1. News

കളിമണ്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വായ്പ നല്‍കുന്നു

ആലപ്പുഴ: സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉത്പന്ന നിര്‍മ്മാണവും വിപണനവും കുലത്തൊഴിലായി സ്ഥീകരിച്ച സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തന മൂലധന വായ്പ പദ്ധതി നടപ്പാക്കുന്നു.

K B Bainda
പ്രവര്‍ ത്തന മൂലധന വായ്പ പദ്ധതി
പ്രവര്‍ ത്തന മൂലധന വായ്പ പദ്ധതി

ആലപ്പുഴ: സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉത്പന്ന നിര്‍മ്മാണവും വിപണനവും കുലത്തൊഴിലായി സ്ഥീകരിച്ച സമുദായത്തി ല്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ആവശ്യങ്ങള്‍ക്കായി പ്രവര്‍ ത്തന മൂലധന വായ്പ പദ്ധതി നടപ്പാക്കുന്നു.

വായ്പ തുക പരമാവധി രണ്ടു ലക്ഷം രൂപയും പലിശ നിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലാവധി 60 മാസവുമായിരിക്കും. ജാമ്യ വ്യവസ്ഥകള്‍ ബാധകമാണ്.

അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉത്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

പദ്ധതികളുടെ നിബന്ധനകള്‍, അപേക്ഷാഫോറം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്നിവ കോര്‍പ്പറേഷന്റെ www.keralapottery.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീ കരിച്ചിട്ടുണ്ട്.

വായ്പ അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം മാര്‍ച്ച് അഞ്ചിന് വൈകിട്ട് അഞ്ചി നകം മാനേജിങ്് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, നേരിട്ടോ നല്‍കണം.

English Summary: Provides loans to pottery workers

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds