1. News

രൂക്ഷമായ കടലാക്രമണമുള്ള സ്ഥലങ്ങളില് ജൂണ് പകുതിയോടെ ജിയോ ട്യൂബുകള് (Geo tubes)സ്ഥാപിക്കും

എറണാകുളം ജില്ലയില് ഏറ്റവും കൂടുതല് കടലാക്രമണമുള്ള ചെല്ലാനത്ത് (Chellanam) ജൂണ് 15 നും 20നും ഇടയില് ജിയോ ട്യൂബുകള്(Geo tubes) സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ് സുനില്കുമാര്. രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന വേളാങ്കണ്ണി(Velankanni), ബസാര്(Bazar), കമ്പനിപ്പടി(Company padi), വാച്ചാക്കല്(Vachakkal) എന്നിവിടങ്ങളിലാണ് കൂടുതല് പ്രാധാന്യം നല്കുന്നത്. വേളാങ്കണ്ണി, ബസാര് മേഖലകളില് ജിയോ ട്യൂബ് ഉടന് സ്ഥാപിക്കും.

Ajith Kumar V R

എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ കടലാക്രമണമുള്ള ചെല്ലാനത്ത് (Chellanam) ജൂണ്‍ 15 നും 20നും ഇടയില്‍ ജിയോ ട്യൂബുകള്‍(Geo tubes) സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന വേളാങ്കണ്ണി(Velankanni), ബസാര്‍(Bazar), കമ്പനിപ്പടി(Company padi), വാച്ചാക്കല്‍(Vachakkal) എന്നിവിടങ്ങളിലാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. വേളാങ്കണ്ണി, ബസാര്‍ മേഖലകളില്‍ ജിയോ ട്യൂബ് ഉടന്‍ സ്ഥാപിക്കും. കമ്പനിപ്പടി, ചെറിയ കടവ്, വാച്ചാക്കല്‍ എന്നിവിടങ്ങളില്‍ ജിയോ ട്യൂബ് സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ താല്‍ക്കാലികമായി ജിയോ ബാഗുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ചെല്ലാനത്തെ പതിനേഴ് കിലോമീറ്ററോളം വരുന്ന സ്ഥലത്ത് കടലാക്രമണവുമായി ബന്ധപ്പെട്ട് മുടങ്ങിക്കിടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിന് അടുത്ത ബുധനാഴ്ചയ്ക്കകം കളക്ടറേറ്റില്‍ യോഗം ചേരും. ജലസേചന വകുപ്പ് മന്ത്രി(Irrigation Minister) കെ.കൃഷ്ണന്‍കുട്ടി യോഗത്തില്‍ പങ്കെടുക്കും.

ജില്ലാ കളക്ടര്‍ക്കാണ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണ ചുമതല. ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിന് നേതൃത്വം നല്‍കും. നേരത്തെ എസ്റ്റിമേറ്റ് നടത്തിയ സ്ഥലത്തേക്കാള്‍ കൂടുതല്‍ പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായിട്ടുണ്ട്. ഈ സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടും ഇതോടൊപ്പം അനുവദിക്കും. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.ഹൈബി ഈഡന്‍ എം.പി, കെ.ജെ മാക്‌സി എം.എല്‍.എ, ജില്ലാ കളക്ടര്‍ എസ്.സുഹാസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പി. എസ്, ജില്ലാ പഞ്ചായത്ത് അംഗം അനിത ഷീലന്‍, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Photo courtesy- scornsetbeach.org

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സുഭിക്ഷകേരളം പച്ചക്കറിക്കൃഷി (Subhikaha keralam vegetable cultivation)ഉദ്ഘാടനം

 

English Summary: Geo tubes will be installed in sensitive coastal araes before mid june

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds