1. News

കന്നുകാലികളെ വളർത്തുന്നവർക്ക് വായ്പ അനുവദിക്കും; പലിശ സർക്കാർ അടയ്ക്കും

കൊളമ്പുരോഗ നിർമാജനത്തിനായി വാക്സിൻ നടപടികൾ ശക്തിപ്പെടുത്തി. കേരളത്തിനു പുറത്തു നിന്നു കൊണ്ടുവരുന്ന പശുക്കളെ ക്വാറന്റൈൻ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

Saranya Sasidharan
കന്നുകാലികളെ വളർത്തുന്നവർക്ക് വായ്പ അനുവദിക്കും; പലിശ സർക്കാർ അടയ്ക്കും
കന്നുകാലികളെ വളർത്തുന്നവർക്ക് വായ്പ അനുവദിക്കും; പലിശ സർക്കാർ അടയ്ക്കും

കോട്ടയം: പാൽ ഉൽപ്പാദനത്തിൽ മാസങ്ങൾക്കുള്ളിൽ കേരളം സ്വയംപര്യാപ്തമാകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപള്ളി ഓഡിറ്റോറിയത്തിൽ നടന്ന 'ഉണർവ്' ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പാൽ ഉത്പാദനത്തിൽ 90 ശതമാനം സ്വയംപര്യാപ്ത

സംസ്ഥാനത്ത് പാൽ ഉത്പാദനത്തിൽ 90 ശതമാനം സ്വയംപര്യാപ്ത നമ്മൾ കൈവരിച്ചു കഴിഞ്ഞു. ബാക്കി 10 ശതമാനത്തിനു വേണ്ടിയുള്ള നടപടി സർക്കാർ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. പാലിന് ഏറ്റവും കൂടുതൽ വില നൽകുന്ന സംസ്ഥാനം കേരളമാണ്. ഓരോ വർഷവും ജില്ലയിലെ ക്ഷീരകർഷകർക്ക് വേണ്ടി കോടിക്കണക്കിനു രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. കോട്ടയം ജില്ലയിൽ ക്ഷീര കർഷകരിൽ നിന്ന് 97,000 ലിറ്റർ പാലാണ് ഒരു ദിവസം സംഭരിക്കുന്നത്. അത് ഇനിയും വർധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കണം.

വാക്സിൻ നടപടി ശക്തിപ്പെടുത്തി

കൊളമ്പുരോഗ നിർമാജനത്തിനായി വാക്സിൻ നടപടികൾ ശക്തിപ്പെടുത്തി. കേരളത്തിനു പുറത്തു നിന്നു കൊണ്ടുവരുന്ന പശുക്കളെ ക്വാറന്റൈൻ ചെയ്യണമെന്നും മന്ത്രി പറഞ്ഞു. എന്തൊക്കെ തീറ്റകളാണ് പശുക്കൾക്ക് നൽകുന്നതെന്ന് ക്ഷീര കർഷകർ കൃത്യമായി അറിഞ്ഞിരിക്കണം. കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തണം. അതിനായി 60 ശതമാനം ഫണ്ട് കേന്ദ്രവും 40 ശതമാനം ഫണ്ട് സംസ്ഥാന സർക്കാരും നൽകും. ക്ഷീര ഗ്രാമം പദ്ധതിക്കായി ഒരു കോടി രൂപ ഈ വർഷം വിഭാവനം ചെയ്യും. രണ്ടര വർഷത്തിനുള്ളിൽ കന്നുകാലികൾക്കായി സമഗ്ര ഇൻഷുറൻസ് സംവിധാനങ്ങൾ ഒരുക്കും. പശുക്കളുടെ ഇ-കാർഡിന് അധികം വൈകാതെ തന്നെ തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു.

വായ്പ അനുവദിക്കും

കന്നുകാലികളെ വളർത്താൻ താല്പര്യമുള്ള വ്യക്തികൾക്കായി വായ്പകൾ അനുവദിക്കും. അവയുടെ പലിശ സർക്കാർ അടയ്ക്കും. 24 മണിക്കൂർ വെറ്റിനറി സൗകര്യം ഏർപ്പെടുത്തുന്നതിനായി കേരളത്തിലെ 152 ബ്ലോക്കുകളിൽ വെറ്റിനറി ആംബുലൻസ് സർവീസ് സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. മികച്ച ക്ഷീരസംഘം, ഏറ്റവും കൂടുതൽ പാലളക്കുന്ന ക്ഷീരകർഷകൻ, കൂടുതൽ പാൽ അളക്കുന്ന എസ്.സി, എസ്.ടി കർഷകൻ, മികച്ച ക്ഷീരസംരംഭകൻ, ജില്ലാ പഞ്ചായത്തിനുള്ള ആദരം, ക്ഷീരകർഷക ക്ഷേമനിധി അംഗത്തിനുള്ള സമ്മാനം, 2023-24 ലെ ക്ഷീരഗ്രാമം പദ്ധതിയിലെ ഗ്രാമപഞ്ചായത്തുകൾ, ക്ഷീരമേഖലയിൽ കൂടുതൽ തുക വകയിരുത്തിയ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകൾക്കുള്ള ആദരം, മികച്ച ക്ഷീരസംഘം സെക്രട്ടറി എന്നിവരെ യോഗത്തിൽ ആദരിച്ചു.

കന്നുകാലികളെ വളർത്തുന്നവർക്ക് വായ്പ അനുവദിക്കും; പലിശ സർക്കാർ അടയ്ക്കുംകടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് എം. മണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ബി. സ്മിത, ടി.കെ. വാസുദേവൻ നായർ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ് പുത്തൻകാല, പി.എം. മാത്യു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സെലീനാമ ജോർജ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സ്‌കറിയ വർക്കി, നളിനി രാധാകൃഷ്ണൻ, സുബിൻ മാത്യൂ, എറണാകുളം റീജണൽ കോർപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ചെയർമാൻ എം.ടി. ജയൻ, അംഗങ്ങളായ സോണി ഈറ്റക്കൽ, ജോമോൻ മറ്റം, ജില്ലാ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, അസിസ്റ്റന്റ് ഡയറക്ടർ വിജി വിശ്വനാഥ് എന്നിവർ പങ്കെടുത്തു. ക്ഷീരവികസനയൂണിറ്റിന്റെ പരിധിയിലുള്ള കെ.എസ്. പുരം ക്ഷീരസംഘത്തിന്റെ സഹകരണത്തോടെയാണ് പരിപാടി നടന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കന്നുകാലിത്തീറ്റ നിയന്ത്രണ ബിൽ ഉടൻ പ്രാബല്യത്തിൽ വരുത്തും: മന്ത്രി ജെ ചിഞ്ചുറാണി

English Summary: Loans will be granted to cattle rearers; The interest will be paid by the government

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds