Updated on: 8 January, 2021 6:44 PM IST
എസ്.ഐ സുധാകരന്‍ കെ.കെയുടെ നേതൃത്വത്തില്‍ പച്ചക്കറി വിളവെടുക്കുന്നു. പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ സുലോചന വി.റ്റി സമീപം

കാക്കിക്കുള്ളില്‍ മണ്ണില്‍ നൂറുമേനി വിളയിക്കുന്ന കര്‍ഷകരുമുണ്ടെന്ന് തെളിയിക്കുകയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥര്‍.

കുയിലിമല എ.ആര്‍ ക്യാമ്പ് കെട്ടിടത്തിന് പിന്നില്‍ കാടുകയറി കിടന്ന സ്ഥലം പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ വെട്ടിത്തെളിച്ച് കൃഷിക്ക് അനുയോജ്യമാക്കുകയായിരുന്നു.

പടവലം, കോളി ഫ്ളവര്‍, ചീര, പയര്‍, വെണ്ട, വഴുതനം, പച്ചമുളക്, തക്കാളി, കാബേജ് തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്തത്.

കോവിഡ് കാലത്തെ കഠിനമായ ജോലിത്തിരക്കിനിടയിലാണ് കാക്കിക്കുള്ളിലെ ഈ കര്‍ഷകര്‍ കൃഷിക്ക് ഇറങ്ങിയത്. കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാര്‍ ആഹ്വാനപ്രകാരമാണ് എസ്.ഐമാരായ കെ.കെ സുധാകരന്റെയും , പി.എച്ച് ജമാലിന്റെയും നേതൃത്വത്തില്‍ കൃഷിക്ക് തുടക്കം കുറിച്ചത്.

കൃഷിക്കാരനായ പൈനാവ് സ്വദേശി രഘുവും ഇവരെ സഹായിക്കുന്നുണ്ട്. വാഴത്തോപ്പ് കൃഷിഭവന്റെ സഹായത്തോടെയാണ് കൃഷി ചെയ്യുന്നത്. കൃഷി അസിസ്റ്റന്റ് സി. എസ് ദയയും മറ്റു കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഇവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ട്.

പോലീസുദ്യോഗസ്ഥരും ജീവനക്കാരും ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തി കൃഷിയെ പരിപാലിച്ചു പോരുന്നു. പൂര്‍ണ്ണമായും ജൈവവളങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ക്യാമ്പിലെ അറുന്നൂറോളം വരുന്ന പോലീസുകാരുടെ മെസ്സിലേക്ക് ഇവിടുന്നാണ് പച്ചക്കറി എടുക്കുന്നത്. കൂടാതെ വീടുകളിലേക്കും ഇവര്‍ പച്ചക്കറി വാങ്ങി കൊണ്ട് പോകാറുണ്ട്.പച്ചക്കറി കൃഷിയോടൊപ്പം രണ്ടു കുളങ്ങളിലായി മത്സ്യകൃഷിയും ഇതോടൊപ്പം പരിപാലിക്കുന്നുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :EPF പെൻഷൻ വാങ്ങുന്നവർക്കും സാമൂഹിക സുരക്ഷാ പെൻഷൻ ലഭ്യമാക്കാം

English Summary: police done krishi in the wooded area
Published on: 08 January 2021, 05:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now