1. News

കേരള പി.എസ്.സിയിലെ 41 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

കേരള പബ്ലിക് സർവീസ് കമ്മീഷണനിലുള്ള 41 ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

Meera Sandeep
Applications are invited for 41 vacancies in Kerala PSC
Applications are invited for 41 vacancies in Kerala PSC

കേരള പബ്ലിക് സർവീസ് കമ്മീഷണനിലുള്ള 41 ഒഴിവുകളിലേക്കുള്ള  വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  

ഇൻസ്പക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് രണ്ട്, ഡ്രാഫ്സ്മാൻ ഗ്രേഡ് ഒന്ന് കേരള തുറമുഖ വകുപ്പ്, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട്/ഓവർസിയർ ഗ്രേഡ് രണ്ട്(ഇലക്‌ട്രിക്കൽ) ഹാർബർ എൻജിനിയറിങ് വകുപ്പ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

സംസ്ഥാനതല ഒഴിവുകളായ കാറ്റഗറി നമ്പർ 246/2021 ഇൻസ്പക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് രണ്ട്, 247/2021 ഡ്രാഫ്സ്മാൻ ഗ്രേഡ് ഒന്ന് കേരള തുറമുഖ വകുപ്പ്, 248/2021 ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട്/ഓവർസിയർ ഗ്രേഡ് രണ്ട്(ഇലക്‌ട്രിക്കൽ) ഹാർബർ എൻജിനിയറിങ് വകുപ്പ്, 249/2021 ഫിഷറീസ് വകുപ്പിൽ ഫിഷറീസ് അസിസ്റ്റന്റ്, 250/2021 പൊലീസ് കോൺസ്റ്റബിൾ (പൊലീസ് ടെലികമ്യൂണിക്കേഷൻസ്) ജില്ലാതല ജനറൽ റിക്രൂട്ട്മെന്റായ ഹൈസ്കൂൾ ടീച്ചർ(ഇംഗ്ലീഷ്, മലയാളം) തുടങ്ങിയ എൻസിഎ ജില്ലാ റിക്രൂട്ട്മെന്റായ 286/2021 പവർ ലോൺട്രി അറ്റൻഡർ വരെയുള്ള 41 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ എട്ട്. വിശദവിവരത്തിന് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: Applications are invited for 41 vacancies in Kerala PSC

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds