1. News

കഴിഞ്ഞ 8 വർഷത്തെ പാൽ ഉൽപ്പാദനത്തിൽ ഉണ്ടായ വളർച്ചയെ പ്രധാനമന്ത്രി പ്രശംസിച്ചു

കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ പാൽ ഉൽപ്പാദനത്തിൽ ഉണ്ടായ വളർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച സന്തോഷം പ്രകടിപ്പിച്ചു, നമ്മുടെ സ്ത്രീ ശക്തി കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച മാർഗം കൂടിയാണ് ഊർജ്ജസ്വലമായ ക്ഷീരമേഖലയെന്നും അദ്ദേഹം പറഞ്ഞു.

Raveena M Prakash
Prime Minister expresses happiness in growth in Milk production Since past 8 years
Prime Minister expresses happiness in growth in Milk production Since past 8 years

കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ പാൽ ഉൽപ്പാദനത്തിൽ ഉണ്ടായ വളർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച സന്തോഷം പ്രകടിപ്പിച്ചു, നമ്മുടെ "നാരി ശക്തി (സ്ത്രീ ശക്തി)" കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച മാർഗം കൂടിയാണ് ഊർജ്ജസ്വലമായ ക്ഷീരമേഖലയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എട്ട് വർഷമായി പാലുൽപ്പാദനത്തിൽ വൻ വളർച്ച ഉണ്ടായതായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വ്യവസായ മന്ത്രി പർഷോത്തം രൂപാലയുടെ ട്വീറ്റിന് മറുപടിയായിട്ടാണ് അദ്ദേഹത്തിന്റെ ഈ പരാമർശം. കഴിഞ്ഞ 8 വർഷത്തെ പാൽ ഉൽപ്പാദനത്തിൽ ഉണ്ടായ വളർച്ചയെയാണ് പ്രധാനമന്ത്രി പ്രശംസിച്ചത്. 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ വെറും 8 വർഷത്തിനുള്ളിൽ ഇത് 83 മെട്രിക് ടൺ വർധിച്ചു. നേരത്തെ 63 വർഷത്തിനുള്ളിൽ ഇത് 121 മെട്രിക് ടൺ മാത്രമായിരുന്നു വർധിച്ചതെന്നും മൃഗസംരക്ഷണ, ക്ഷീര വ്യവസായ മന്ത്രി പർഷോത്തം രൂപാല പറഞ്ഞു.

അദ്ദേഹത്തിന്റെ ട്വീറ്റ് ടാഗ് ചെയ്തുകൊണ്ട് മോദി പറഞ്ഞു, "ഇത് പ്രത്യേകിച്ചും സന്തോഷകരമാണ്. ഊർജ്ജസ്വലമായ ഒരു ക്ഷീരമേഖല നമ്മുടെ നാരീശക്തിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണ്." വരും കാലങ്ങളിൽ ക്ഷീരമേഖല ഇനിയും വളരട്ടെ, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: തേയിലയുടെ മൊത്തം ഡിമാൻഡ് 10.35 ശതമാനം കുറഞ്ഞു: Calcutta Tea Traders Association

English Summary: Prime Minister expresses happiness in growth in Milk production Since past 8 years

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds