1. News

PM Kisan 15th Installment : പതിനഞ്ചാം ഗഡു അടുത്ത മാസം ലഭിച്ചേക്കും! എപ്പോൾ? ആർക്കൊക്കെ? അറിയാം

ആനുകൂല്യം ലഭിക്കുന്നതിനായി നടപടികൾ പൂർത്തിയാക്കിയ ഗുണഭോക്താക്കൾ ഗുണഭോക്തൃ ലിസ്റ്റ് പരിശോധിക്കണം

Darsana J
PM Kisan 15th Installment : പതിനഞ്ചാം ഗഡു അടുത്ത മാസം ലഭിച്ചേക്കും! എപ്പോൾ? ആർക്കൊക്കെ? അറിയാം
PM Kisan 15th Installment : പതിനഞ്ചാം ഗഡു അടുത്ത മാസം ലഭിച്ചേക്കും! എപ്പോൾ? ആർക്കൊക്കെ? അറിയാം

1. പിഎം കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്ത. 15-ാം ഗഡു നവംബർ അവസാന വാരം ലഭിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ. ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും നവംബർ 27ന് തുക ലഭിക്കാനാണ് സാധ്യത. ആനുകൂല്യം ലഭിക്കുന്നതിനായി നടപടികൾ പൂർത്തിയാക്കിയ ഗുണഭോക്താക്കൾ ഗുണഭോക്തൃ ലിസ്റ്റ് പരിശോധിക്കണം. ഇക്കഴിഞ്ഞ ജൂലൈ 27നാണ് 14-ാം ഗഡു കർഷകർക്ക് ലഭിച്ചത്. അർഹരായ 8.5 കോടി കർഷകർക്ക് 17,000 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയത്.

പിഎം കിസാൻ ഗുണഭോക്തൃ ലിസ്റ്റ് പരിശോധിക്കുന്നത് എങ്ങനെ?

  • പിഎം കിസാന്റെ pmkisan.gov.in ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
  • ഫാർമേഴ്‌സ് കോർണറിന് (Farmers corner) താഴെ, ഗുണഭോക്താവിന്റെ സ്റ്റാറ്റസ്/ ഗുണഭോക്തൃ പട്ടിക (beneficiary status or beneficiary list) ക്ലിക്ക് ചെയ്യുക
  • ശേഷം മൊബൈൽ നമ്പർ/വില്ലേജ്/സംസ്ഥാനം/ജില്ല തുടങ്ങിയ വിവരങ്ങൾ നൽകണം
  • ക്യാപ്‌ച കോഡ് കൃത്യമായി നൽകുക
  • അവസാനം ഡാറ്റ നേടുക (Get Data) എന്നതിൽ ക്ലിക്ക് ചെയ്യുക

2. മത്സ്യമേഖലയിലെ സംരംഭകത്വത്തെ കുറിച്ച് വർക് ഷോപ് സംഘടിപ്പിക്കുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റാണ് 5 ദിവസത്തെ വർക് ഷോപ് നടത്തുന്നത്. താൽപര്യമുള്ള യുവതി യുവാക്കൾക്ക് നവംബർ 6 മുതൽ 10 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലെത്തി പരിശീലനത്തിൽ പങ്കെടുക്കാം. ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിലെ സംരംഭകത്വ അവസരങ്ങൾ, മത്സ്യത്തിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ, അലങ്കാര മത്സ്യകൃഷി, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികൾ, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികൾ, ഇൻഡസ്ട്രിയൽ വിസിറ്റ്, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടൽ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും.

കൂടുതൽ വാർത്തകൾ: Ration കടകളിൽ AAY കാർഡിന് പഞ്ചസാരയില്ല! ആട്ടയും മുടങ്ങുന്നു

താൽപര്യമുള്ളവർ ഒക്ടോബർ 30 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ജനറൽ വിഭാഗത്തിന് കോഴ്സ് ഫീയും സർട്ടിഫിക്കറ്റും ഭക്ഷണവും താമസവും ഉൾപ്പെടെ 3540 രൂപയും, താമസം ആവശ്യമില്ലാത്തവർക്ക് 1500 രൂപയുമാണ് ഫീസ്. എസ്.സി/എസ്. ടി വിഭാഗത്തിന് കോഴ്സ് ഫീയും സർട്ടിഫിക്കറ്റും ഭക്ഷണവും താമസവും ഉൾപ്പെടെ 2000 രൂപയും, താമസം ആവശ്യമില്ലെങ്കിൽ 1000 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-0484 2532890 / 2550322/9605542061.

3. സുവര്‍ണ ജൂബിലി നിറവില്‍ തൃശൂർ ജില്ലയിലെ മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രം. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. കശുമാവ് ഗവേഷണ രംഗത്ത് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപുല സാധ്യതകളെ ഇനിയും കണ്ടെത്തണമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. ശാസ്ത്രീയ കൃഷി രീതി ചിട്ടപ്പെടുത്തുന്നതില്‍ മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികള്‍ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ വെയിറ്റിംഗ് ഷെഡ് സാധ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മികച്ച സംഭാവനങ്ങള്‍ നല്‍കിയ കര്‍ഷകരെയും ചടങ്ങില്‍ ആദരിച്ചു.

English Summary: PM Kisan samman nidhi yojana 15th installment may released on November check beneficiary status

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds