Updated on: 25 February, 2021 2:58 PM IST
റവന്യു വകുപ്പിന്റെ വിവിധ സേവനങ്ങള്‍

സംസ്ഥാനത്തെ റവന്യു വകുപ്പിന്റെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.

പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമാകുംവിധം റവന്യു വകുപ്പ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചതായി മന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായാണ് വില്ലേജ് ഓഫിസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളാക്കുന്നത്.

സാങ്കേതിക വിദ്യയുടെ വളര്‍ച്ച സമൂഹത്തിന്റെ പുരോഗതിക്ക് ഉതകുന്നതാകണം. പുതിയ വെബ് പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് നിരവധി സേവനങ്ങള്‍ വീട്ടിലിരുന്നുതന്നെ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

www.lrd.kerala.gov.in എന്നതാണ് റവന്യു വകുപ്പിന്റെ പുതിയ ചെയ്യപ്പെട്ട വെബ്‌പോര്‍ട്ടല്‍. ഒരൊറ്റ ലോഗിനിലൂടെ വിവിധങ്ങളായ സേവനങ്ങള്‍ പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റം, ഒറ്റത്തവണ കെട്ടിട നികുതി, റവന്യു വിഷയങ്ങളിന്മേല്‍ പൊതുജന പരാതി പരിഹാരം(റവന്യു മിത്രം), ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം, കഷ്ടനഷ്ടങ്ങള്‍ക്കുള്ള ധനസഹായ വിതരണം, പ്രകൃതി ദുരന്ത സാധ്യതാ മേഖലകളുടെ മാപ്പിങ് എന്നിവ ഉള്‍പ്പെടുത്തിയാണ് സമഗ്ര റവന്യു പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്.

ലാന്‍ഡ് റവന്യു കമ്മീഷണര്‍ കെ. ബിജു, സര്‍വ്വേ ഡയറക്ടര്‍ ആര്‍.ഗിരിജ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

English Summary: Revenue services in webportal : customers can get internet services
Published on: 25 February 2021, 02:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now