1. News

കേരള ശാസ്ത്ര പുരസ്കാരം പ്രൊഫ എം എസ് സ്വാമിനാഥനും, പ്രൊഫ താണു പത്‌മനാഭനും

ശാസ്ത്രപ്രതിഭകൾക്ക് സംസ്ഥാനം നൽകുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം ഇന്ത്യൻ ശാസ്ത്രരംഗത്തെ മഹാരഥന്മാരായ പ്രൊഫ. എം. എസ് സ്വാമിനാഥനും, പ്രൊഫ. താണു പത്‌മനാഭനും

KJ Staff
professor Ms Swaminathan and prof-Thanu Padmanabhan
professor Ms Swaminathan and prof-Thanu Padmanabhan

ശാസ്ത്രപ്രതിഭകൾക്ക് സംസ്ഥാനം നൽകുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം ഇന്ത്യൻ ശാസ്ത്രരംഗത്തെ മഹാരഥന്മാരായ പ്രൊഫ. എം. എസ് സ്വാമിനാഥനും, പ്രൊഫ. താണു പത്‌മനാഭനും ഇത്തവണ സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി. ഫേസ്‌ബുക്കിലെ തന്റെ ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുരടിച്ചു നിന്നിരുന്ന നമ്മുടെ കാർഷികമേഖലയെ ആധുനിക ശാസ്ത്രരീതികളിലൂടെ അടിമുടി പരിഷ്കരിച്ചുകൊണ്ട് നേട്ടങ്ങളിലേയ്ക്ക് നയിച്ച ഹരിതവിപ്ലവത്തിൻ്റെ ആസൂത്രകനാണ് പ്രൊഫ. എം.എസ് സ്വാമിനാഥൻ. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം തുടങ്ങി ഭൗതികശാസ്ത്രത്തിൻ്റെ വിവിധമേഖലകളിൽ അറിവിൻ്റെ പുതിയ വാതായനങ്ങൾ തുറന്നിട്ട പ്രതിഭാശാലിയാണ് പ്രൊഫ. താണു പത്‌മനാഭൻ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു.

രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ്‌ സമ്മാനിക്കുക. ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായാണ് നൽകുന്നത്.

ചിങ്ങം ഒന്ന് - കർഷക ദിനം

English Summary: prof-m-s-swaminathan-and-prof-thanu-padmanabhan-chosen-for-kerala-shasthra-puraskaram

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds