1. News

ഹോർട്ടികൾച്ചർ കർഷകർക്ക് മൂന്ന് ലക്ഷം രൂപ വരെ പലിശരഹിത വായ്പ പ്രഖ്യാപിച്ച് ചത്തീസ്ഗഡ് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഹോർട്ടികൾച്ചർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഛത്തീസ്ഗഡ് സർക്കാർ പൂജ്യം ശതമാനം പലിശ നിരക്കിൽ വാഗ്ദാനം ചെയ്യുന്ന കർഷക സൗഹൃദ വായ്പകൾക്ക് കീഴിൽ 3 ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാം.

Raveena M Prakash
Chhattisgarh govt will issue 3 Lakh loan for Horticulture farmers
Chhattisgarh govt will issue 3 Lakh loan for Horticulture farmers

സംസ്ഥാനത്ത് ഹോർട്ടികൾച്ചർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഛത്തീസ്ഗഡ് സർക്കാർ പൂജ്യം ശതമാനം പലിശ നിരക്കിൽ കർഷകർക്ക് സൗഹൃദ വായ്പകൾ നൽകുന്നു, കർഷകർക്ക് 3 ലക്ഷം രൂപ വരെ ഇതിനു കീഴിൽ ക്ലെയിം ചെയ്യാം. ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ചോളം, നിലക്കടല തുടങ്ങിയ ഹോർട്ടികൾച്ചർ വിളകൾക്ക് പൂജ്യം ശതമാനം പലിശ നിരക്കിൽ 3 ലക്ഷം രൂപ വരെ കർഷക വായ്പ പ്രഖ്യാപിച്ചത്.

നൂതനമായ ഹോർട്ടികൾച്ചർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി, ഛത്തീസ്ഗഢ് സർക്കാർ നൂതന കൃഷിക്ക് ജലസേചനം പോലുള്ള ഉപകരണങ്ങളുടെ സാങ്കേതിക മാർഗനിർദേശങ്ങളും ഗ്രാന്റുകളും വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി ഛത്തീസ്ഗഡിൽ മാത്രമല്ല, രാജ്യത്തുടനീളം ഹോർട്ടികൾച്ചർ കൃഷി പ്രോത്സാഹിപ്പിക്കുമെന്ന് അവർ പറയുന്നു. ഇത് മറ്റുള്ളവർക്ക് ഒരു മാതൃകയാക്കാം എന്ന് അദ്ദേഹം പറഞ്ഞു.

കർഷകർക്ക് സർക്കാരുടെ വകയായി സംരക്ഷിത കൃഷിക്ക് സഹായധനം എത്തിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഹരിതഗൃഹം, ഫാൻ, പാഡ് സംവിധാനം എന്നിവ നിർമ്മിക്കുന്നതിന്, ഒരു ഗുണഭോക്താവിന് 4000 ചതുരശ്ര മീറ്റർ സ്ഥലവും മൊത്തം ചെലവിന്റെ 50 ശതമാനവും ഗ്രാന്റ്-ഇൻ-എയ്ഡായി നൽകുന്നു. നാച്ചുറൽ വെന്റിലേഷൻ സിസ്റ്റം, ട്യൂബുലാർ സ്ട്രക്ചർ ഷേഡ് നെറ്റ് ഹൗസ്, പോളി ഹൗസ് എന്നിവ നിർമ്മിക്കാൻ സർക്കാർ മൊത്തം ചെലവിന്റെ 50 ശതമാനം വഹിച്ച് ഒരു ഗുണഭോക്താവിന് 4000 ചതുരശ്ര മീറ്റർ വിസ്തീർണ്ണം നൽകുന്നു.

ഛത്തീസ്ഗഢ് പ്രധാനമായും തക്കാളിയും പച്ചമുളകും വലിയ അളവിൽ ഉത്പാദിപ്പിക്കുന്നു. ഛത്തീസ്ഗഢിൽ 834.311 ഹെക്ടർ തക്കാളിയും 11236.447 മെട്രിക് ടൺ പച്ചമുളകും ഉത്പാദനം ചെയ്യുന്നു. കിസാൻ കോൾ സെന്റർ വഴിയുള്ള നിരന്തരമായ മാർഗ്ഗനിർദ്ദേശം ലഭിക്കാൻ - 1800-180-1511 ഈ നമ്പറിൽ വിളിക്കാം, ഇത് കാർഷിക വകുപ്പിന്റെ നിയത്രണത്തിൽ പ്രവർത്തിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കഴിഞ്ഞ 8 വർഷത്തെ പാൽ ഉൽപ്പാദനത്തിൽ ഉണ്ടായ വളർച്ചയെ പ്രധാനമന്ത്രി പ്രശംസിച്ചു​

English Summary: Chhattisgarh govt will issue 3 Lakh loan for Horticulture farmers

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds