1. News

തേനീച്ച കൃഷിയില്‍ പരിശീലനം

മരപ്പൊത്തിലും കല്ലിടുക്കുകളിലും ചുവരുകളിലും കാണുന്ന പ്രകൃതിദത്തമായ ചെറുതേനീച്ചകളെ നമുക്ക് കൂട്ടിലാക്കി വളര്‍ത്താവുന്നതാണ് ഔഷധമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ള ചെറുതേന്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാനുള്ള അനന്തസാധ്യത പ്രയോജനപ്പെടുത്തണം. തേനീച്ച കൃഷി പഠിക്കാൻ തലപര്യമുള്ളവർക്കു കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സംസ്ഥാന ഹോള്‍ട്ടികോര്‍പിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 13, 14, 15 തീയ്യതികളിലായി നടക്കുന്ന തേനീച്ച കൃഷിയില്‍ പരിശീലന പരിപാടിയിൽ പങ്കെടുക്കാം.

K B Bainda
ചെറുതേനിന് വളരെ നല്ല വിലയും വിപണിയുമാണുള്ളത്.
ചെറുതേനിന് വളരെ നല്ല വിലയും വിപണിയുമാണുള്ളത്.


ഔഷധമേന്മയേറെയുളള ചെറുതേന്‍ ആരോഗ്യം നിര്‍ത്താന്‍ കഴിവുള്ള പ്രകൃതിയുടെ അമൃതിന് തുല്യമായ വിശിഷ്ടഭോജ്യവും സ്വാദിഷ്ട പാനീയവുമാണ്. ക്യാന്‍സര്‍ ചികിത്സയില്‍ പോലും ഒരു ഔഷധമെന്നനിലയില്‍ ആധുനികശാസ്ത്രം ഏറെ മൂല്യം കല്‍പിക്കുന്ന ചെറുതേനിന് വളരെ നല്ല വിലയും വിപണിയുമാണുള്ളത്.

വര്‍ദ്ധിച്ച തോതില്‍ ഊര്‍ജ്ജം നല്‍കുന്ന ചെറുതേനിലെ ഊര്‍ജ്ജം നേരിട്ട് ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടും. വേഗത്തില്‍ മുറിവുണങ്ങാനും പൊള്ളല്‍, നേത്രരോഗങ്ങള്‍, ചുമ, ജലദോഷം, കഫക്കെട്ട്, ത്വക്ക് രോഗങ്ങള്‍, ആസ്ത്മ, അള്‍സര്‍, അര്‍ശസ്, ഗ്യാസ്ട്രബിള്‍, വയറിളക്കം, വയറുകടി, അപസ്മാരം, കുടലിലെ രക്തസ്രാവം, മൂത്രാശയ രോഗങ്ങള്‍, കുട്ടികളിലെ ഉദരസംബന്ധമായ രോഗങ്ങള്‍, തുടങ്ങിയവയ്ക്ക് ചെറുതേന്‍ ഉത്തമമായ പ്രതിവിധിയാണ്. The large amount of energy provided by the increased energy is absorbed directly into the body. Recommended for rapid wounds, burns, eye diseases, coughs, colds, coughs, skin diseases, asthma, ulcers, urticaria, gastritis, diarrhea, diarrhea, epilepsy, intestinal bleeding, bladder diseases, gastrointestinal diseases in children, etc.

മുഖത്തെ പാടുകള്‍ മാറ്റുന്നതിനും, ദുര്‍മ്മേദസ് ഇല്ലാതാക്കി അമിതവണ്ണം കുറയ്ക്കുന്നതിനും ചെറുതേന്‍ ഉത്തമമാണ്. ചെറുതേനിലെ ആന്റി ഓക്‌സിഡന്റുകളാണ് മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുന്നതിനും പാടുകള്‍ മാറുന്നതിനും സഹായിക്കുന്നത്.

മുന്തിരിക്കുലപോലുള്ള ചേറുതേന്‍ നിറച്ച അറകളില്‍ ശരാശരി കൂട്ടില്‍നിന്നും 200-850 മില്ലി തേന്‍ ലഭിക്കും. കൃഷ്ണതുളസി, തഴുതാമ, തെറ്റി തുടങ്ങിയ വിവിധതരം ഔഷധ സസ്യങ്ങളില്‍ നിന്നും തേന്‍ ശേഖരിക്കു ന്നതുകൊണ്ടാണ് ചെറുതേനിന് വര്‍ദ്ധിച്ച ഔഷധ ഗുണം ഉണ്ടെന്ന് പറയപ്പെടുന്നത്.

ചെറുതേനിന് അമ്ലത്വം കൂടുതലായതിനാല്‍ പുളിരസം കൂടുതലാണ്. സ്രോതസ്സ് മാറുന്നതിനനുസരിച്ച് ചെറുതേനിന്റെ നിറവും മണവും വ്യത്യാസപ്പെട്ടിരിക്കും. ഇളം മഞ്ഞനിറം മുതല്‍ കടും തവിട്ടുനിറംവരെയുള്ള തേന്‍ ഉണ്ട്.

ചെറുതേനില്‍ ജലാംശം കുറവായതിനാല്‍ ഇന്ത്യന്‍ തേനീച്ചയുടെയോ ഇറ്റാലിയന്‍ തേനീച്ചയുടെയോ തേന്‍ സംസ്‌കരിക്കുന്നതുപോലെ സംസ്‌കരിക്കേണ്ടതില്ല. വെയിലത്ത് ചൂടാക്കുന്നത് ഏറെക്കാലം കേടുകൂടാതെ ഇരിക്കുന്നതിനു സഹായിക്കും.

മരപ്പൊത്തിലും കല്ലിടുക്കുകളിലും ചുവരുകളിലും കാണുന്ന പ്രകൃതിദത്തമായ ചെറുതേനീച്ചകളെ നമുക്ക് കൂട്ടിലാക്കി വളര്‍ത്താവുന്നതാണ് ഔഷധമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ള ചെറുതേന്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാനുള്ള അനന്തസാധ്യത പ്രയോജനപ്പെടുത്തണം. ഇത്തരത്തില്‍ ചെറുതേനീച്ചയെ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താനുളള നൂതന സങ്കേതികവിദ്യ വെള്ളായണി കാര്‍ഷിക കോളേജിലെ അഖിലേന്ത്യ സംയോജിത തേനീച്ച പരാഗണ ഗവേഷണകേന്ദ്രം ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. -

തേനീച്ച കൃഷി പഠിക്കാൻ തലപര്യമുള്ളവർക്കു കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സംസ്ഥാന ഹോള്‍ട്ടികോര്‍പിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 13, 14, 15 തീയ്യതികളിലായി നടക്കുന്ന തേനീച്ച കൃഷിയില്‍ പരിശീലന പരിപാടിയിൽ പങ്കെടുക്കാം. പരിശീലനത്തില്‍ സംബന്ധിക്കുവാന്‍ താല്‍പര്യമുളളവര്‍ 04994 232993 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വീടുകളിൽ കുറ്റികുരുമുളക് പറിക്കേണ്ട വിവിധ സമയങ്ങൾ

English Summary: Training in beekeeping

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds