1. News

പ‍ഞ്ചാബ് നാഷണൽ ബാങ്കിലെ പ്യൂണുമാരുടെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

പഞ്ചാബ് നാഷണൽ ബാങ്ക് (PNB) പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയും ബിഹാറിലെ ചമ്പാരനും ഉൾപ്പെടെ വിവിധ സോണുകളിലേക്കുള്ള പ്യൂണുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബാങ്ക് റിക്രൂട്ട്‌മെന്റിന്റെ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കിയിട്ടുണ്ട്.

Meera Sandeep
PNB Recruitment 2022: Apply for the vacancies of peons
PNB Recruitment 2022: Apply for the vacancies of peons

പഞ്ചാബ് നാഷണൽ ബാങ്ക് (PNB) പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയും ബിഹാറിലെ ചമ്പാരനും ഉൾപ്പെടെ വിവിധ സോണുകളിലേക്കുള്ള  പ്യൂണുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.   ബാങ്ക് റിക്രൂട്ട്‌മെന്റിന്റെ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കിയിട്ടുണ്ട്. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ pnbindia.in-ൽ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. അപേക്ഷ, തിരഞ്ഞെടുപ്പ്, റിക്രൂട്ട്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അറിയാം.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ മാനേജർമാരുടെ നിരവധി ഒഴിവുകൾ

അവസാന തിയതി

അപേക്ഷ ഫോം പൂരിപ്പിച്ച്  2022 മാർച്ച് 28-ന് മുമ്പ് പുർബ ബർധമാൻ ജില്ലയ്ക്കും, മാർച്ച് 21, 2022-ന് ചമ്പാരൻ ജില്ലയിലേക്കും സമർപ്പിക്കണം.

യോഗ്യതകൾ 

പ്യൂൺ റിക്രൂട്ട്‌മെന്റ് 2022-ന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 12-ാം ക്ലാസ് പാസ്സായിരിക്കണം. അപേക്ഷിക്കാനുള്ള ഉദ്യോഗാർത്ഥികളുടെ കുറഞ്ഞ പ്രായം 18 വയസ്സും കൂടിയ പ്രായം 24 വയസ്സുമാണ്. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാന പ്രാവീണ്യം, എഴുതാനും വായിക്കാനും മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം. പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. ബിരുദധാരികൾക്ക് ഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാൻ കഴിയില്ല.

ഈ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (13.03.2022)

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ 14,500 രൂപ മുതൽ 28,145 രൂപ വരെ ശമ്പളത്തിൽ നിയമിക്കും.

അപേക്ഷകൾ അയക്കേണ്ട വിധം

പൂരിപ്പിച്ച അപേക്ഷകൾ അയക്കേണ്ട വിലാസം:  Address: Deputy Circle Head - Support, HRD Department, Punjab National Bank, Circle Office, Burdwan, 2nd Floor, Shri Durga Market, Police Line Bazar, GT Road, Burdwan - 713103

English Summary: PNB Recruitment 2022: Apply for the vacancies of peons

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds