Updated on: 10 December, 2021 7:34 PM IST
Rubber board promotes crown budding to combat leaf diseases

റബ്ബര്‍മരങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന ഇലരോഗങ്ങളെ ചെറുക്കുന്നതിനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ റബ്ബര്‍ബോര്‍ഡ് ക്രൗണ്‍ ബഡ്ഡിങ് പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി റബ്ബര്‍ബോര്‍ഡിലെ ശാസ്ത്രജ്ഞര്‍ തോട്ടമുടമകളും എസ്റ്റേറ്റ് മാനേജര്‍മാരുമായി ആശയവിനിമയം നടത്തി.

റബ്ബര്‍ഗവേഷണകേന്ദ്രം ഡയറക്ടര്‍ (റിസര്‍ച്ച്) ഇന്‍-ചാര്‍ജ് ഡോ. എം.ഡി. ജെസ്സി ശാസ്ത്രജ്ഞരായ ഡോ. ഷാജി ഫിലിപ്പ്, ഡോ. തോംസണ്‍ എബ്രഹാം എന്നിവര്‍ ക്രൗണ്‍ ബഡ്ഡിങ്ങിനെക്കുറിച്ചും ഇപ്പോള്‍ അതിന് കൈവന്നിരിക്കുന്ന പ്രാധാന്യത്തെക്കുറിച്ചും  വിശദീകരിച്ചു. കാലാവസ്ഥാവ്യതിയാനവും തുടര്‍ച്ചയായ മഴയും മൂലം റബ്ബറില്‍ ഇലരോഗങ്ങള്‍ കൂടുതലാണ്.  രോഗപ്രതിരോധശേഷി കൂടിയ എഫ് എക്‌സ്-516  (FX-516)എന്ന ഇനം റബ്ബര്‍ തൈകളില്‍ ക്രൗണ്‍ ബഡ്ഡ് ചെയ്യാന്‍ യോജിച്ചതാണെന്ന് റബ്ബര്‍ഗവേഷണകേന്ദ്രം നടത്തിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

റബ്ബര്‍ബോര്‍ഡ് റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു

കൂടുതൽ ആദായം കിട്ടുന്ന റബ്ബറിന്റെ ഇടവിളകൾ ഏവ ?

വന്‍കിടതോട്ടങ്ങളില്‍ പരിമിതമായ തോതില്‍ ക്രൗണ്‍ ബഡ്ഡിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍, റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ആര്‍. അഡലരശന്‍ ഐഎഫ്എസ്സി-ന്, എഫ് എക്‌സ്-516 എന്ന ഇനത്തിന്റെ ബഡ്ഡു കമ്പുകള്‍ ഡോ. എം.ഡി. ജെസ്സി കൈമാറി.

റബ്ബര്‍ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുള്ള ഉയര്‍ന്ന ഉത്പാദനശേഷിയുള്ള റബ്ബറിനത്തിന്റെ  തൈത്തണ്ടില്‍ രണ്ടര-മൂന്നു മീറ്റര്‍ ഉയരത്തിലാണ്, ഇലരോഗങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള ഈ ഇനം ക്രൗണ്‍ ബഡ്ഡു ചെയ്തുപിടിപ്പിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ടാപ്പു ചെയ്യാനുദ്ദേശിക്കുന്ന തടി ഉത്പാദനശേഷി കൂടിയ ഇനത്തിന്റേയും ശാഖകളും ഇലകളും രോഗപ്രതിരോധശേഷിയുള്ള മറ്റൊരു ഇനത്തിന്റേയും ആയ ഒരു മരമായി മാറുന്നു.

രോഗബാധ ഇല്ലാതെ ആരോഗ്യത്തോടെ ഇലകള്‍ നിലനില്‍ക്കുന്നതും മെച്ചപ്പെട്ട ഉത്പാദനം തരുന്നതുമായ നിത്യഹരിത റബ്ബര്‍ തോട്ടങ്ങള്‍ വളര്‍ത്തിയെടുത്ത് രോഗനിയന്ത്രണത്തിനുള്ള ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പരിമിതമായ തോതില്‍ ക്രൗണ്‍ ബഡ്ഡിങ് പ്രോത്സാഹിപ്പിക്കുന്നതിന് റബ്ബര്‍ബോര്‍ഡ് ശ്രമം ആരംഭിച്ചിട്ടുള്ളത്.

English Summary: Rubber board promotes crown budding to combat leaf diseases
Published on: 10 December 2021, 06:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now