1. News

കോടികളുടെ കണക്കുകൾ കേട്ട് മടുത്തു. കൊറോണാനന്തരം കർഷകർക്ക് ഒരു കൈത്താങ്ങ് അനിവാര്യമാണ്.

എനിക്ക് പറയാനുള്ളത് കര്ഷകര്ക്കുവേണ്ടിയാണ്. കര്ഷകരുടെ ദുരിതങ്ങള് പുറംലോകം അറിയുന്നില്ല. അവര്ക്കുവേണ്ടി മുതലക്കണ്ണുനീരൊഴുക്കാന് അനേകം പേരുണ്ട്. കര്ഷകരെ രക്ഷിക്കാന് വായ്പകളോ, സബ്സിഡിയോ, മറ്റ് ആനുകൂല്യങ്ങളോ അല്ല വേണ്ടത്. അവര് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്ക്ക് ന്യായ വിലയാണ് ലഭിക്കേണ്ടത്.

K B Bainda

FB Post വായിക്കാം.

എനിക്ക് പറയാനുള്ളത് കര്‍ഷകര്‍ക്കുവേണ്ടിയാണ്. കര്‍ഷകരുടെ ദുരിതങ്ങള്‍ പുറംലോകം അറിയുന്നില്ല. അവര്‍ക്കുവേണ്ടി മുതലക്കണ്ണുനീരൊഴുക്കാന്‍ അനേകം പേരുണ്ട്. കര്‍ഷകരെ രക്ഷിക്കാന്‍ വായ്പകളോ, സബ്‍സിഡിയോ, മറ്റ് ആനുകൂല്യങ്ങളോ അല്ല വേണ്ടത്. അവര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ന്യായ വിലയാണ് ലഭിക്കേണ്ടത്. ഒരു കാര്‍ഷികോത്പന്നം ഉത്പാദിപ്പിക്കുന്ന കര്‍ഷകന് ന്യായ വില ലഭിച്ചാല്‍ മാത്രമെ കൂടിയ ന്യായ വില നല്‍കി മറ്റ് കര്‍ഷകര്‍ കൃഷി ചെയ്യുന്ന കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങാന്‍ കഴിയുകയുള്ളു. മഹാരാഷ്ട്രയിലെ നാസിക്കില്‍ 50 രൂപക്ക് സംഭരിക്കാനാളില്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ മാസങ്ങള്‍ക്ക് ശേഷം സവാള 150 രൂപ പ്രതികിലോ നിരക്കില്‍ വില്‍ക്കുകയുണ്ടായി. ഇതിനൊരു പരിഹാം വേണ്ടെ?

റബ്ബറും, പച്ചക്കറികളും, പഴവര്‍ഗങ്ങളും, ധാന്യങ്ങളും, പാലും, മുട്ടയും മറ്റും കര്‍ഷകര്‍ വില്‍ക്കുന്നതും ഉപഭോക്താവ് വാങ്ങുന്നതും തമ്മിലുള്ള വിലവ്യത്യാസം വളരെ വലുതാണ്. എനിക്ക് പറയാനുള്ളത് ഇതിനൊരു ശാശ്വത പരിഹാരമാണ്.

കാർഷികോത്പന്ന വില ഉയരണം. ശമ്പളവർദ്ധന ശരവേഗത്തിലുയരുമ്പോൾ അതിനാനുപാതികമായി കാർഷികോത്പന്ന വില ഉയരുന്നില്ല. മാത്രവുമല്ല ഇടനിലക്കാരുടെ പകൽക്കൊള്ള അവസാനിക്കുകയും വേണം. അതിനായി കാർഷികോത്പന്നങ്ങളുടെ ഉത്പാദനച്ചെലവും, 50% ലാഭവും ചേർത്ത് വില നിശ്ചയിക്കണം. അത് മൊത്തവിലയായി നിശ്ചയിച്ച് രാജ്യത്തുടനീളം ഒരു ഉത്പന്നത്തിന് ഒരുവിലയായി മാറണം. അതിനായി റയിൽവ്വെയിലൂടെ ചരക്ക് നീക്കം നടത്തി രാജ്യമെമ്പാടും ഓടിക്കൊണ്ടിരിക്കുന്ന ട്രയിൻ ചരക്കുനീക്കം നടത്താം. കൈകാര്യച്ചെലവുകൾ കർഷകർക്ക് നൽകുന്ന സബ്സിഡിയും ആനുകൂല്യങ്ങളും അവസാനിപ്പിച്ച് കൃഷിമന്ത്രാലയത്തിൽ നിന്ന് റയിൽ മന്ത്രാലയത്തിന് ഫണ്ട് നല്കണം. കൃഷി ലാഭകരമാകുമ്പോൾ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളും വരുമാന വർദ്ധനയും ഉണ്ടാവും. പരിസ്ഥിതിയും, ആരോഗ്യവും മറ്റും സംരക്ഷിക്കപ്പെടുകയും ചെയ്യും. വായ്പകൾ മാത്രം മാത്രമാകുന്നത് ഒന്നിനും പരിഹാരമല്ല.

 

ടചന്ദ്രശേഖരൻ

English Summary: Rubber Producers and farmers Association

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds