Updated on: 4 December, 2020 11:19 PM IST

തിരുവനന്തപുരം:  ലാഭനഷ്ടം നേ‍ാക്കാതെ വയൽ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുന്നവർക്കു പാരിതേ‍ാഷികമായി വർഷത്തിൽ നിശ്ചിത തുക റേ‍ായൽറ്റി ലഭിക്കും. കൃഷിചെയ്താലും ഇല്ലെങ്കിലും വയൽ നിലനിർത്തുന്നവർക്കാണ് ഈ സഹായം. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി ഏഷ്യയിൽ ആദ്യമാണ് ഇത്തരമെ‍ാരു സംരംഭം. റേ‍ായൽറ്റി നൽകാൻ 40 കേ‍ാടി രൂപ അനുവദിച്ചു. first time in Asia royalty is given to farmers.

കൃഷിഭവൻ അടിസ്ഥാനമാക്കിയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 2 ലക്ഷം ഹെക്ടർ വയലിന്റെ ഉടമകൾക്കു റേ‍ായൽറ്റി ലഭിക്കും. ഒരു ഹെക്ടറിന് 2000 രൂപ നൽകുമെന്ന് കൃഷിവകുപ്പ് ഡയറക്ടർ പറഞ്ഞു. As per the director of agriculture rupees thousand will be given per hectare.

കുറഞ്ഞ സ്ഥലമുള്ളവർക്ക് ആനുപാതികമായ തുക കിട്ടും. യുഡിഎഫ് സർക്കാർ കാലത്ത് കെ. കൃഷ്ണൻകുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ തയാറാക്കിയ കാർഷിക വികസന നയത്തിലാണ് ഈ റേ‍ായൽറ്റി എന്ന നിർദേശം ആദ്യം അവതരിപ്പിച്ചത്. വയൽ നിലനിർത്തുന്നവർ പരിസ്ഥിതിക്കു നൽകുന്ന സംഭാവന വിലമതിക്കാനാകില്ലെന്നാണു വിലയിലുത്തൽ.

കുളങ്ങൾ, തണ്ണീർത്തടങ്ങൾ, ചതുപ്പ്, കണ്ടൽക്കാടുകൾ എന്നിവ സംരക്ഷിക്കുന്നവർക്കും നയത്തിൽ ആനുകൂല്യം നിർദേശിച്ചിട്ടുണ്ടെങ്കിലും വയൽകർഷകർക്കാണ് ഇപ്പേ‍ാൾ നടപ്പാക്കുന്നത്. വയൽ പാട്ടത്തിനു കെ‍ാടുത്താലും ഉടമക്ക് പാരിതേ‍ാഷികം ലഭിക്കും. പ്രശസ്തമായ സാലിം അലി ഫൗണ്ടേഷന്റെ വയൽ സംരക്ഷണ റേ‍ായൽറ്റി നിർദേശം കണക്കിലെടുത്താണ് സർക്കാർ നടപടി. ഹെക്ടറിന് 1000 രൂപ മതിയെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണെങ്കിലും തുകയും ഭൂപരിധിയും ഇപ്പേ‍ാഴാണ് നിശ്ചയിക്കുന്നത്.

സെന്റിന്റെ മൂല്യം 39,200 രൂപ

ലേ‍ാകപ്രശസ്തമായ നേച്വർ മാഗസിന്റെ nature magazine പഠനമനുസരിച്ച് ഒരു സെന്റ് വയലിന്റെ പരിസ്ഥിതി മൂല്യം ശരാശരി 39,200 രൂപ. വയൽ നിലനിൽക്കുന്നതിലൂടെ  ജലവിതാനം നിലനിർത്തൽ, വേനലിന്റെ ആഘാതം കുറക്കൽ, ജൈവവൈവിധ്യം സംരക്ഷണം, വെള്ളത്തിന്റെ ഗുണനിലവാരം നിലനിർത്തൽ, പ്രളയം തടയൽ തുടങ്ങി 24 ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് മൂല്യം നിർണയം  പദ്ധതി മാതൃകയാണെങ്കിലും തുക തീരെ കുറവാണെന്നാണ് പരിസ്ഥിതി,സാമ്പത്തിക വിദഗ്ധരുടെ വിലിരുത്തൽ. മെ‍ാത്തം മൂല്യത്തിന്റെ 15 % തുകയെങ്കിലും നൽകണം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സുഭിക്ഷ കേരളം പദ്ധതി, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.

English Summary: Royalty for farmers by Kerala government
Published on: 27 May 2020, 08:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now