1. News

പന്നിയങ്കര സംയോജിത നഗര ആരോഗ്യ കേന്ദ്രം: പുതിയ കെട്ടിടം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കാലത്തിനനുസരിച്ച മാറ്റങ്ങൾ ഉൾക്കൊണ്ട് ആരോഗ്യമേഖലയിൽ ഇടപെടലുകൾ നടത്താനാകണമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പന്നിയങ്കര സംയോജിത നഗര ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് നഗരസഭയുടെ ഹെൽത്ത് സെന്ററുകൾ അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായാണിത്.

Meera Sandeep
പന്നിയങ്കര സംയോജിത നഗര ആരോഗ്യ കേന്ദ്രം: പുതിയ കെട്ടിടം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
പന്നിയങ്കര സംയോജിത നഗര ആരോഗ്യ കേന്ദ്രം: പുതിയ കെട്ടിടം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കാലത്തിനനുസരിച്ച മാറ്റങ്ങൾ ഉൾക്കൊണ്ട് ആരോഗ്യമേഖലയിൽ ഇടപെടലുകൾ നടത്താനാകണമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പന്നിയങ്കര സംയോജിത നഗര ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് നഗരസഭയുടെ ഹെൽത്ത് സെന്ററുകൾ അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായാണിത്.

മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ് ബിസിനി റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് ഹെൽത്ത് സർക്കിൾ ഓഫീസ് ഉദ്ഘാടനം ചെയ്തു.

കോർപ്പറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോ എസ് ജയശ്രീ സ്വാഗതവും ഹെൽത്ത് ഓഫീസർ ഡോ.എ ശശികുമാർ നന്ദിയും പറഞ്ഞു. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വാർഡ് കൗൺസിലർമാർ, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ കവിത പുരുഷോത്തമൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

PA Muhammad Riaz, Minister of Tourism Public Works Department, said that interventions can be made in the health sector by including the changes according to the times. The Minister was speaking at the inauguration of the new building of Panniangara Integrated Urban Health Centre. This is a part of upgrading health centers of Kozhikode Municipality.

Mayor Dr. Bina Philip presided. Assistant Executive Engineer S Bisini presented the report. Deputy Mayor CP Muzaffar Ahmed inaugurated the Health Circle Office.

Corporation Health Standing Committee Chairperson Dr S Jayashree welcomed and Health Officer Dr A Sasikumar gave the vote of thanks. Corporation Standing Committee Chairpersons, Ward Councillors, District Homeomedical Officer Dr. Kavita Purushothaman, representatives of various political parties etc. participated.

English Summary: Panniangara Integrated Urban Health Centre: Minister M Riaz inaugurated the new bldg

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds