1. News

പൊക്കാളി നെല്ല് ഉൽപ്പന്നങ്ങൾ ആക്കി വിപണിയിൽ ഇറക്കി

വലിയ വടക്കഞ്ചേരി ചെറിയ വടക്കഞ്ചേരി കൊല്ലാറ്റടപ്പ് പാടങ്ങളിലെ വിളവെടുത്ത പൊക്കാളി നെല്ല്, അരി, പുട്ട് പൊടി തുടങ്ങിയ ഉൽപ്പന്നങ്ങൾ ആക്കി വിപണിയിൽ ഇറക്കി. ഹൈബി ഈഡൻ MP ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അസീന അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. അരി ബുക്കിങ് ചെയ്യുന്നതിന് 9 8 9 5 7 2 3 8 0 7 എന്ന നമ്പറിൽ ബന്ധപ്പെടുക.

Saranya Sasidharan

1. റേഷൻ കടകളിൽ ക്വിൻ്റൽ കണക്കിന് അരി കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടുകൾ. മഞ്ഞ പിങ്ക് കാർഡുകാർക്ക് അരി മാറ്റി വിതരണം ചെയ്യാൻ അനുമതി കാത്ത് കിടക്കുകയാണ് വ്യാപാരികൾ. PMGKAY പദ്ധതി പ്രകാരം അനുവദിച്ച അരിയാണ് കെട്ടിക്കിടക്കുന്നത്. അരി വാങ്ങാൻ ജനുവരി 10 വരെ അവസരം നൽകിയിട്ടും പൂർണമായും വിറ്റഴിഞ്ഞിട്ടില്ല എന്നതാണ് കെട്ടിക്കിടക്കാനുള്ള കാരണം. അരി മാറ്റി വിതരണം ചെയ്യാൻ കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മന്ത്രി ജി ആർ അനിലിന് കത്ത് നൽകിയിട്ടുണ്ട്.

2. വലിയ വടക്കഞ്ചേരി ചെറിയ വടക്കഞ്ചേരി കൊല്ലാറ്റടപ്പ് പാടങ്ങളിലെ വിളവെടുത്ത പൊക്കാളി നെല്ല്, അരി, പുട്ട് പൊടി തുടങ്ങിയ ഉൽപ്പന്നങ്ങൾ ആക്കി വിപണിയിൽ ഇറക്കി. ഹൈബി ഈഡൻ MP ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അസീന അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. അരി ബുക്കിങ് ചെയ്യുന്നതിന് 9 8 9 5 7 2 3 8 0 7 എന്ന നമ്പറിൽ ബന്ധപ്പെടുക.

3. ഷൊറണൂർ നഗരസഭ - ജനകീയാസൂത്രണം 2022- 23 പദ്ധതി പ്രകാരം ഞങ്ങളും കൃഷിയിലേക്ക് - പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലക്ഷ്മണൻ്റെ അധ്യക്ഷതയിൽ ഷൊറണൂർ നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ് ജി മുകുന്ദൻ നിർവ്വഹിച്ചു .

4. ചേർത്തല തെക്ക് പാരമ്പര്യ കാർഷിക ഗ്രാമം ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി അർത്തുങ്കലിൽ സൂര്യകാന്തി ചെടികളുടെ പ്രദർശനത്തോട്ടം ഒരുക്കി.

5. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തൈക്കാട് കൃഷിഭവന്റ നേതൃത്വത്തിൽ, വിഷു വിപണി കണക്കിലെടുത്ത് ഒൻപതാം വാർഡ് കൃഷിക്കൂട്ടം കണിവെള്ളരി കൃഷി ആരംഭിച്ചു, മുൻ കൃഷിമന്ത്രി: വി.എസ്.സുനിൽകുമാർ നടീൽ ഉൽഘാടനം നിർവ്വഹിച്ചു. ഗുരുവായൂർ നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ, ഷെഫീർ .AM. അദ്ധ്യക്ഷത വഹിച്ചു.

6. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ തിരുവിഴ ഫാം വിസിറ്റ് ടൂറിസ്റ്റ് കേന്ദ്രത്തിൻ്റെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിനിമോൾ സാംസൻ്റെ അദ്ധ്യക്ഷതയിൽ കൃഷിവകുപ്പ് മന്ത്രി ശ്രീ.പി പ്രസാദ് നിർവഹിച്ചു. അനിൽ ജ്യോതിഷ് എന്നിവരാണ് ഫാം ടൂറിസത്തിൻ്റെ നടത്തിപ്പുകാർ.

7. സംസ്ഥാന ക്യഷി വകുപ്പിൻ്റെ പ്രോട്ടീന്‍ ഉദ്യാനം എന്ന പദ്ധതിയിലൂടെ ഇരുന്നൂറോളം കര്‍ഷകര്‍ ഏകദേശം 40 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്തുവരുന്ന പയറുത്പന്നങ്ങൾ വള്ളികുന്നം ബ്രാന്റ് ഉത്പന്നങ്ങളായി വിപണിയിലെത്തിക്കുന്നു . വന്‍പയര്‍, ചെറുപയര്‍, ഉഴുന്ന്, മുതിര എന്നിവയാണ് പ്രധാനമായി കൃഷി ചെയ്യുന്നത്. നിലവില്‍ കുടുംബശ്രീ ജെ.എല്‍.ജി. യൂണിറ്റുകളും ഞങ്ങളും കൃഷിയിലേക്ക് വാര്‍ഡുതല കൃഷി കൂട്ടങ്ങള്‍, വള്ളികുന്നം കേര കര്‍ഷകസമിതി അംഗങ്ങള്‍ എന്നിവരാണ് പയര്‍ കൃഷിക്ക് നേതൃത്വം നല്‍കുന്നത്. ഉത്പന്നങ്ങളുടെ വിപണന ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിർവ്വഹിച്ചു.യോഗത്തിൽ മാവേലിക്കര MLA എം എസ് അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു.

8. ഞാറക്കൽ ബ്ലോക്കിലെ വിവിധ കർഷകരുടെയും കൃഷി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ 100% ജൈവ ഉത്പന്നമായ പൊക്കാളി അരി , വിവിധ മൂല്യ വർധിത ഉത്പന്നങ്ങൾ (പുട്ടുപൊടി, അവൽ, തുടങ്ങിയവ )ആക്കി മാറ്റി വില്പനക്ക് തയ്യാറാക്കി... ഉത്പ്പന്നങ്ങളുടെ വിതരണോദ്‌ഘാടനം എറണാകുളം ജില്ലാ കൃഷി ഓഫീസർ രാജി ജോസ് നിർവഹിച്ചു.

9. പ്രകൃതി വിഭവ പരിപാലനത്തിനു കൂടുതൽ ഊന്നൽ നൽകുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നടക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിലെ തൊഴിലിടങ്ങളിൽ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിലയിരുത്തൽ നടന്നു. അമൃത് സരോവർ പദ്ധതിയുടെ ഭാഗമായ 73 കുളങ്ങളിൽ പ്രവർത്തനങ്ങൾ ആരംഭിക്കുകയും, അതിൽ 49 എണ്ണം പൂർത്തിയാക്കുകയും ചെയ്തു. 

10. നാളികേരത്തിൻ്റെ വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കണമെന്നു കൃഷിമന്ത്രി പി. പ്രസാദ്. താമരക്കുളം ഗ്രാമപഞ്ചായത്തിന് അനുവദിച്ച കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരഗ്രാമം പദ്ധതിയുടെ മൂന്ന് വർഷ കാലാവധി കഴിഞ്ഞാലും കർഷകന് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് ഒരു തുടർച്ച ഉണ്ടാകണം. അതിന് തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. മാവേലിക്കര എം.എൽ.എ. എം. എസ് അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു.

11. ഉൽപാദകരിൽ നിന്നും ഗുണമേന്‍മയുള്ള എല്ലാവിധ കളിമണ്‍ ഉൽപ്പന്നങ്ങളും ചെടിച്ചട്ടികള്‍, മണ്‍പാത്രങ്ങള്‍, കളിമണ്‍ വിഗ്രഹങ്ങള്‍,തുടങ്ങിയ വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് 0 4 7 1 2 7 2 7 0 1 0 എന്ന നമ്പറിൽ ബന്ധപ്പെടുക.

12. കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജനുവരി 24, 25 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ജനുവരി 23നകം പേര് രജിസ്റ്റര്‍ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക് 0 4 9 7 2 7 6 3 4 7 3 എന്ന നമ്പറിൽ ബന്ധപ്പെടുക.

13. ഡയറി ഫാം തുടങ്ങാനോ വിപുലീകരിക്കാനോ അഞ്ച് വര്‍ഷത്തേക്ക് ബാങ്ക് വായ്പ എടുത്ത ക്ഷീര കര്‍ഷകര്‍ക്ക് പലിശ ഇളവ് ലഭിക്കാന്‍ ക്ഷീര വികസന വകുപ്പ് ബാങ്ക് ഇന്ററസ്റ്റ് ഇന്റര്‍വെന്‍ഷന്‍ സ്‌കീം പ്രകാരം അപേക്ഷ ക്ഷണിച്ചു. 2022 ജൂലൈ 25ന് ശേഷം വായ്പ എടുത്തവര്‍ക്കാണ് അവസരം. താല്‍പര്യമുള്ള കര്‍ഷകര്‍ അപേക്ഷയും അനുബന്ധ രേഖകളും ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസില്‍ ജനുവരി 25നകം സമര്‍പ്പിക്കണം.

14. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി പിയുഷ് ഗോയലുമായി ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ ഡൽഹിയിൽ ചർച്ച നടത്തി. സംസ്ഥാനത്തിനുള്ള അരി വിഹിതം വർധിപ്പിക്കണമെന്നു മന്ത്രി കേന്ദ്ര ഭക്ഷ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകുവാനുള്ള 405 കോടി രൂപ, PMGKAY ഭക്ഷ്യധാന്യ വിതരണവുമായി ബന്ധപ്പെട്ട 51.34 കോടി രൂപ, പഞ്ചസാര വിതരണത്തിന്റെ സബ്‌സിഡിയുമായി ബന്ധപ്പെട്ട ക്ലയിമുകൾ എന്നിവ ഉടൻ അനുവദിക്കണമെന്ന് ഭക്ഷ്യ മന്ത്രി ആവശ്യപ്പെട്ടു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോ സമർപ്പിച്ച രേഖകൾ പരിശോധനയിലാണെന്നും നടപടികൾ പൂർത്തീകരിച്ച് മുഴുവൻ തുകയും ഉടൻ ലഭ്യമാക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചതായി ഭക്ഷ്യ മന്ത്രി പറഞ്ഞു.

English Summary: Pokali rice products are marketed

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters