1. News

ശനിയാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും..കൂടുതൽ കൃഷി വാർത്തകൾ

റേഷൻ വ്യാപാരികൾക്കുള്ള കഴിഞ്ഞ മാസത്തെ കമ്മിഷൻ പകുതിയിലേറെ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് റേഷൻ വ്യാപാരികളുടെ അനശ്ചിതകാല സമരം

Darsana J

1. ശനിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടും. റേഷൻ വ്യാപാരികൾക്കുള്ള കഴിഞ്ഞ മാസത്തെ കമ്മിഷൻ പകുതിയിലേറെ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് റേഷൻ വ്യാപാരികളുടെ അനശ്ചിതകാല സമരം. കമ്മിഷൻ തുക 49 ശതമാനം മാത്രം നൽകാൻ സർക്കാർ ഉത്തർവ് നൽകിയിരുന്നു. ഇതോടെ AKRDDA, KSRRDA, KRUF (CITU), KRUF (AITUC) എന്നീ സംഘടനകളാണ് സമരം നടത്തുന്നത്. പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ Ration വ്യാപാരികളുടെ സമരം പൊതുജനങ്ങളെ ആശങ്കയിലാക്കുകയാണ്.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan Update: ഡിസംബർ 31 വരെ e-KYC പൂർത്തിയാക്കാം..കൃഷി വാർത്തകളിലേക്ക്

2. കൃഷിയുടെ പ്രാധാന്യം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സ്പീക്കർ എ.എൻ ഷംസീർ. കണ്ണൂരിൽ കൃഷിദർശൻ പരിപാടിയുടെ പ്രദർശനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽതന്നെ കുട്ടികളെ കൃഷിയിലേക്ക് നയിക്കണമെന്നും കേരളത്തിന്റെ കാർഷിക മേഖലയിൽ കൃഷിദർശൻ പരിപാടി ശ്രദ്ധേയമായ ഇടപെടലാകുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

3. മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമിച്ച് മാതൃകയായി മാറിയിരിക്കുകയാണ് എറണാകുളം സ്വദേശിനി കെ. പ്രസന്നകുമാരി. സിയാലിൽ നടന്ന സുസ്ഥിര വികസന ദേശീയ സെമിനാറിലെ മികച്ച സ്റ്റാൾ ക്രമീകരണത്തിനുള്ള പുരസ്കാരം നേടിയിരിക്കുകയാണ് പ്രസന്നകുമാരിയുടെ അമൃത ഫുഡ് പ്രൊഡക്റ്റ്സ്. മാമ്പഴം, പൈനാപ്പിൾ എന്നിവയിൽ നിന്നും മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ച് കുടുംബശ്രീ മാർക്കറ്റിൽ വിപണനം നടത്തുന്ന സംരംഭമാണ് അമൃത ഫുഡ് പ്രൊഡക്റ്റ്സ്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ വിതരണം, സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജൈവ വളം വിതരണം എന്നിവയ്ക്കും അമൃത ഫുഡ് പ്രൊഡക്റ്റ്സ് നേതൃത്വം നൽകുന്നുണ്ട്.

4. മത്സ്യഫെഡിന് ദേശീയ അംഗീകാരം. ലോക മത്സ്യബന്ധന ദിനാഘോഷത്തിന്റെ ഭാഗമായി 2022ൽ മത്സ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കടലോര അർദ്ധ സർക്കാർ സ്ഥാപനത്തിനുള്ള ദേശീയ അവാർഡാണ് മത്സ്യഫെഡ് നേടിയത്. ദാമനിൽ നടന്ന ചടങ്ങിൽ വെച്ച് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയിൽ നിന്ന് മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മാനേജിങ്‌ ഡയറക്ടർ ഡോ.ദിനേശൻ ചെറുവാട്ട് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

5. വിപണി പ്രതിസന്ധിയിൽ വലഞ്ഞ് കേരളത്തിലെ തക്കാളി കർഷകർ. തുടർച്ചയായി തക്കാളി വില ഇടിയുന്ന സാഹചര്യത്തിൽ ഇടനിലക്കാരുടെ ചൂഷണത്തിനും കർഷകർ ഇരയാകുന്നു. കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ താഴ്ന്ന വിലയ്ക്ക് വിൽക്കുന്ന തക്കാളി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഉയർന്ന വിലയ്ക്ക് കയറ്റി അയയ്ക്കുന്നു എന്ന ആരോപണം ശക്തമാണ്. ഇവിടെ കർഷകന് 2 മുതൽ 4 രൂപ വരെയാണ് കിട്ടുന്നതെങ്കിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും കിലോയ്ക്ക് 80 രൂപയാണ് ലഭിക്കുന്നത്.

6. ക്ഷീര കര്‍ഷകര്‍ക്ക് പശുവിനെ വാങ്ങാന്‍ 90 ശതമാനം തുക subsidy നല്‍കുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. ചിറയിന്‍കീഴ് ബ്ലോക്കിൽ സംഘടിപ്പിച്ച ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് പശുവിനെ വാങ്ങാന്‍ 90 ശതമാനം തുക സബ്സിഡി നല്‍കുമെന്നും ഇതിനായി 100 കോടി രൂപ വകയിരുത്തുമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു. ക്ഷീര വികസന വകുപ്പും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ മുതിര്‍ന്ന ക്ഷീര കര്‍ഷകരെ ആദരിക്കുകയും മികച്ച ക്ഷീര സംഘങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങൾ വിതരണവും ചെയ്തു.

7. 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' എന്ന പദ്ധതിയില്‍ മുന്നേറി ആലപ്പുഴ ജില്ല. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനിയും മാസങ്ങള്‍ ബാക്കിനില്‍ക്കെ ജില്ലയില്‍ പദ്ധതിയുടെ 66 ശതമാനവും പൂര്‍ത്തിയായി. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ സംസ്ഥാനത്ത് തുടങ്ങുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 9,666 സംരംഭങ്ങളാണ് ആരംഭിക്കേണ്ടത്. എന്നാൽ ആലപ്പുഴയിൽ ഇതിനകം 6,366 സംരംഭങ്ങള്‍ ആരംഭിച്ചു. ഇതോടെ ജില്ലയിൽ 346.48 കോടി രൂപയുടെ നിക്ഷേപവും 13,668 പേര്‍ക്ക് തൊഴിലും ലഭ്യമാക്കാൻ സാധിച്ചു.

8. ഒന്നര ഏക്കർ പാടത്ത് നെൽകൃഷിയിറക്കി താമരശ്ശേരി പഞ്ചായത്ത്. തളിർ കാർഷിക കൂട്ടായ്മ, താമരശ്ശേരി കൃഷിഭവൻ, പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ കെടവൂർ കിഴക്കുംപുറത്താണ് കൃഷി ആരംഭിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ നിർവ്വഹിച്ചു. തരിശായി കിടന്ന പാടം തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് കൃഷിയോഗ്യമാക്കി മാറ്റിയത്.

9. സ്മാർട്ടാകാനൊരുങ്ങി ആലങ്ങാട് കൃഷിഭവൻ. പാരമ്പര്യം കൊണ്ടും കാർഷിക പുരോഗതികൊണ്ടും ഏറെ പ്രാധാന്യമുള്ള ഗ്രാമപഞ്ചായത്താണ് ആലങ്ങാട്. കരിമ്പ് കൃഷി ഉൾപ്പെടെ സാധ്യമായ വിളകളെല്ലാം തിരിച്ചുപിടിച്ച് കാർഷിക രംഗത്ത് മാറ്റങ്ങൾ സൃഷ്ടിക്കാനൊരുങ്ങുകയാണ് ആലങ്ങാട് Krishi Bhavan. പദ്ധതിയുടെ ഭാഗമായി പ്ലാന്റ് ഹെൽത്ത് ക്ലിനിക്ക്, അഗ്രോ സർവീസ് സെന്റർ തുടങ്ങിയവ കൃഷി ഭവനിൽ ആരംഭിക്കാനാണ് ശ്രമം. കർഷകരുടെ വരുമാനം വർധിപ്പിക്കുക, നടീൽ വസ്തുക്കൾ ഉറപ്പാക്കുക എന്നിവയാണ് കൃഷി ഭവന്റെ പ്രധാന ലക്ഷ്യം.

10. ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ച് തൃശൂരിൽ മത്സ്യകൃഷി പരിശീലനവും മത്സ്യകര്‍ഷക ക്ലബ് പുനരുദ്ധാരണവും സംഘടിപ്പിച്ചു. Fisheries വകുപ്പ്, ചാലക്കുടി മത്സ്യഭവന്‍, മാള ബ്ലോക്ക്, പൊയ്യ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ‘മത്സ്യകൃഷി എങ്ങനെ ലാഭകരമാക്കാം’ എന്ന വിഷയത്തില്‍ ചാലക്കുടി മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജിബിന എം.എം കര്‍ഷകര്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കി. 150 കര്‍ഷകര്‍ പരിപാടിയിൽ പങ്കെടുത്തു.

11. പടിയൂരിൽ കുടുംബശ്രീകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. പടിയൂർ കുടുംബശ്രീ സി.ഡി.എസിന്റെ 26 അയൽക്കൂട്ടങ്ങൾക്കുള്ള വായ്പയാണ് വിതരണം ചെയ്തത്. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന മൈക്രോ ക്രെഡിറ്റ്‌ വായ്പ പദ്ധതി പ്രകാരമാണ് തുക നൽകുന്നത്.

12. കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വർഷങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 100 ഹെക്ടർ കൃഷിയിടത്തിലാണ് പദ്ധതിയുടെ ഭാഗമായി സഹായം ലഭിക്കുക.

13. നെല്ല് സംഭരണ ​​കേന്ദ്രം ആവശ്യപ്പെട്ട് ഛത്തീസ്ഗഡിൽ ഹൈവേ ഉപരോധം. രണ്ട് കിലോമീറ്റർ അകലെ പ്രവർത്തിക്കുന്ന നെല്ല് സംഭരണ ​​കേന്ദ്രം തങ്ങളുടെ ഗ്രാമത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സമരം നടന്നത്. നെല്ല് വിൽക്കുന്നതിൽ തങ്ങൾക്ക് പ്രശ്‌നമില്ലെന്നും കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്നും സമരക്കാർ പറയുന്നു.

14. ഭക്ഷ്യോൽപന്നങ്ങൾക്കുള്ള പുതിയ വിലനിര്‍ണയ നയം അംഗീകരിച്ച് യുഎഇ മന്ത്രിസഭാ യോഗം. ഇതോടെ സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഒമ്പത് അടിസ്ഥാന ഉൽപന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് സാധിക്കില്ല. വിതരണക്കാര്‍, ഔട്ട്ലെറ്റുകള്‍, ഉപഭോക്താക്കള്‍ എന്നിവ തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നയം നടപ്പിലാക്കുന്നത്.

15. കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നൽ സാധ്യതയുള്ളിതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: Ration shops will be closed from Saturday malayalam Agriculture News

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds