1. News

PAN, Aadhaar നിർബന്ധമാക്കി: പണം പിൻവലിക്കാനും നിക്ഷേപിക്കുന്നതിനുമുള്ള പുതിയ നിബന്ധനകൾ

ഒരു സാമ്പത്തിക വർഷത്തിൽ 20 ലക്ഷം രൂപയിൽ കൂടുതൽ പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും (cash withdrawal and deposit) ചെയ്യുന്ന ഇടപാടുകൾക്ക് പാൻ, ആധാർ നമ്പർ എന്നിവ നിർബന്ധമാണ്.

Anju M U
aadhaar
പണം പിൻവലിക്കാനും നിക്ഷേപിക്കുന്നതിനും PAN, Aadhaar നിർബന്ധമാക്കി

രാജ്യത്ത് പണം പിൻവലിക്കുന്നതിന് പുതിയ നിബന്ധനകൾ വന്നു. പണം പിൻവലിക്കൽ, നിക്ഷേപം എന്നിവയ്ക്ക് പാൻ നമ്പറോ (PAN) ആധാർ നമ്പറോ (Aadhaar number) നിർബന്ധമാണ്. മെയ് 26 മുതലാണ് ഈ നിർണായക നിബന്ധനകൾ പ്രാബല്യത്തിൽ വന്നത്.

ഒരു സാമ്പത്തിക വർഷത്തിൽ 20 ലക്ഷം രൂപയിൽ കൂടുതൽ പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും (cash withdrawal and deposit) ചെയ്യുന്ന ഇടപാടുകൾക്ക് പാൻ, ആധാർ നമ്പർ എന്നിവ നിർബന്ധമാണെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ഇടപാടുകൾക്ക് മാത്രമല്ല, അക്കൗണ്ട് തുറക്കുന്ന സമയത്തും ഈ നിയമങ്ങൾ ബാധകമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (Central Board of Direct Taxes) അറിയിച്ചു.

ബാങ്കിലും പോസ്റ്റ് ഓഫീസിലും സഹകരണ ബാങ്കിലും ക്യാഷ് ക്രെഡിറ്റ് അക്കൗണ്ട് തുറക്കുമ്പോൾ പാൻ കാർഡ് നമ്പറോ ആധാർ കാർഡ് നമ്പറോ സമർപ്പിക്കണമെന്നാണ് നിർദേശം. പുതിയ നിയമത്തെ കുറിച്ച് ഈ മാസം ആദ്യം തന്നെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) പ്രസ്താവന പുറത്തിറക്കിയിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Post Office സ്ഥിര നിക്ഷേപം; കൂടുതൽ പലിശ, കൂടുതൽ സുരക്ഷിതം

നേരത്തെ വാർഷികാടിസ്ഥാനത്തിൽ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്നതിന് ഇത്തരത്തിൽ പരിധിയൊന്നും നിലവിലില്ലായിരുന്നു. എന്നാൽ പുതിയതായി ഒരു വർഷം ആകെയുള്ള ഇടപാടുകൾക്ക് 20 ലക്ഷം രൂപയായി നിലനിർത്തിയിട്ടുണ്ട്.

നേരത്തെ ഒരു ദിവസം 50,000 രൂപയിൽ കൂടുതൽ പണം നിക്ഷേപിക്കുന്ന ഇടപാടുകൾക്കായിരുന്നു പാൻ നമ്പർ നിർബന്ധമാക്കിയിരുന്നത്. 114 ബി പ്രകാരം പണം നിക്ഷേപിക്കുന്നതിനോ പിൻവലിക്കുന്നതിനോ വാർഷിക പരിധി ഉണ്ടായിരുന്നില്ല. എന്നാൽ വാർഷിക അടിസ്ഥാനത്തിൽ പണം പിൻവലിക്കുന്നതിന് നിലവിൽ കൂടുതൽ പരിധി ഏർപ്പെടുത്തിയിരിക്കുകയാണ്.

സാമ്പത്തിക തട്ടിപ്പുകൾ കുറയ്ക്കുന്നതിനുള്ള പുതിയ നിയമം

സാമ്പത്തിക തട്ടിപ്പുകൾ കുറയ്ക്കുന്നതിനാണ് പുതിയ നിബന്ധനകൾ നടപ്പിലാക്കുന്നത്. ഉപഭോക്താക്കൾ പാൻ നമ്പറോ ആധാർ നമ്പറോ നൽകിയിട്ടുണ്ടെന്ന് ബാങ്കുകൾ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. പാൻ നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ ആദായനികുതി പ്രിൻസിപ്പൽ ഡയറക്ടർ ജനറലിനോ അതുമല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തിയ വ്യക്തിക്കോ സമർപ്പിക്കണം എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.

ഈ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ വലിയ പണമിടപാടുകൾ നിരീക്ഷിക്കാൻ ആദായനികുതി വകുപ്പിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ പാൻ കാർഡ് ഇല്ലാത്തവരുടെയും പാൻ നമ്പറും ആധാറും ബന്ധിപ്പിച്ചിട്ടില്ലാത്തവരുടെയും വിശദാംശങ്ങൾ രേഖപ്പെടുത്താൻ പുതിയ നിയമം ബാങ്കുകളെ സഹായിക്കുമെന്നും കണക്കുകൂട്ടുന്നു.
പാൻ കാർഡ് ഹാജരാക്കാതെ ഉയർന്ന തുക പിൻവലിക്കലിക്കുന്ന തട്ടിപ്പുകൾ പരിഹരിക്കാനും ഇത് സഹായിക്കും.
ആധാർ കാർഡുമായി പാൻ നമ്പർ ബന്ധിപ്പിക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്. പാൻ സർവീസ് സെന്ററുകളിൽ നിന്നും ലഭിക്കുന്ന ഫോം ഫില്ല് ചെയ്തും ഈ നടപടി പൂർത്തിയാക്കാം. കൂടാതെ, 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് നിങ്ങളുടെ മൊബൈൽ നമ്പരിൽ നിന്നും എസ്എംഎസ് അയച്ചും പാൻ കാർഡ് ബന്ധിപ്പിക്കാം. കൂടാതെ, ഇ- ഫയലിങ് വെബ്സൈറ്റ് വഴിയും പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്.

English Summary: PAN, Aadhaar Made Mandatory: New Rule For Cash Withdrawal And Deposit

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds