1. News

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപയാക്കും, വിജ്ഞാപനം ഉടന്‍

കുടിവെള്ളം അവശ്യവസ്തുവായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കുപ്പിവെള്ള കമ്പനികളുടെ കൊള്ള തടയാനാണ് നടപടി. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപയായിരിക്കും.

Asha Sadasiv

കുടിവെള്ളം അവശ്യവസ്തുവായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കുപ്പിവെള്ള കമ്പനികളുടെ കൊള്ള തടയാനാണ് നടപടി. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപയായിരിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു..കുപ്പിവെള്ളത്തിന്റെ വിലകുറയ്ക്കണമെന്ന് നേരത്തേ കുടിവെള്ള കമ്പനികളോട്  സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചില  കമ്പനികൾ ഇതിന് തയാറായെങ്കിലും വന്‍കിട  കമ്പനികൾ സര്‍ക്കാരിൻ്റെ  ആവശ്യം തള്ളുകയായിരുന്നു. 

കുടിവെള്ള വില്പനക്കാരും എതിര്‍പ്പ് അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. സിവില്‍ സപ്ലൈസ് വകുപ്പിന്റെ വില്പനശാലകളില്‍ കുപ്പിവെള്ളം 11 രൂപയ്ക്കാണ് വില്‍ക്കുന്നത്. റേഷന്‍ കടകളിലൂടെയും ഈ വിലയ്ക്ക് കുപ്പിവെള്ളം കിട്ടും, അവശ്യ വസ്തുവാകുന്നതോടെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്കു മാത്രമേ വെള്ളം വില്‍ക്കാനാകൂ. ലംഘിക്കുന്നവര്‍ക്കെതിരേ നിയമനടപടിയുണ്ടാകും

English Summary: Rs.13 fixed for one litre bottled waternotification as soon as possible.

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds