Updated on: 21 October, 2022 12:35 PM IST
An onion also known as the bulb onion or common onion, is a vegetable that is the most widely cultivated species of the genus Allium.

വരുന്ന ആഴ്‌ചകളിൽ ഉള്ളി വിലയിൽ വർധനവ് ഉണ്ടാകില്ലെന്ന് സർക്കാർ വ്യാഴാഴ്ച അറിയിച്ചു. അകാല മഴ ഖാരിഫ് ഉള്ളി ഉൽപ്പാദനത്തിൽ ചെറിയ സ്വാധീനം ചെലുത്തുമെങ്കിലും, തത്ഫലമായുണ്ടാകുന്ന ഏത് കുറവും നേരിടാൻ ആവശ്യമായ ബഫർ സ്റ്റോക്കുകൾ ഇന്ത്യയിലുണ്ട്. ആവശ്യത്തിന് ബഫർ സ്റ്റോക്ക് ഉള്ളതിനാൽ ഡിസംബർ വരെ ഉള്ളിയുടെയും പയറിന്റെയും വില ഉയരില്ലെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി അറിയിച്ചു.

ഉള്ളി മാത്രമല്ല, പയറുവർഗങ്ങളുടെ വിലയും ഡിസംബർ വരെ കുറയാൻ സാധ്യതയുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഉള്ളി ഉൽപാദനത്തിന്റെ 45 ശതമാനവും ഖാരിഫ് അല്ലെങ്കിൽ വേനൽക്കാലത്താണ് വിളവെടുക്കുന്നത്. ബാക്കിയുള്ള 65 ശതമാനം ഉള്ളിയും വിളവെടുക്കുന്നത് റാബി അല്ലെങ്കിൽ ശീതകാലം സീസണിലാണ്. ഈ വർഷം ഉള്ളി വില സാമാന്യം സ്ഥിരതയുള്ളതായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2021-22 റാബി സീസണിലെ റെക്കോർഡ് ഉൽപ്പാദനവും 2.5 ലക്ഷം ടൺ ബഫർ സ്റ്റോക്കുമാണ് ഇതിന് കാരണം. നാഫെഡ് വഴി സർക്കാർ ആവശ്യത്തിന് സ്റ്റോക്കുകൾ സംഭരിച്ചിട്ടുണ്ടെന്നും ആവശ്യാനുസരണം വിപണിയിൽ ഇറക്കുന്നുണ്ടെന്നു അറിയിച്ചു. 

സർക്കാർ കണക്കുകൾ പ്രകാരം 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഏകദേശം 54,000 ടൺ ഉള്ളി ബഫർ സ്റ്റോക്ക് പുറത്തുവിട്ടിട്ടുണ്ട്. ഇത് വില സ്ഥിരത നിലനിർത്തിയെന്നും സർക്കാർ പറയുന്നു. കൂടാതെ, കേന്ദ്ര ബഫർ സ്റ്റോക്കിൽ നിന്ന് ക്വിന്റലിന് 800 രൂപ നിരക്കിൽ ഉള്ളി ഉയർത്താൻ എല്ലാ സംസ്ഥാനങ്ങൾക്കും/യുടികൾക്കും മദർ ഡയറി, സഫൽ, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നിവയ്ക്കും സർക്കാർ ഉള്ളി വാഗ്ദാനം ചെയ്യുന്നു. ചില്ലറ വിൽപ്പന വില സ്ഥിരത നിലനിർത്തുന്നതിൽ ഇത് ഒരു വലിയ പങ്കുവഹിച്ചു. പയറുവർഗങ്ങളുടെ കാര്യത്തിൽ, സർക്കാരിന്റെ പക്കൽ 43.82 ലക്ഷം ടൺ എല്ലാ പയറുവർഗങ്ങളും ഉണ്ടെന്ന് പറയുന്നു. വിപണിയെ സ്ഥിരത നിലനിർത്താൻ ഇത് വളരെ അധികം പര്യാപ്തമാണ്. 

ബന്ധപ്പെട്ട വാർത്തകൾ: തേയിലയിൽ പുതിയ നയങ്ങൾ ഉൾപ്പെടുത്തി അസാം

English Summary: Price of Onion will not rise till Decemeber, let's see Why?
Published on: 21 October 2022, 12:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now