Updated on: 24 August, 2021 6:36 AM IST
Railway Recruitment 2021: KRCL to recruit Technical Assistant posts,details here

കൊങ്കൺ റെയിൽവേയിലെ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ), ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  വാക്ക് ഇൻ ഇൻ്റർവ്യൂവിൽ കൂടിയായിരിക്കും നിയമനം. നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.  സെപ്റ്റംബർ 20 മുതലാണ് വാക്ക് ഇൻ ഇന്റർവ്യൂ ഉണ്ടാവുക.

14 ഒഴിവുകളാണ് ആകെയുള്ളത്.

സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) തസ്തികയിൽ 7 ഒഴിവ്

ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് സിവിൽ തസ്തികയിൽ 7 ഒഴിവ്

ബി.ഇ/ ബി.ടെക് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം.

കരാർ അടിസ്ഥാനത്തിലാണ് നിയമനം. രണ്ടു വർഷത്തെയാണ് കരാർ.  പ്രകനടത്തിൻറെ അടിസ്ഥാനത്തിൽ കരാർ നീട്ടി നൽകും.

സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ)- അഭിമുഖം സെപ്റ്റംബർ 20 മുതൽ സെപ്റ്റംബർ 22 വരെ. ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ)- സെപ്റ്റംബർ 23 മുതൽ സെപ്റ്റംബർ 25 വരെ അഭിമുഖം.

നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കിയ അപേക്ഷയുടെ ഒരു കോപ്പി, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ്, ഇവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പി എന്നിവയുമായി അഭിമുഖത്തിന് USBRL Project Head Office, Konkan Railway Corporation Ltd., Satyam Complex, Marble Market, Extension-Trikuta Nagar, Jammu, Jammu & Kashmir (U.T). PIN 180011 എന്ന വിലാസത്തിൽ ഹാജരാവുക.

English Summary: Railway Recruitment 2021: KRCL to recruit Technical Assistant posts,details here
Published on: 24 August 2021, 06:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now