1. News

25,271 ഒഴിവുകളിലേക്കുള്ള എസ്.എസ്.സി ജി.ഡി കോൺസ്റ്റബിൾ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷകൾ അയക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ജനറൽ ഡ്യൂട്ടി കോൺസ്റ്റബിൾ പരീക്ഷയ്ക്കുള്ള അപേക്ഷകൾ ഇപ്പോൾ അയക്കാം. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (Central Armed Police Forces), എൻ.ഐ.എ, എസ്.എസ്.എഫ് എന്നീ സേനകളിൽ ജനറൽ ഡ്യൂട്ടി കോൺസ്റ്റബിളായും ആസാം റൈഫിൾസിൽ റൈഫിൾമാൻ ആയും നിയമനം നടത്തുന്നത് ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.

Meera Sandeep
Applications can now be sent for the SSC GD Constable Examination for 25,271 vacancies
Applications can now be sent for the SSC GD Constable Examination for 25,271 vacancies

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ജനറൽ ഡ്യൂട്ടി കോൺസ്റ്റബിൾ പരീക്ഷയ്ക്കായുള്ള അപേക്ഷകൾ ഇപ്പോൾ അയക്കാവുന്നതാണ്. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് ((Central Armed Police Forces)), എൻ.ഐ.എ (NIA), എസ്.എസ്.എഫ് (SSF)എന്നീ സേനകളിൽ ജനറൽ ഡ്യൂട്ടി കോൺസ്റ്റബിളായും ആസാം റൈഫിൾസിൽ റൈഫിൾമാൻ ആയും നിയമനം നടത്തുന്നത് ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.  ജനറൽ ഡ്യൂട്ടി കോൺസ്റ്റബിൾ പരീക്ഷയുടെ തീയതി ഉടൻ പ്രഖ്യാപിക്കും. ഓഗസ്റ്റ് 31 ആണ് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷിക്കാനായി എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിക്കുക. 25,271 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്.

30 ലക്ഷം ഉദ്യോഗാർത്ഥികൾ ഈ വർഷം എസ്.എസ്.സി ജി.ഡി കോൺസ്റ്റബിൾ പരീക്ഷ എഴുതുമെന്നാണ് കണക്കാക്കപ്പെടുന്നത്. പരീക്ഷയിൽ യോഗ്യത നേടാൻ ഉദ്യോഗാർത്ഥികൾ ആദ്യം ചെയ്യേണ്ടത് പരീക്ഷയുടെ പാറ്റേൺ, മാർക്കിംഗ് സ്കീം, സിലബസ് എന്നിവ നന്നായി മനസ്സിലാക്കുക എന്നതാണ്.

എസ്.എസ്.സി ജി.ഡി കോൺസ്റ്റബിൾ പരീക്ഷയിൽ യോഗ്യത നേടുന്നവരെ ജനറൽ ഡ്യൂട്ടി കോൺസ്റ്റബിൾ തസ്തികയിൽ സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ്, എൻ.ഐ.എ, എസ്.എസ്.എഫ്, ആസാം റൈഫിൾസിൽ റൈഫിൾമാൻ എന്നീ തസ്തികകളിൽ നിയമിക്കും.

1 മണിക്കൂർ 30 മിനിറ്റ് ആണ് ദൈർഘ്യം. 100 ചോദ്യങ്ങളുണ്ടാകും, ആകെ 100 മാർക്ക്. ഓരോ തെറ്റുത്തരത്തിനും 0.25 മാർക്ക് കുറയും. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്, ജനറൽ നോളജ് ആൻഡ് ജനറൽ അവെയർനസ്, എലമെന്ററി മാത്തമാറ്റിക്സ്, ഇംഗ്ലീഷ്/ ഹിന്ദി എന്നിവ അടങ്ങുന്നതാണ് സിലബസ്. കംപ്യൂട്ടർ അധിഷ്ഠതമായിട്ടായിരിക്കും പരീക്ഷ നടക്കുക. പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളായിരിക്കും ചോദിക്കുക.

എസ്.എസ്.സി ജി.ഡി കോൺസ്റ്റബിൾ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റുണ്ടായിരിക്കും. പുരുഷൻമാർ 24 മിനിറ്റിൽ 5 കിലോമീറ്റർ ഓടിയെത്തണം. വനിതാ ഉദ്യോഗാർത്ഥികളാണെങ്കിൽ 8.5 മിനറ്റിൽ 1.6 കിലോമീറ്റർ തികയ്ക്കണം.

ഈ വർഷം ആകെ 25,271 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ബി.എസ്.എഫ്- 7545 ഒഴിവുകൾ

സി.ഐ.എസ്.എഫ്- 8464 ഒഴിവുകൾ

എസ്.എസ്.ബി- 3806 ഒഴിവുകൾ

ഐ.ടി.ബി.പി- 1431 ഒഴിവുകൾ

ആസാം റൈഫിൾസ്- 3785

എസ്.എസ്.എഫ്- 240

എന്നിങ്ങനെയാണ് ഒഴിവുകൾ. 18 മുതൽ 23 വരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

അപേക്ഷിക്കാനായി ആദ്യം എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Apply എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. യൂസർനെയിമും പാസ്വേർഡും നൽകി രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യാം. അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം ഓൺലൈനായി ഫീസടയ്ക്കുക.

English Summary: Applications can now be sent for the SSC GD Constable Examination for 25,271 vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds