർ നിയന്ത്രിക്കാൻ കഴിയും. മാത്രവുമല്ല ഫൈബർ, അയേൺ, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ മൂലകങ്ങൾ എല്ലാം നാം ഇതിൽ അടങ്ങിയിട്ടുമുണ്ട്.
ചർമസംരക്ഷണത്തിന് സവാള വളരെയധികം പ്രയോജനം ചെയ്യും. ചർമ്മത്തിൽ ഉള്ള കറുത്ത പാടുകൾ നീക്കം ചെയ്യുകയും തിളക്കമുള്ള ചർമം നിലനിർത്തുകയും ചെയ്യുന്ന ഒരു പച്ചക്കറിയാണിത്. ആൻറിബയോട്ടിക് ഗുണമുള്ള അപൂർവ്വം പച്ചക്കറികളിൽ ഒന്നാണിത്.
പ്രതിരോധശേഷി നേടുന്നതിനും സവാള പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. ഇടയ്ക്കിടെ വരുന്ന ജലദോഷം പനി മുതലായവ തീർത്തും മാറി കിട്ടും. ഫൈറ്റോ കെമിക്കൽസ് അടങ്ങിയിട്ടുള്ളത് കൊണ്ടാണ് സവാള കഴിച്ചാൽ ഈ ഗുണം കിട്ടുന്നത്.
ലൈംഗീകശേഷി വർദ്ധനക്കും ആർത്തവ തകരാറുകൾക്കുമൊക്കെ സവാള ശീലമാക്കിയാൽ നല്ല ഫലം കിട്ടും. കൂടാതെ പല്ലിൻറെയും മോണയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും സവാളയ്ക്ക് ശേഷിയുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും സവാള കഴിച്ചാൽ അലർജിയുള്ളവർ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ സവാള കൂടുതൽ ഉപയോഗിക്കാവൂ.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
തറവിലക്ക് പിന്നാലെ സംഭരണശാലകൾ തുടങ്ങാൻ സർക്കാർ നീക്കം
പാചകവാതക ബുക്കിങ്ങിന് ഇനി ഏകീകൃത നമ്പർ
നെല്ല് സംഭരണത്തിന് മില്ലുടമകളുടെ പച്ചക്കൊടി
നെല്ല് സംഭരണത്തിൽ പൂർവ്വസ്ഥിതി തുടരാൻ സപ്ലൈകോ
റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി
ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു
മാതൃഭൂമി സീഡിന്റെ വിത്ത് വിതരണം തുടങ്ങി
പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പിന്റ അംഗീകാരം
തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ