Updated on: 4 December, 2020 11:18 PM IST

സമൂഹത്തില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന മത്സ്യ തൊഴിലാളികളുടെ ഉന്നമനത്തിനായി മത്സ്യ വിപണന വാഹനം(Sales vehicle) നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്(District Panchayath president) മേരി തോമസ് സംഘങ്ങള്‍ക്ക് വാഹനങ്ങളുടെ താക്കോല്‍ നല്‍കി പദ്ധതി ഉദ്ഘടനം ചെയ്തു. തീരദേശമേഖലയിലെ മത്സ്യ തൊഴിലാളികളുടെ ഉന്നമനത്തിനായി മത്സ്യ തൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് മത്സ്യ വിപണനത്തിനായി ത്രീ വീലര്‍ ക്യാരേജ് (3-wheeler carriage)വാങ്ങുന്ന പദ്ധതിയാണിത്. ഇതിലൂടെ സംഘങ്ങളുടെ വരുമാന വര്‍ധനവും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.

2,50,000 രൂപ ഒരു വാഹനത്തിന്റ വില നിശ്ചയിച്ച് വാഹനങ്ങള്‍ വാങ്ങുന്നതിനായി 5,00,000 രൂപയുടെ പ്രൊജക്റ്റായാണ് നടപ്പിലാക്കുന്നത്. ഇതില്‍ 50% തുക ജില്ലാ പഞ്ചായത്തിന്റെ ഫണ്ടും 50% തുക ഗുണഭോക്ത്യ വിഹിതവുമാണ്. ബി ആര്‍ ഡി മോട്ടോര്‍സ് (BRD Motors) തൃശൂര്‍ എന്ന സ്ഥാപനമാണ് ടെന്‍ഡര്‍ നടപടികളിലൂടെ വാഹനം ലഭ്യമാക്കിയത്. പിയാജിയോ ആപേ എക്‌സ്ട്രാ എല്‍ ഡി(Piaggio Ape Extra LD) എന്ന വാഹനമാണ് സംഘങ്ങള്‍ക്ക് നല്‍കുന്നത്. പടിഞ്ഞാറെ വെമ്പല്ലൂര്‍ പെരിഞ്ഞനം മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം(West vempalloor perinjanam fishermen welfare co-operative society) , ഏങ്ങണ്ടിയൂര്‍ ബംഗ്ലാവ് കടവ് മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം(Engandiyur banglow kadav fishermen welfare co-operative society) എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.

മത്സ്യ വിപണന വാഹനം ഉപയോഗിച്ച് മത്സ്യ തൊഴിലാളികള്‍ക്ക് തൊഴിലും സംഘത്തിന് വരുമാന വര്‍ധനവും പൊതുജനങ്ങള്‍ക്ക് ശുദ്ധമായ മത്സ്യ ലഭ്യതയും ഉറപ്പ് വരുത്തുവാന്‍ കഴിയുന്നു. ജെന്നി ജോസഫ്, എന്‍ കെ ഉദയപ്രകാശ്, വൈസ് പ്രസിഡന്റ് തൃശൂര്‍ ജില്ലാ പഞ്ചായത്ത്, മറ്റ് ജനപ്രതിനിധികള്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍(fisheries deputy director) സുഗതകുമാരി കെ വി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Photo-1- Courtesy- en.wikipedia.org

Photo-2 -courtesy - youtube.com

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: രൂക്ഷമായ കടലാക്രമണമുള്ള സ്ഥലങ്ങളില് ജൂണ് പകുതിയോടെ ജിയോ ട്യൂബുകള് (Geo tubes)സ്ഥാപിക്കും

 

English Summary: Sales vehicles were given to fish workers societies in Thrissur
Published on: 15 May 2020, 04:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now