റബറിന്റെ വിപണന കയറ്റുമതി രീതികളിൽ റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓൺലൈൻ പരിശീലനം നൽകുന്നു. റബർ വിപണന സംബന്ധിച്ച് അടിസ്ഥാന വസ്തുതകൾ, വിപണന സേവനങ്ങൾ, കയറ്റുമതി സംബന്ധമായ കാര്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള രണ്ടു ദിവസത്തെ പരിശീലനം ഈ മാസം 14 15 തീയതികളിൽ നടത്തും.
പരിശീലനം സമയം എല്ലാദിവസവും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആയിരിക്കും. ജി എസ് ടി രജിസ്ട്രേഷൻ ഇല്ലാത്ത കേരളീയർക്ക് പരിശീലന ഫീസ്1190 രൂപയും ജി എസ് ടി രജിസ്ട്രേഷൻ ഇല്ലാത്ത കേരളീയർക്കും പുറത്തുള്ളവർക്കും 1180 രൂപയുമാണ് ഫീസ്.
പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0481-2353127 എന്ന നമ്പറിലും 0481-2353325 എന്ന നമ്പറിലും ബന്ധപ്പെടുക.