1. News

രാഷ്ട്രീയ രക്ഷാ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ RRU കോൺക്ലേവ് സംഘടിപ്പിച്ചു

സുരക്ഷ സംബന്ധിച്ച വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രാഷ്ട്രീയ രക്ഷാ സർവകലാശാല (RRU), 2024 മാർച്ച് 27 ന് കൊച്ചിയിൽ ആറാമത് ആർ ആർ യൂ കോൺക്ലേവ് സംഘടിപ്പിച്ചു.

Meera Sandeep
രാഷ്ട്രീയ രക്ഷാ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ  കൊച്ചിയിൽ  RRU കോൺക്ലേവ്  സംഘടിപ്പിച്ചു
രാഷ്ട്രീയ രക്ഷാ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ RRU കോൺക്ലേവ് സംഘടിപ്പിച്ചു

തിരുവനന്തപുരം: സുരക്ഷ സംബന്ധിച്ച വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള  രാഷ്ട്രീയ രക്ഷാ സർവകലാശാല (RRU), 2024 മാർച്ച് 27 ന് കൊച്ചിയിൽ ആറാമത് ആർ ആർ യൂ കോൺക്ലേവ് സംഘടിപ്പിച്ചു. ഗുജറാത്ത് ആസ്ഥാനമായുള്ള ആർആർയു വാഗ്ദാനം ചെയ്യുന്ന, പ്രത്യേകിച്ച് സുരക്ഷാ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് നടത്തുന്ന കോഴ്‌സുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് കോൺക്ലേവ് ലക്ഷ്യമിടുന്നത്. മാരിടൈം ലോ അസിസ്റ്റൻ്റ് പ്രൊഫസർ ശ്രീ.അങ്കുർ  ശർമ്മ, ഔട്ട്‌റീച്ച് ഓഫീസർ ശ്രീ.കുമാർ സബ്യസാചി എന്നിവരുൾപ്പെടെ ആർ ആർ യൂവിൽ നിന്നുള്ള പ്രതിനിധികൾ  മാധ്യമങ്ങളോടും കോൺക്ലേവിൽ പങ്കെടുത്തവരോടും സംവദിച്ചു.

ശ്രീ. അങ്കുർ ശർമ്മ, RRU-ൻ്റെ പ്രധാന പ്രവർത്തനങ്ങളെക്കുറിച്ചും ആഭ്യന്തര സുരക്ഷ വിദ്യാഭ്യാസം നൽകുന്നതിനുള്ള പ്രതിബദ്ധതയെക്കുറിച്ചും വിശദീകരിച്ചു. സർവ്വകലാശാലയുടെ സ്ഥാപക തത്വങ്ങളെക്കുറിച്ചുള്ള വീക്ഷണം അദ്ദേഹം പങ്കുവെക്കുകയും  അതിൻ്റെ സുപ്രധാന വളർച്ചാ പാത എടുത്തുപറഞ്ഞ അദ്ദേഹം വിവിധ മേഖലകളിലുടനീളമുള്ള സമകാലിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സമഗ്രമായ സുരക്ഷാ വിദ്യാഭ്യാസം നൽകാനുള്ള RRU-ൻ്റെ പ്രതിബദ്ധത ചർച്ചയിൽ വ്യക്തമാക്കി .

ഇന്ത്യയിലെ പരമ്പരാഗത സർവ്വകലാശാലകളിൽ നിന്ന് ആർ ആർ യു -നെ വേറിട്ടു നിർത്തുന്ന സവിശേഷ സ്വഭാവങ്ങൾ ശ്രീ. അങ്കുർ ശർമ്മ എടുത്തുകാട്ടി. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ആർ ആർ യു വാഗ്ദാനം ചെയ്യുന്ന പരിപാടികളെയും വ്യതിരിക്തമായ പ്രവർത്തനങ്ങളെയും അദ്ദേഹം വിശദീകരിച്ചു. ആർ ആർ യു നടത്തുന്ന നൈപുണ്യ വികസന പ്രവർത്തനങ്ങളെക്കുറിച്ചും പ്രത്യേക പരിശീലന സെഷനുകൾക്കായി വിവിധ ഏജൻസികൾ സർവ്വകലാശാല കാമ്പസിൽ പതിവായി സന്ദർശിക്കുന്നതിനെ കുറിച്ചും ശ്രീ.അങ്കുർ ശർമ്മ സംവദിച്ചു.  സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ RRU-ൻ്റെ വിപുലമായ കാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള പ്രതിബദ്ധതയെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും അദ്ദേഹം പങ്കിട്ടു.

അതേസമയം, ഇന്ത്യയ്ക്കകത്തും അന്തർദേശീയമായും പുതിയ കാമ്പസുകളിലൂടെയും കേന്ദ്രങ്ങളിലൂടെയും RRU-ൻ്റെ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിനെക്കുറിച്ച് ശ്രീ.സബ്യസാചി ചർച്ച ചെയ്തു. സുരക്ഷാ പഠനങ്ങളിലെ വിദ്യാഭ്യാസ അവസരങ്ങൾ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളും ഭാവി കാമ്പസ് വികസനങ്ങൾക്കായുള്ള തന്ത്രപരമായ പദ്ധതിയും അദ്ദേഹം വിശദീകരിച്ചു.

കോൺക്ലേവിൽ, ആർആർയുവിൽ നിന്നുള്ള പ്രതിനിധികൾ, സർവകലാശാലയിൽ ലഭ്യമായ വൈവിധ്യമാർന്ന ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി പ്രോഗ്രാമുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകി. ആഭ്യന്തര സുരക്ഷ, സ്‌മാർട്ട് പോലീസിംഗ്, ഐടി, നിർമ്മിത ബുദ്ധി, സൈബർ സുരക്ഷ   എന്നീ മേഖലകളിൽ ഉൾപ്പെടെ   സർവകലാശാല വാഗ്ദാനം ചെയ്യുന്ന  പ്രത്യേക കോഴ്‌സുകൾ എടുത്തു പറഞ്ഞു.ഇൻ്റേൺഷിപ്പുകളെക്കുറിച്ചും പ്ലേസ്‌മെൻ്റുകളെക്കുറിച്ചും  വിദ്യാർത്ഥികൾക്ക് ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും  അവർ വിശദീകരിച്ചു. രാഷ്ട്രീയ രക്ഷാ സർവ്വകലാശാല   വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി മെറിറ്റ് കം മീൻസ്  സ്കോളർഷിപ്പ് പ്രോഗ്രാമും പ്രധാനം ചെയ്യുന്നതായും അവർ അറിയിച്ചു.

സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിൽ അറിവ് വർദ്ധിപ്പിക്കുന്നതിനുള്ള സ്ഥാപനത്തിൻ്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതിനായി   ഏറ്റെടുത്തിരിക്കുന്ന ഗവേഷണ പദ്ധതികളും വിപുലീകരണ പ്രവർത്തനങ്ങളും കോൺക്ലേവിൽ പ്രദർശിപ്പിച്ചു. രാഷ്ട്രീയ രക്ഷാ സർവകലാശാലയുടെ അക്കാദമിക് മികവിനോടുള്ള സമഗ്രമായ സമീപനം ഉയർത്തിക്കാട്ടുന്ന  സമഗ്ര അദ്ധ്യാപനം, ഗവേഷണം, വിദ്യാഭ്യാസം, വിപുലീകരണം എന്ന ആശയത്തെക്കുറിച്ചും കോൺക്ലേവിൽ വിശദീകരിച്ചു.

വിദ്യാർത്ഥികൾക്ക് പ്രായോഗിക പഠനാനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യവസായവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് സംഭാവന നൽകുന്നതിനുമായി വിവിധ സുരക്ഷാ ഏജൻസികളുമായുള്ള ആർ ആർ യു വിന്റെ സഹകരണത്തെക്കുറിച്ചും പ്രതിനിധികൾ വിശദീകരിച്ചു.

English Summary: RRU conclave was organized in Kochi under auspices of Rashtriya Raksha University

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds