1. News

പ്രധാനമന്ത്രി ‘സൂര്യ ഘർ മുഫ്ത് ബിജിലി യോജന’ പ്രഖ്യാപിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സൗജന്യവൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പുരപ്പുറ സൗരോർജ പദ്ധതി ‘പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന’യ്ക്കു തുടക്കംകുറിക്കുന്നതായി ഇന്നു പ്രഖ്യാപിച്ചു.

Meera Sandeep
Prime Minister announced 'Surya Ghar Muft Bijili Yojana'
Prime Minister announced 'Surya Ghar Muft Bijili Yojana'

തിരുവനന്തപുരം: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സൗജന്യവൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പുരപ്പുറ സൗരോർജ പദ്ധതി ‘പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജനയ്ക്കു തുടക്കം കുറിക്കുന്നതായി ഇന്നു പ്രഖ്യാപിച്ചു.

കൂടുതൽ സുസ്ഥിരവികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി ഞങ്ങൾ ‘പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജനയ്ക്കു തുടക്കം കുറിക്കുന്നു. 75,000 കോടിയിലധികം രൂപ മുതൽമുടക്കുള്ള ഈ പദ്ധതി, പ്രതിമാസം 300 യൂണിറ്റുവരെ സൗജന്യ വൈദ്യുതി നൽകി ഒരുകോടി കുടുംബങ്ങളെ ദീപ്തമാക്കാൻ ലക്ഷ്യമിടുന്നതാണ്.”

ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടുനൽകുന്ന സബ്സിഡികൾ മുതൽ ഗണ്യമായ ഇളവുള്ള ബാങ്ക് വായ്പകളിൽ വരെ, ജനങ്ങളുടെമേൽ ചെലവുകളുടെ ഭാരമില്ലെന്നു കേന്ദ്രഗവണ്മെന്റ് ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും ദേശീയ ഓൺലൈൻ പോർട്ടലുമായി സംയോജിപ്പിക്കും. അതു കൂടുതൽ സൗകര്യമൊരുക്കും.”

ഈ പദ്ധതി താഴേത്തട്ടിൽ ജനപ്രിയമാക്കുന്നതിന്, നഗര തദ്ദേശസ്ഥാപനങ്ങൾക്കും പഞ്ചായത്തുകൾക്കും അവരുടെ അധികാരപരിധിയിൽ പുരപ്പുറ സൗരോർജ്ജ സംവിധാനങ്ങൾ പ്രചരിപ്പിക്കുന്നതിനു പ്രോത്സാഹനം നൽകും. അതേസമയം, ഈ പദ്ധതി കൂടുതൽ വരുമാനം, കുറഞ്ഞ വൈദ്യുതി ബില്ലുകൾ, ജനങ്ങൾക്കു തൊഴിലവസരങ്ങൾ എന്നിവയിലേക്കും നയിക്കും.”

സൗരോർജവും സുസ്ഥിരപുരോഗതിയും നമുക്കു വർധിപ്പിക്കാം. വീടുകളിലെ എല്ലാ ഉപഭോക്താക്കളോടും, പ്രത്യേകിച്ച് യുവാക്കളോടും, pmsuryaghar.gov.inയിലൂടെ അപേക്ഷ നൽകി ‘പിഎം സൂര്യ ഘർ: മുഫ്ത് ബിജിലി യോജനയ്ക്കു കരുത്തേകാൻ ഞാൻ അഭ്യർഥിക്കുന്നു

English Summary: Prime Minister announced 'Surya Ghar Muft Bijili Yojana'

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds