Updated on: 19 March, 2021 1:51 PM IST
തപാൽ വകുപ്പ്

സ്‌കൂൾ വിദ്യാർത്ഥികൾക്കായി തപാൽ വകുപ്പ് മാർച്ച് 27ന് അന്താരാഷ്ട്ര കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു.

'നിങ്ങളുടെ കൊവിഡ് അനുഭവത്തെക്കുറിച്ച് കുടുംബാംഗത്തിന് ഒരു കത്ത്' എന്ന വിഷയത്തിൽ 800 വാക്കുകളിൽ കവിയാതെ ഇംഗ്ലീഷിലോ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപ്പെട്ട മറ്റു ഭാഷകളിലോ കത്തെഴുതാം.

അപേക്ഷകരുടെ പ്രായപരിധി 15 വയസ്സ്. കേരളത്തിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലും പോസ്റ്റൽ ഡിവിഷനുകളിലും മത്സരം സംഘടിപ്പിക്കും. താത്പര്യമുള്ളവർ 20നകം അതത് സ്‌കൂൾ പ്രിൻസിപ്പൽ, പോസ്റ്റ് ഓഫീസുകളിലെ സീനിയർ സൂപ്രണ്ട്, സൂപ്രണ്ട് എന്നിവർക്ക് പാസ്‌പോർട്ട് ഫോട്ടോ സഹിതം രണ്ട് വീതം അപേക്ഷകൾ നൽകണം.

തപാൽ സർക്കിൾ തലത്തിൽ ഒന്നാം സമ്മാനമായി 25,000 രൂപയും സർട്ടിഫിക്കറ്റും രണ്ടാം സമ്മാനമായി 10,000 രൂപയും സർട്ടിഫിക്കറ്റും മൂന്നാം സമ്മാനമായി 5,000 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. ദേശീയ തലത്തിൽ 50,000 രൂപയും സർട്ടിഫിക്കറ്റുമാണ് ഒന്നാം സമ്മാനം. 25,000 രൂപയും സർട്ടിഫിക്കറ്റും 10,000 രൂപയും സർട്ടിഫിക്കറ്റുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിക്കുക. 

ദേശീയ തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് അന്താരാഷ്ട്ര മത്സരത്തിന് അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0471-230290, 9447061540.

English Summary: POST DEPARTMENT CONDUCTS LETTER WRITING FOR STUDENTS OF DIFFERENT SCHOOLS
Published on: 19 March 2021, 01:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now