Updated on: 19 February, 2022 11:34 AM IST
PM to inaugurate municipal solid waste based Gobar-Dhan plant in Indore today

ഇന്‍ഡോറിലെ ''ഗോബര്‍-ധന്‍'' (ചാണകം) (ജൈവ-സി.എന്‍.ജി-കംപ്രസ്ഡ് പ്രകൃതി വാതകം) പ്ലാന്റ് ഇന്ന് (ഫെബ്രുവരി 19) ന് ഉച്ചയ്ക്ക് 1 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

''മാലിന്യ രഹിത നഗരങ്ങള്‍'' സൃഷ്ടിക്കുക എന്ന വിശാല കാഴ്ചപ്പാടോടെ അടുത്തിടെ സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്‍ 2.0ന് പ്രധാനമന്ത്രി തുടക്കം കുറിച്ചിരുന്നു.

ചാണകത്തിന്റെ ഗുണങ്ങൾ

വിഭവങ്ങള്‍ പരമാവധി വീണ്ടെടുക്കുന്നതിനുള്ള 'മാലിന്യത്തില്‍ നിന്നും സമ്പത്ത്' 'ചാക്രിക സമ്പദ്ഘടന' എന്നീ രണ്ടു സമഗ്രതത്വങ്ങള്‍ക്ക് കീഴില്‍ നടപ്പാക്കുന്ന ഇന്‍ഡോറിലെ ജൈവ-സി.എന്‍.ജി പ്ലാന്റ് ദൗത്യം, ഇവ രണ്ടും ദൃഷ്ടാന്തീകരിക്കുന്നതുമാണ്.

പ്രതിദിനം വേര്‍തിരിക്കപ്പെട്ട 550 ടണ്‍ നനവുള്ള ജൈവമാലിന്യം സംസ്‌കരിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. ഇത് പ്രതിദിനം 17,000 കിലോഗ്രാം സി.എന്‍.ജിയും 100 ടണ്‍ ജൈവ വളവും (കമ്പോസ്റ്റ്) ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സീറോ ലാന്‍ഡ്ഫില്‍ (മണ്‍പാളികള്‍ക്കിടയില്‍ ചപ്പുചറുകൾ നിറയ്ക്കുന്ന രീതി ഇല്ലാതാക്കൽ ) മാതൃകകളെ  അടിസ്ഥാനമാക്കി ഉള്ളതാണ് പ്ലാന്റ്. അതിനാല്‍ നിരാകരണമൊന്നും ഉണ്ടാകില്ല. കൂടാതെ, ഹരിതഗൃഹ വാതക വികിരണം കുറയ്ക്കല്‍, വളമായി ഉപയോഗിക്കാവുന്ന ജൈവ കമ്പോസ്റ്റിനൊപ്പം ഹരിത ഊര്‍ജ്ജവും ലഭ്യമാക്കുന്ന പദ്ധതി ഒന്നിലധികം പാരിസ്ഥിതിക നേട്ടങ്ങള്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.

അരിയിട്ട വെള്ളം മികച്ച ജൈവ കീടനാശിനി

ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും (ഐ.എം.സി) ഇന്‍ഡോ എന്‍വിറോ ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സ് ലിമിറ്റഡും (ഐ.ഇ.ഐ.എസ്.എല്‍) ഒരു പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍, ഐ.ഇ. ഐ.എസ്.എല്ലിന്റെ 150 കോടി 100% മൂലധന നിക്ഷേപമാക്കികൊണ്ട് ഇന്‍ഡോര്‍ ക്ളീന്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രത്യേക ഉദ്ദേശ സംവിധാനം (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) രൂപീകരിച്ചു. ഇത്തരത്തിലുള്ള ആദ്യ സംരംഭമായ പ്ലാന്റ് ഉല്‍പ്പാദിപ്പിക്കുന്ന സി.എന്‍.ജിയുടെ കുറഞ്ഞത് 50% ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാങ്ങുകയും 250 സിറ്റി ബസുകള്‍ സി.എന്‍.ജിയില്‍ ഓടിക്കുകയും ചെയ്യും. ബാക്കിയുള്ള സി.എന്‍.ജി പൊതുവിപണിയില്‍ വില്‍ക്കും. കാര്‍ഷിക, തോട്ടവിള ആവശ്യങ്ങള്‍ക്കായി രാസവളങ്ങള്‍ മാറ്റി പകരമായി ഉപയോഗിക്കുന്നതിന് ജൈവ കമ്പോസ്റ്റ് സഹായിക്കുകയും ചെയ്യും.

English Summary: PM to inaugurate municipal solid waste based Gobar-Dhan plant in Indore today
Published on: 19 February 2022, 11:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now