- കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പരമ്പരാഗത് കൃഷി വികാസ് യോജനയുടെ കീഴിൽ കർഷകർക്ക് ഏകദേശം 5000 രൂപ വരെ ധനസഹായം. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ, 3 വർഷത്തേക്ക് ഹെക്ടറിന് ഏകദേശം 5000 രൂപ വരെ നൽകുന്നു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി PKVYയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ജൈവകർഷകർക്ക് രജിസ്ട്രേഷൻ നടത്താം.
- സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ് നടപ്പിലാക്കുന്ന ഔഷധ സസ്യ കൃഷി, കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തില്‍ 150 ഏക്കര്‍ സ്ഥലത്ത് നടത്തും. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ 100 ജെ.എല്‍.ജി ഗ്രൂപ്പുകള്‍ രൂപീകരിച്ച് 15 ക്ലസ്റ്ററുകളിലായി 100 ഏക്കര്‍ സ്ഥലത്തും, പേരാമ്പ്ര പ്ലാന്റേഷനിൽ 50 ഏക്കര്‍ സ്ഥലത്തുമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതിയും സംസ്ഥാന ഔഷധ സസ്യ ബോര്‍ഡും തമ്മില്‍ പദ്ധതിക്കായുള്ള ധാരണാപത്രം ഒപ്പുവെച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ആധാർ എൻറോൾമെൻ്റ്, അപ്ഡേറ്റ് എന്നിവ ഇനി വളരെ എളുപ്പം
- ജില്ലാ പഞ്ചായത്തിന്റെ 'കതിരണി' പദ്ധതിയുടെയും, കോഴിക്കോട് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെ 'നിറവ്' പദ്ധതിയുടെയും ഭാഗമായി ജാനകീ വയലില്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഒന്നര ഏക്കര്‍ പാടത്ത് വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ NSS യൂണിറ്റാണ് നെല്‍കൃഷി ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.
- മികച്ച മത്സ്യകർഷകർക്ക് ഫിഷറീസ് വകുപ്പ് നൽകുന്ന ജനകീയ മത്സ്യകൃഷി അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഓരുജല കർഷകൻ, ശുദ്ധജല കർഷകൻ, ചെമ്മീൻ കർഷകൻ, അക്വാകൾച്ചർ പ്രൊമോട്ടർ, തദ്ദേശസ്വയംഭരണ സ്ഥാപനം, നൂതന മത്സ്യകൃഷി എന്നീ വിഭാഗങ്ങളിലാണ് അവാർഡ്. സംസ്ഥാന, കേന്ദ്ര സർക്കാർ ധനസഹായ പദ്ധതികളിലൂടെയും സ്വന്തമായും മത്സ്യ കൃഷിയിലേർപ്പെടുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ മേയ് 28 വൈകിട്ട് 4 മണിക്കകം സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0 4 8 1 2 5 6 6 8 2 3.
ബന്ധപ്പെട്ട വാർത്തകൾ: 2022 ജൂൺ 1 മുതൽ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു
- കോട്ടയം ക്ഷീരപരിശീലനകേന്ദ്രത്തിന്റെ പുതിയ കെട്ടിടം നാളം ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഈരയിൽക്കടവ് പരിശീലന കേന്ദ്രത്തിൽ വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. വിവിധയിനം തീറ്റപ്പുല്ലിനങ്ങൾ പരിചയപ്പെടുത്തുന്നതിനുള്ള ലൈവ് ഹെർബേറിയം തോമസ് ചാഴിക്കാടൻ എം.പി. ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തി RKVY പദ്ധതിയിലൂടെ 87 ലക്ഷം രൂപ ഉപയോഗിച്ചാണ് 2 നിലകളിലായി 4500 ചതുരശ്രയടിയുള്ള പുതിയ കെട്ടിടം നിർമിച്ചത്.
- കോട്ടയം ജില്ലയിലെ മത്സ്യവിത്ത് ഫാമുകൾ, ഹാച്ചറികൾ, ഇറക്കുമതി-കയറ്റുമതി-സംഭരണം- വിപണനകേന്ദ്രങ്ങൾ, അലങ്കാര മത്സ്യ വിപണന കേന്ദ്രങ്ങൾ എന്നിവ കേരള മത്സ്യവിത്ത് നിയമം 2014 പ്രകാരം ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് നേടണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അല്ലാത്തപക്ഷം നടപടി സ്വീകരിക്കും. ലൈസൻസിനുള്ള അപേക്ഷാ ഫോറം കോട്ടയം, പാലാ, വൈക്കം മത്സ്യഭവനുകളിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9 0 7 4 3 9 2 3 5 0, അല്ലെങ്കിൽ 0 4 8 2 2 2 9 9 1 5 1 എന്ന നമ്പരിലോ ബന്ധപ്പെടുക.
ബന്ധപ്പെട്ട വാർത്തകൾ: ഡിആർഡിഒ (DRDO)ൽ റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഒഴിവുകൾ; ശമ്പളം 54000
- പാം ഓയിലിന്റെ കയറ്റുമതി ഇന്തോനേഷ്യ പുനരാരംഭിച്ചതിനെ തുടർന്ന് ഇന്ത്യയിൽ ഭക്ഷ്യ എണ്ണകളുടെ ലഭ്യത വർധിച്ചു. 200,000 ടൺ ക്രൂഡ് പാം ഓയിൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തതിനാൽ രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറയുമെന്ന് സൂചന. ഇന്തോനേഷ്യ കയറ്റുമതി നിരോധനം നീക്കിയതിന് ശേഷം തിങ്കളാഴ്ച കയറ്റുമതി ചെയ്ത ചരക്ക് ഈ ആഴ്ച അവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് സൺവിൻ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് സന്ദീപ് ബജോറിയ പറഞ്ഞു. ജൂൺ 15 ഓടെ പാം ഓയിൽ ചില്ലറവ്യാപാരികളിലേക്ക് എത്തുമെന്നും അദ്ദേഹം അറിയിച്ചു.
- കേരളത്തിൽ കാലവർഷം 2 ദിവസത്തിനുള്ളിൽ എത്തുമെന്ന് കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ടുകൾ. ജൂൺ ആദ്യമെത്തുന്ന കാലവർഷം ഇത്തവണ മെയ് അവസാനത്തോടുകൂടി കേരളത്തിൽ എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടൽ. ഇന്ന് മുതൽ മെയ് 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: HDFC Latest: Recurring Depositകളുടെ പലിശ നിരക്ക് ഉയർത്തി, പുതിയ നിരക്കുകൾ അറിയാം