1. News

Horticorpന്റെ പച്ചക്കറികളും പഴങ്ങളും ഇനി Green KSRTCയിൽ

കാലാവധി കഴിഞ്ഞ കെഎസ്ആർടി ബസുകളെ കട്ടപ്പുറത്ത് നിന്നിറക്കി പച്ചക്കറികളും പഴങ്ങളും വിൽക്കാനുള്ള വിപണിയിലേക്ക് എത്തിക്കുകയാണ്. ജയിൽ ചപ്പാത്തിയും വനംവകുപ്പിന്റെ തേനും കുടുംബശ്രീ ഉൽപ്പന്നങ്ങളും കെഎസ്ആർടിസി വിപണിയിൽ എത്തിക്കാനും പദ്ധതിയുണ്ട്.

Anju M U
Fruits And Vegetables
KSRTCയും ഹോർട്ടികോർപ്പും കൈകോർത്തു

കൃഷി സാധ്യതകൾ മാത്രമല്ല, വിപണി സാധ്യതയ്ക്കും പുതിയ മാനങ്ങളും രൂപങ്ങളും പരിചയപ്പെടുത്തുകയാണ് കേരള സർക്കാർ. സംസ്ഥാന ഹോർട്ടികോർപ്പിനും നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയ്ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുതിയ സംവിധാനമാണ് സർക്കാർ നടപ്പിലാക്കുന്നത്. കാലാവധി കഴിഞ്ഞ കെഎസ്ആർടി ബസുകളെ കട്ടപ്പുറത്ത് നിന്നിറക്കി പച്ചക്കറികളും പഴങ്ങളും വിൽക്കാനുള്ള വിപണിയിലേക്ക് എത്തിക്കാനാണ് പുതിയ പദ്ധതി.

KSRTCയും ഹോർട്ടികോർപ്പും കൈകോർത്തു (KSRTC and Horticorp join hands to...)

ഉപയോഗ ശൂന്യമായ ബസുകളെ പച്ചക്കറി-പഴം വിൽപന കേന്ദ്രങ്ങളാക്കി പുതുജീവൻ നൽകുന്നതിനായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനും (KSRTC) സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ പ്രൊഡക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷനും (Horticorp) തമ്മിൽ കൈകോർക്കുകയാണ്.

ബന്ധപ്പെട്ട വാർത്തകൾ: വനിതാ ദിനം 2022: സ്ത്രീകൾക്കായി KSRTCയുടെ ഓഫർ, പ്രകൃതിയെ നുണഞ്ഞ് വാഗമണിൽ പോകാം

തുടക്കം തലസ്ഥാന നഗരിയിൽ (To launch from Capital City)

KSRTCയെ രൂപമാറ്റം വരുത്തി വിൽപ്പന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയുടെ തുടക്കം തിരുവനന്തപുരം ജില്ലയിൽ നിന്നായിരിക്കും. ആദ്യഘട്ടത്തിൽ ജില്ലയിലെ രണ്ട് ഔട്ട്‌ലെറ്റുകളായിരിക്കും തുറക്കുന്നത്. ആദ്യ ഉദ്ഘാടനം കിഴക്കേക്കോട്ടയിലെ ഔട്ട്‌ലെറ്റിൽ ഇന്ന് വൈകിട്ട് 5.30ന് കൃഷിമന്ത്രി പി.പ്രസാദ് നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. മേയർ ആര്യ രാജേന്ദ്രൻ ആദ്യ വിൽപന നടത്തും.

ബന്ധപ്പെട്ട വാർത്തകൾ: വിലക്കയറ്റം നിയന്ത്രിക്കാൻ ഊർജ്ജിത ശ്രമം; ആന്ധ്രയിൽ നിന്ന് തക്കാളി ഇന്ന് കേരളത്തിലെത്തും

'റീസൈക്കിൾഡ്' കെഎസ്ആർടിസിയിലെ രണ്ടാമത്തെ ഹോർട്ടികോർപ്പ് ഔട്ട്‌ലെറ്റ് തിരുവനന്തപുരം കണിയാപുരത്താണെന്നും ഹോർട്ടികോർപ്പ് മാനേജിങ് ഡയറക്ടർ ജെ.സജീവ് പറഞ്ഞു. ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി KSRTCയുമായി സഹകരിച്ച് കൂടുതൽ ഔട്ട്‌ലെറ്റുകൾ തുറക്കാനാണ് സാധ്യത.

ജയിൽ ചപ്പാത്തിയും വനംവകുപ്പിന്റെ തേനും കുടുംബശ്രീ ഉൽപ്പന്നങ്ങളും കെഎസ്ആർടിസി വിപണിയിൽ (Jail chapatis, Honey from Forest Department and Kudumbasree products Through KSRTC market)

ഉപയോഗശൂന്യമായ കെഎസ്ആർടിസി ബസുകൾ ഇത്തരമൊരു രൂപമാറ്റത്തിന് വിധേയമാകുന്നത് ഇതാദ്യമല്ല. മിൽമ ഭക്ഷണ ട്രക്കും കുടുംബശ്രീ, പിങ്ക് കഫേകളും പഴയ ബസുകളിൽ ഇതുപോലെ തുറന്നിരുന്നു. ജയിൽ ചപ്പാത്തി, വനംവകുപ്പിന്റെ തേൻ, കുടുംബശ്രീയുടെ ഉൽപ്പന്നങ്ങളും ഇങ്ങനെ വിപണനം ചെയ്യുന്നതായി അധികൃതർ പദ്ധതിയിട്ടിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഹോർട്ടികോർപ്പിൻ്റെ 'വാട്ടുകപ്പ ' യുടെ വിപണി ലോഞ്ചിംഗ് മുഖ്യമന്ത്രി നിർവ്വഹിച്ചു

തിരുവനന്തപുരം, കോഴിക്കോട് , കൊച്ചി ഡിപ്പോകളികളിലെ ഓന്നോ രണ്ടോ ബസ് ഹോട്ടലാക്കി മാറ്റുന്നതിനും ആലോചിക്കുന്നുണ്ട്. മോട്ടർ വാഹന വകുപ്പിന്റെ അനുമതിയോടെ ബസിൽ പലചരക്ക് വ്യാപാരവും ഷോപ്പ് ഓൺ വീൽ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. നഗരം മുഴുവൻ സാധനങ്ങൾ എത്തിക്കാൻ ഇതിലൂടെ സാധിക്കും.
ഇതിന് പുറമെ, കേരളമൊട്ടാകെ സർവ്വീസ് നടത്തുന്ന രീതിയിൽ KSRTCയുടെ അതിവേഗ പാഴ്സൽ സർവ്വീസും ഒരു മാസം മുൻപ് ആരംഭിച്ചിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: സാധനം കൈമാറണോ? തെക്കുന്ന് വടക്കോട്ട് വെറും 12 മണിക്കൂർ മതി KSRTCയ്ക്ക്

1989ലാണ് ഹോർട്ടികൾച്ചറൽ പ്രൊഡക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ രൂപീകൃതമായത്. കർഷകരിൽ നിന്ന് പച്ചക്കറികളും പഴങ്ങളും ന്യായവിലയ്ക്ക് സംഭരിക്കാനും ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ വിതരണം ചെയ്യാനുമാണ് കാർഷിക വകുപ്പ് ഏജൻസിയായ ഹോർട്ടികോർപ്പിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്.

English Summary: Recycled KSRTC Buses Into Horticorp Outlets For Selling Fruits And Vegetables

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds