Updated on: 13 March, 2021 2:09 AM IST
റേഷൻ കാർഡ് ഉടമ

കേരളത്തിലെ റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്, പുതിയ മാറ്റങ്ങളുമായി സർക്കാർ. സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് എന്തെല്ലാം റേഷൻ വിഹിതമാണ് ഓരോ മാസവും ലഭിക്കുന്നതെന്ന് കൃത്യമായി അറിയാൻ കഴിയുന്ന സംവിധാനം ഒരുക്കി സർക്കാർ. ‘എന്റെ റേഷൻ കാർഡ്’ എന്ന ആപ്ലിക്കേഷൻ വഴി ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും നമുക്ക് നിമിഷനേരങ്ങൾക്കുള്ളിൽ അറിയാൻ സാധിക്കും.

പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇത് ഡൗൺലോഡ് ചെയ്തതിനു ശേഷം റേഷൻ കാർഡ് നമ്പർ ഇതിൽ എന്റർ ചെയ്യുകയാണെങ്കിൽ റേഷൻ വിതരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയുവാൻ സാധിക്കും. കേരള സംസ്ഥാന സർക്കാരിന്റെ ഔദ്യോഗികമായ ഒരു ആപ്ലിക്കേഷൻ ആണ് ഇത്. ഇത്തരമൊരു ആപ്ളിക്കേഷൻ നിലവിലുള്ള വിവരം പലർക്കും അറിയില്ല. ഇതുവരെയും ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാത്തവർ ആണെങ്കിൽ ആവശ്യമെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കുക.

ഓരോ റേഷൻ കാർഡ് ഉടമകൾക്കും അവർക്ക് ഓരോ മാസം ലഭ്യമാകുന്ന റേഷൻ വിഹിതം മൊബൈൽ ഫോണുകളിലേക്ക് മെസ്സേജ് ആയി വരുമെന്ന് കേരള സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമൻ വ്യക്തമാക്കുന്നു. ഇതിനായി ഓരോരുത്തരും ചെയ്യേണ്ടത് റേഷൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക എന്നതാണ്. ഇപ്പോൾ നിലവിൽ ഉപയോഗത്തിലുള്ള മൊബൈൽ നമ്പർ നൽകിയാൽ മാത്രമേ ഫോണിലേക്ക് വിവരങ്ങൾ സന്ദേശമായി എത്തുകയുള്ളു. 

ഇത്തരത്തിൽ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്ത എല്ലാ ഫോണുകളിലേക്കും റേഷൻ വിഹിതം എസ്. എം. എസ് ആയി വരുന്നതാണ്.

English Summary: RATION CARD NEW CHANGES AND PROCEDURES TO BE TAKEN
Published on: 13 March 2021, 01:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now