1. Grains & Pulses

പട്ടാണി പയറിന്റെ കൃഷിരീതിയും ആരോഗ്യഗുണങ്ങളും

ശീതകാല വിളയാണ് പട്ടാണി പയർ. നല്ല നീർവാർച്ചയുള്ള, ജൈവാംശം കൂടിയ മണ്ണിൽ മികച്ച രീതിയിൽ കൃഷി ചെയ്യാവുന്ന വിളയാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് 1000 ചതുരശ്ര മീറ്ററിലധികം ഉയരമുള്ള പ്രദേശങ്ങളിൽ പട്ടാണി പയർ മികച്ച രീതിയിൽ കൃഷി ചെയ്യാം.

Priyanka Menon
പട്ടാണി പയർ
പട്ടാണി പയർ

ശീതകാല വിളയാണ് പട്ടാണി പയർ. നല്ല നീർവാർച്ചയുള്ള, ജൈവാംശം കൂടിയ മണ്ണിൽ മികച്ച രീതിയിൽ കൃഷി ചെയ്യാവുന്ന വിളയാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് 1000 ചതുരശ്ര മീറ്ററിലധികം ഉയരമുള്ള പ്രദേശങ്ങളിൽ പട്ടാണി പയർ മികച്ച രീതിയിൽ കൃഷി ചെയ്യാം. പട്ടാണി പയർ കൃഷിയിൽ മികച്ച വിളവ് തരുന്ന ഇനം ബോണിവില്ലയാണ്.

കൃഷി രീതി

ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ മികച്ച രീതിയിൽ ഇവ കൃഷി ചെയ്യാം. നിലം നല്ലതുപോലെ ഉഴുത് 15*20*10 സെൻറീമീറ്റർ അകലത്തിൽ വിത്തുകൾ പാകവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: തൈറോയിഡ് പ്രശ്നമുള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണം

ഒരു ഹെക്ടർ സ്ഥലത്തേക്ക് 60 കിലോഗ്രാം വിത്ത് വേണ്ടി വരും. വിത്തുകൾ വിതയ്ക്കുവാൻ ഒരു മീറ്റർ വീതിയിലും 5 സെൻറ്റി മീറ്റർ ഉയരത്തിലുള്ള വാരങ്ങളാണ് അഭികാമ്യം. മഴക്കാലം തീരുന്നതിനു മുൻപ് വിത്തുകൾ വിതയ്ച്ചാൽ മികച്ച വിളവ് ലഭ്യമാകും. വളപ്രയോഗം നടത്തുമ്പോൾ ഹെക്ടറൊന്നിന് ഇരുപത് ടൺ കാലിവളവും, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് തുടങ്ങിയവ യഥാക്രമം 30 കിലോഗ്രാം, 40 കിലോഗ്രാം, 60 കിലോ ഗ്രാം എന്ന അളവിലും അടിവളമായി നൽകണം. ജൈവാംശം കുറഞ്ഞ മണ്ണാണെങ്കിൽ നട്ട് ഏകദേശം നാല് ആഴ്ച കഴിയുമ്പോൾ മേൽവളമായി 30 കിലോഗ്രാം നൈട്രജൻ ചേർക്കാം.

ബന്ധപ്പെട്ട വാർത്തകൾ: മുളപ്പിച്ച പയർ വർഗങ്ങൾ കഴിക്കൂ, ഗുണമേറെയാണ്

നട്ട് ഏകദേശം 120 ദിവസം കഴിയുമ്പോൾ ഇത് വിളവെടുക്കാൻ പാകമാകും. ദീർഘകാല വിളവ് തരുന്ന ഹൈബ്രിഡ് ഇനം ആണെങ്കിൽ മാത്രമേ 160 ദിവസം എടുക്കുകയുള്ളൂ. ധാരാളം കീടരോഗ സാധ്യതകൾ ഈ കൃഷിയിൽ കാണാറുണ്ട്. ഇതിന് ചെമ്പ് കലർന്ന കുമിൾനാശിനി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.

ആരോഗ്യഗുണങ്ങൾ

ധാരാളം ജീവകങ്ങളും ധാതുക്കളും സമ്പുഷ്ടമായ അടങ്ങിയിരിക്കുന്ന പയറുവർഗമാണ് പട്ടാണി പയർ. ഇതിൽ നാരുകൾ ധാരാളമായി ഉള്ളതിനാൽ തടി കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പട്ടാണി പയർ വറുത്ത് കഴിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് മികച്ചതാണ്. ത്വക്കിലെ രോഗങ്ങൾ അകറ്റുവാൻ പട്ടാണി പയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുന്നതിനാൽ ഹൃദയ സംബന്ധമായ രോഗങ്ങൾ വരാതെ തടയുവാൻ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മികച്ചതാണ്.

ധാന്യ ഗവേഷണ വികസന കോർപ്പറേഷൻ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇത്തരത്തിൽ പയർവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി വൻകുടൽ കാൻസറിനുള്ള സാധ്യത ഇല്ലാതാകുന്നുവെന്ന് പറയുന്നു. കാൻസറിനെ പ്രതിരോധിക്കുന്ന സെലിനിയം, ഫൈറ്റിക് ആസിഡ്, സാപ്പോനിൻ, പ്രോട്ടീൻ, ഫാറ്റി ആസിഡ് തുടങ്ങിയവ പയർവർഗ്ഗങ്ങളിൽ ധാരാളം ഉണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: പയർവർഗ്ഗങ്ങളുടെ ബിസിനസ്സ് ചെയ്ത്, മാസത്തിൽ 50000 രൂപ സമ്പാദിക്കാം

English Summary: Cultivation method and health benefits of patani pea

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds