1. News

പി എം കിസാൻ സമ്മാൻ നിധി അനർഹരെ ഒഴിവാക്കുന്നതിന് നോഡൽ ഓഫീസർമാർ വരുന്നു

ചെറുകിട കൃഷിക്കാർക്കുള്ള പ്രധാനമന്ത്രിയുടെ ധനസഹായമായ പി എം കിസാൻ സമ്മാൻ നിധി അനർഹരെ ഒഴിവാക്കുന്നതിനും അർഹരായവരെ കൂട്ടിച്ചേർക്കുന്നതിനും വില്ലേജ് തലത്തിൽ നോഡൽ ഓഫീസർമാർ വരുന്നു.

Saranya Sasidharan

1. ചെറുകിട കൃഷിക്കാർക്കുള്ള പ്രധാനമന്ത്രിയുടെ ധനസഹായമായ പി എം കിസാൻ സമ്മാൻ നിധി അനർഹരെ ഒഴിവാക്കുന്നതിനും അർഹരായവരെ കൂട്ടിച്ചേർക്കുന്നതിനും വില്ലേജ് തലത്തിൽ നോഡൽ ഓഫീസർമാർ വരുന്നു. കേന്ദ്ര കൃഷി മന്ത്രാലയത്തിൻ്റെ നിർദ്ദേശ പ്രകാരമാണ് ഇത്തരത്തിൽ നോഡൽ ഓഫീസർമാർ വരുന്നത്. കൃഷി ഓഫീസർ, കൃഷി അസിസ്റ്റൻ്റ് എന്നിവരെ നോഡൽ ഓഫീസറായി നിയമിച്ച് തുടങ്ങി. 3 വില്ലേജുകൾക്ക് ഒരാൾ എന്ന നിലയിലാണ് നിയമനം. അനധികൃതമായി പണം കൈപ്പറ്റിയർ പണം തിരിച്ചടയ്ക്കാതെ ഇരുന്നാൽ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം.

കൂടുതൽ അറിയുന്നതിന്: https://youtu.be/li5_NQHNw6s?si=ld5JgT49cuEGCmRO

2. കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ "കൃഷിക്ക് ഒപ്പം കളമശ്ശേരി" ജലവിഭവ വിനിയോഗവും വിതരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, ജനകീയമാക്കുന്നതിനും വേണ്ടി എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും "തണ്ണീർ സംരക്ഷണം ഡിപിആർ വാലിഡേഷൻ" ഏകദിന ശില്പശാല സംഘടിപ്പിക്കുകയാണ് , പദ്ധതിയുടെ ഭാഗമായി ഏലൂർ മുനിസിപ്പാലിറ്റി കോൺഫ്രൻസ് ഹാളിൽ വച്ച് മുൻസിപ്പൽ ചെയർമാൻ സുജിലിൻ്റെ സാന്നിധ്യത്തിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെനിൻ ഏക ശില്പശാല ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെരീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ,കൃഷി ഓഫീസർ അഞ്ചു മറിയം സ്വാഗതം ആശംസിച്ചു.

3. കന്നുകാലികളെ വളർത്താൻ താല്പര്യമുള്ള വ്യക്തികൾക്കായി വായ്പകൾ അനുവദിക്കും. അവയുടെ പലിശ സർക്കാർ അടയ്ക്കും. 24 മണിക്കൂർ വെറ്റിനറി സൗകര്യം ഏർപ്പെടുത്തുന്നതിനായി കേരളത്തിലെ 152 ബ്ലോക്കുകളിൽ വെറ്റിനറി ആംബുലൻസ് സർവീസ് സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി ജെ ചിഞ്ചുറാണി. അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപള്ളി ഓഡിറ്റോറിയത്തിൽ നടന്ന 'ഉണർവ്' ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സംസ്ഥാനത്ത് പാൽ ഉത്പാദനത്തിൽ 90 ശതമാനം സ്വയംപര്യാപ്ത നമ്മൾ കൈവരിച്ചു കഴിഞ്ഞു. ബാക്കി 10 ശതമാനത്തിനു വേണ്ടിയുള്ള നടപടി സർക്കാർ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. പാലിന് ഏറ്റവും കൂടുതൽ വില നൽകുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.

4. പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് ജനുവരി 12 ന് ജൈവ കൃഷി എന്ന വിഷയത്തില്‍ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.ഫോൺ – 0466 2212279, 29122008, 6282937809.

ബന്ധപ്പെട്ട വാർത്തകൾ: കന്നുകാലികളെ വളർത്തുന്നവർക്ക് വായ്പ അനുവദിക്കും; പലിശ സർക്കാർ അടയ്ക്കും

English Summary: PM Kisan Samman Nidhi Nodal Officers come to screen out ineligibles

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds