Updated on: 14 December, 2022 9:34 AM IST
PM addresses valedictory function of 9th World Ayurveda Congress

തിരുവനന്തപുരം: ഒമ്പതാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മൂന്ന് ദേശീയ ആയുഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എഐഐഎ) ഗോവ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിന്‍ (എന്‍ഐയുഎം) ഗാസിയാബാദ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി (എന്‍ഐഎച്ച്) ഡല്‍ഹി എന്നിവയാണു മൂന്ന് സ്ഥാപനങ്ങള്‍.

ഗവേഷണവും അന്താരാഷ്ട്ര സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുകയും കുറഞ്ഞ ചിലവില്‍ ആയുഷ് സേവനങ്ങള്‍ ജനങ്ങള്‍ക്ക് സുഗമമാക്കുകയും ചെയ്യും. ഏകദേശം 970 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഈ സ്ഥാപനങ്ങള്‍ 500 ഓളം ആശുപത്രി കിടക്കകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ പ്രവേശനം 400 ഓളം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ലോകമെമ്പാടുമുള്ള എല്ലാ പ്രതിനിധികളെയും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മനോഹരമായ ഗോവയിലേക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ വിജയങ്ങള്‍ക്ക് എല്ലാവരെയും അഭിനന്ദിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃതകാല യാത്ര നടക്കുമ്പോഴാണ് ലോക ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ ശാസ്ത്രീയവും വിജ്ഞാനവും സാംസ്്കാരികവുമായ അനുഭവത്തിലൂടെ ആഗോള ക്ഷേമം ഉറപ്പാക്കുക എന്നതാണ് അമൃതകാത്തിന്റെ പ്രധാന പ്രമേയങ്ങളിലൊന്ന്. ആയുര്‍വേദം അതിനുള്ള ശക്തവും ഫലപ്രദവുമായ മാധ്യമമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ജി-20 അധ്യക്ഷ പദവിയെ പരാമര്‍ശിച്ച്, ജി-20 യുടെ ദൃഢനിശ്ചയത്തെക്കുറിച്ച് പ്രധാനമന്ത്രി അറിയിച്ചു, 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി'.

ലോകത്തിലെ 30-ലധികം രാജ്യങ്ങള്‍ ആയുര്‍വേദത്തെ പരമ്പരാഗത ചികിത്സാ സമ്പ്രദായമായി അംഗീകരിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ആയുര്‍വേദത്തിന്റെ വ്യാപക അംഗീകാരം ഉറപ്പാക്കാന്‍ കൂടുതല്‍ സുസ്ഥിരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ന് ഉദ്ഘാടനം ചെയ്ത മൂന്ന് ദേശീയ സ്ഥാപനങ്ങള്‍ ആയുഷ് ആരോഗ്യ സംരക്ഷണ സംവിധാനത്തിന് പുതിയ ഊര്‍ജം പകരുമെന്ന് അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ആയുർവേദ മരുന്ന് നിർമ്മാണ ലൈസൻസിനായുള്ള അപേക്ഷാ പ്രക്രിയ ഓൺലൈനിലാക്കുന്നു

'ആയുര്‍വേദം ചികിത്സയ്ക്ക് അതീതമാണ്, ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു', ആയുര്‍വേദത്തിന്റെ ദാര്‍ശനിക അടിത്തറയെക്കുറിച്ച് ആവര്‍ത്തിച്ച് പ്രധാനമന്ത്രി പറഞ്ഞു. പ്രവണതകളിലെ വിവിധ മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ലോകം ഈ പുരാതന ജീവിതരീതിയിലേക്ക് മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ആയുര്‍വേദവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ അനുസ്മരിച്ച്, ആയുര്‍വേദവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഗുജറാത്ത് ആയുര്‍വേദ സര്‍വ്വകലാശാലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തല്‍ഫലമായി, പ്രധാനമന്ത്രി പറഞ്ഞു.

''ലോകാരോഗ്യ സംഘടന ജാംനഗറില്‍ പരമ്പരാഗത ഔഷധങ്ങള്‍ക്കായുള്ള ആദ്യത്തെ ഏക ആഗോള കേന്ദ്രം സ്ഥാപിച്ചു. നിലവിലെ ഗവണ്‍മെന്റിനെ പരാമര്‍ശിച്ച്, ആയുഷിന്റെ പ്രത്യേക മന്ത്രാലയം സ്ഥാപിച്ചത് ആയുര്‍വേദത്തോടുള്ള ആവേശവും വിശ്വാസവും വര്‍ധിപ്പിക്കുന്നതിന് കാരണമായി എന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. എയിംസിന്റെ മാതൃകയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയും സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷമാദ്യം നടന്ന ആഗോള ആയുഷ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ഉച്ചകോടിയെ അനുസ്മരിച്ചുകൊണ്ട്, പരമ്പരാഗത വൈദ്യശാസ്ത്രരംഗത്തെ ഇന്ത്യയുടെ ശ്രമങ്ങളെ ലോകാരോഗ്യ സംഘടന പ്രശംസിച്ചുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ആഗോള ഉത്സവമായാണ് ലോകം അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. യോഗയെ നിന്ദ്യമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത് മനുഷ്യരാശിക്ക് മുഴുവന്‍ പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഉറവിടമായി മാറിയിരിക്കുന്നു, ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഒമ്പതാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മൂന്ന് ദേശീയ ആയുഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എഐഐഎ) ഗോവ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിന്‍ (എന്‍ഐയുഎം) ഗാസിയാബാദ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി (എന്‍ഐഎച്ച്) ഡല്‍ഹി എന്നിവയാണു മൂന്ന് സ്ഥാപനങ്ങള്‍. ഗവേഷണവും അന്താരാഷ്ട്ര സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുകയും കുറഞ്ഞ ചിലവില്‍ ആയുഷ് സേവനങ്ങള്‍ ജനങ്ങള്‍ക്ക് സുഗമമാക്കുകയും ചെയ്യും. ഏകദേശം 970 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഈ സ്ഥാപനങ്ങള്‍ 500 ഓളം ആശുപത്രി കിടക്കകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ പ്രവേശനം 400 ഓളം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ലോകമെമ്പാടുമുള്ള എല്ലാ പ്രതിനിധികളെയും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മനോഹരമായ ഗോവയിലേക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ വിജയങ്ങള്‍ക്ക് എല്ലാവരെയും അഭിനന്ദിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃതകാല യാത്ര നടക്കുമ്പോഴാണ് ലോക ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ ശാസ്ത്രീയവും വിജ്ഞാനവും സാംസ്്കാരികവുമായ അനുഭവത്തിലൂടെ ആഗോള ക്ഷേമം ഉറപ്പാക്കുക എന്നതാണ് അമൃതകാത്തിന്റെ പ്രധാന പ്രമേയങ്ങളിലൊന്ന്. ആയുര്‍വേദം അതിനുള്ള ശക്തവും ഫലപ്രദവുമായ മാധ്യമമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ജി-20 അധ്യക്ഷ പദവിയെ പരാമര്‍ശിച്ച്, ജി-20 യുടെ ദൃഢനിശ്ചയത്തെക്കുറിച്ച് പ്രധാനമന്ത്രി അറിയിച്ചു, 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി'.

ലോകത്തിലെ 30-ലധികം രാജ്യങ്ങള്‍ ആയുര്‍വേദത്തെ പരമ്പരാഗത ചികിത്സാ സമ്പ്രദായമായി അംഗീകരിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ആയുര്‍വേദത്തിന്റെ വ്യാപക അംഗീകാരം ഉറപ്പാക്കാന്‍ കൂടുതല്‍ സുസ്ഥിരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ന് ഉദ്ഘാടനം ചെയ്ത മൂന്ന് ദേശീയ സ്ഥാപനങ്ങള്‍ ആയുഷ് ആരോഗ്യ സംരക്ഷണ സംവിധാനത്തിന് പുതിയ ഊര്‍ജം പകരുമെന്ന് അദ്ദേഹം പറഞ്ഞു.

English Summary: Prime Minister was speaking at the closing ceremony of the 9th World Ayurveda Congress
Published on: 14 December 2022, 09:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now