1. News

ഭവനവായ്പ ഉള്ളവരും, എടുക്കാൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ആര്‍.ബി.ഐയുടെ പുതിയ പ്രഖ്യാപനങ്ങൾ

ജോലി ലഭിച്ചയുടൻ ഹൌസിങ് ലോൺ എടുക്കുന്നവരാണ് ഇന്ന് അധികപേരും. എല്ലാവർക്കും സന്തോഷ വാർത്തയായി, വളര്‍ച്ചാ വേഗം നിലനിർത്തുന്നതിനായി ആര്‍.ബി.ഐ. നിരക്കുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം ഭവന വായ്പകളുമായി ബന്ധപ്പെട്ടു ചില പ്രഖ്യാപനങ്ങളും ആര്‍.ബി.ഐ നടത്തിയിട്ടുണ്ട്. നിലവില്‍ ഭവന വായ്പയുള്ളവരും, പുതിയ വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്നവരും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

Meera Sandeep
RBI new announcements, home loan holders should be aware of
RBI new announcements, home loan holders should be aware of

ജോലി ലഭിച്ചയുടൻ ഹൌസിങ് ലോൺ എടുക്കുന്നവരാണ് ഇന്ന് അധികപേരും.  എല്ലാവർക്കും സന്തോഷ വാർത്തയായി, വളര്‍ച്ചാ വേഗം നിലനിർത്തുന്നതിനായി ആര്‍.ബി.ഐ. നിരക്കുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം ഭവന വായ്പകളുമായി ബന്ധപ്പെട്ടു ചില പ്രഖ്യാപനങ്ങളും ആര്‍.ബി.ഐ നടത്തിയിട്ടുണ്ട്.  നിലവില്‍ ഭവന വായ്പയുള്ളവരും, പുതിയ വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്നവരും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

RBI എടുത്തിരിക്കുന്ന തീരുമാനങ്ങൾ

2023 മാര്‍ച്ച് 31 വരെ ഭവന വായ്പകളുടെ കുറഞ്ഞ റിസ്‌ക് വെയിറ്റ് നീട്ടാനാണ് ആര്‍.ബി.ഐ. തീരുമാനിച്ചത്. ഇതു ബാങ്കുകളുടെ ബാലന്‍സ് ഷീറ്റിലെ സമ്മര്‍ദം കുറയ്ക്കാന്‍ വഴിവയ്ക്കുമെന്നാണു വിലയിരുത്തല്‍. തല്‍ഫലമായി കൂടുതല്‍ ഭവനവായ്പ അനുവദിക്കുന്നതിന് ബാങ്കുകള്‍ക്കു സാധിക്കും.

അടിസ്ഥാന നിരക്കുകള്‍ നിലനിര്‍ത്തിയ സാഹചര്യത്തില്‍ പുതിയ വായ്പകള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു കാര്യങ്ങള്‍ അനുകൂലമാണെന്നു സാരം. 2022 മാര്‍ച്ച് 31 വരെ അനുവദിക്കുന്ന എല്ലാ പുതിയ ഭവന വായ്പകള്‍ക്കും ലോണ്‍ ടു വാല്യു (എല്‍.ടി.വി) അനുപാതങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് വ്യക്തിഗത ഭവന വായ്പകളുടെ അപകടസാധ്യതകള്‍ ആര്‍.ബി.ഐ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യുക്തിസഹമാക്കിയിരുന്നു.

ആര്‍.ബി.ഐയുടെ 2020 ഒക്ടോബറിലെ സര്‍ക്കുലര്‍ അനുസരിച്ച്, ലോണിന്റെ മൂല്യ അനുപാതം 80 ശതമാനമോ അതില്‍ കുറവോ ആണെങ്കില്‍, എല്ലാ പുതിയ ഭവന വായ്പകള്‍ക്കു റിസ്‌ക് വെയ്റ്റ് 35 ശതമാനമായിരിക്കും. എല്‍.ടി.വി. അനുപാതം 80 ശതമാനത്തില്‍ കൂടുതലും 90 ശതമാനം വരെയുമാണെങ്കില്‍, അപകടസാധ്യത 50 ശതമാനമായിരിക്കും. ചുരുക്കി പറഞ്ഞാല്‍ എല്‍.ടി.വി. അനുപാതം വായ്പയുടെ റിസ്‌കിനെ സൂചിപ്പിക്കുന്നു.

കുറഞ്ഞ എല്‍.ടി.വി. അനുപാതം കുറഞ്ഞ റിസ്‌കിനെ സൂചിപ്പിക്കുന്നതു കൊണ്ടു തന്നെ വായ്പാ ദാതാക്കള്‍ കുറഞ്ഞ എല്‍.ടി.വി. അനുപാതം തെരഞ്ഞെടുക്കുന്നവര്‍ക്കു മുന്‍ഗണന നല്‍കും. കുറഞ്ഞ എല്‍.ടി.വി. അനുപാതം, തെരഞ്ഞെടുക്കാന്‍ സാധിച്ചാല്‍ വായ്പ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കുമെന്നു വ്യക്തം.

ചില വായ്പാ ദാതാക്കള്‍ കുറഞ്ഞ എല്‍.ടി.വി. അനുപാതം തെരഞ്ഞെടുക്കുന്ന അപേക്ഷകര്‍ക്ക് കുറഞ്ഞ പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല, താഴ്ന്ന അനുപാതങ്ങള്‍ കുറഞ്ഞ വായ്പ തുകകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നു, ഇത് കുറഞ്ഞ നിരക്കുകളുമായി ചേര്‍ന്ന് നിങ്ങളുടെ മൊത്തത്തിലുള്ള പലിശ ചെലവ് ഗണ്യമായി കുറയ്ക്കും.

പുതിയ തീരുമാനങ്ങള്‍ ഭവന വായ്പകളുടെ ആവശ്യകത വര്‍ധിപ്പിക്കുമെന്നും തല്‍ഫലമായി കൂടുതല്‍ വായ്പകള്‍ അനുവദിക്കാന്‍ ധനകാര്യ സ്ഥാപനങ്ങളെ അനുവദിക്കുമെന്നും ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.

ബാങ്കുകളുടെ ബാലന്‍സ് ഷീറ്റിലെ സമ്മര്‍ദ്ദം കുറയുമെന്നതിനാല്‍ വ്യക്തിഗത ഭവന വാങ്ങുന്നവര്‍ക്ക് കൂടുതല്‍ വായ്പ നല്‍കാന്‍ ഈ തീരുമാനം സഹായിക്കുമെന്നാണു വിപണി വിദഗ്ധരുടെ നിരീക്ഷണം. റിസ്‌ക് വെയിറ്റേജ് കുറയുന്നതിനാല്‍, മൂലധന വ്യവസ്ഥയുടെ ആവശ്യകതയും കുറയുന്നു, കടം വാങ്ങുന്നവര്‍ക്ക് ഉയര്‍ന്ന വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ ഫണ്ടുണ്ടെന്നാണു ഇവരുടെ വാദം.

വായ്പകള്‍ എത്രത്തോളം അപകടസാധ്യതയുള്ളതാണെന്ന് അപെക്‌സ് ബാങ്ക് കണക്കാക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് റിസ്‌ക് വെയിറ്റേജ് നിര്‍ണയിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഓരോ ലോണിനും കടം കൊടുക്കുന്നയാള്‍ നീക്കിവെക്കേണ്ട മൂലധനം റിസ്‌ക് വെയ്റ്റ് നിര്‍ണയിക്കുന്നു.

വിതരണം ചെയ്ത വായ്പയുടെ ശതമാനമാണിത്. നിങ്ങള്‍ക്കു ലഭിക്കുന്ന വായ്പയും, വസ്തുവിന്റെ മൂല്യവും തമ്മിലുള്ള അന്തരം നേര്‍ത്തതാണെങ്കില്‍ റിസ്‌ക് കൂടിയിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ തവണകള്‍ മുടങ്ങിയാല്‍ ബാങ്കിനുണ്ടാകുന്ന നഷ്ടം വലുതായിരിക്കും.

English Summary: RBI new announcements, home loan holders should be aware of

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds