1. News

സരൾ കൃഷി ബീമാ പദ്ധതി : 28.26 ലക്ഷം രൂപ ക്ഷീര കർഷകർക്ക് കൈമാറി

ക്ഷീര കർഷകർക്കായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയും മിൽമ - മലബാർ റീജിയണും സംയുക്തമായി നടപ്പിലാക്കുന്ന സരൾ കൃഷി ബീമാ എന്ന പദ്ധതിയിലൂടെ കണ്ണൂർ, കാസർകോഡ് ജില്ലകളിലെ ക്ഷീര കർഷകർക്ക് 28,26,360 രൂപ ക്ലെയിം ഇനത്തിൽ കൈമാറി. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് തുക കൈമാറിയത്. 1315 ക്ഷീര കർഷകർക്കായി 20,50,200/- രൂപ അനുവദിച്ചു,

Meera Sandeep
Saral Krishi Bima Scheme: Rs 28.26 lakhs transferred to dairy farmers
Saral Krishi Bima Scheme: Rs 28.26 lakhs transferred to dairy farmers

തിരുവനന്തപുരം: ക്ഷീര കർഷകർക്കായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയും മിൽമ - മലബാർ റീജിയണും സംയുക്തമായി നടപ്പിലാക്കുന്ന  സരൾ കൃഷി ബീമാ എന്ന പദ്ധതിയിലൂടെ കണ്ണൂർ, കാസർകോഡ് ജില്ലകളിലെ ക്ഷീര കർഷകർക്ക് 28,26,360 രൂപ ക്ലെയിം ഇനത്തിൽ കൈമാറി. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് തുക കൈമാറിയത്.  1315 ക്ഷീര കർഷകർക്കായി 20,50,200/- രൂപ അനുവദിച്ചു,

കാസർഗോഡ് ജില്ലയിൽ 887 കർഷകർക്ക്  7,76160 / - രൂപ കൈമാറി.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മിൽമ ചെയർമാൻ ശ്രീ. കെ എസ് മണി, മലബാർ മേഖല സഹകരണ പാലുൽപാദക യൂണിയൻ ( എം ആർ സി എം പി യു) എം ഡി ഡോ. പി മുരളി, മിൽമ ഡയറക്ടർമാരായ ശ്രീ നാരായണൻ, ശ്രീ സുധാകരൻ കെ, അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ  ഉദ്യോ​ഗസ്ഥരായ ശ്രീ.ഭാരതി വജ്രവേലു, ശ്രീ വരുൺ.എസ്, ‍‍ഡോ.പി ആർ പ്രസീദ തു‌ടങ്ങിയവർ സന്നിഹിതരായിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Hardhenu Cow: പ്രതിദിനം 60 ലിറ്റർ പാൽ, ഈ പശുവിനെ വളർത്തിയാൽ നിങ്ങൾ സമ്പന്നനാകും

ഏപ്രിൽ - മെയ് മാസങ്ങളിലെ കഠിനമായ വേനൽച്ചൂട് പാലുൽപാദനത്തിൽ വരുത്തുന്ന കുറവ് പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ആറ് ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കിയത്. ഏകദേശം 15000 ത്തോളം ക്ഷീര കർഷകർ ഇതിനോടകം പദ്ധതിയിൽ ചേർന്നിട്ടുണ്ട്.  പദ്ധതി പ്രകാരം നിശ്ചിത പ്രീമിയം തുക സബ്സിഡിയായി ക്ഷീര കർഷകർക്ക് വിതരണം ചെയ്യും. 2000 രൂപയാണ് പരമാവധി ഇൻഷുറൻസ് തുക.

പദ്ധതിയെ കുറിച്ചുള്ള കൂ‌ടുതൽ വിവരങ്ങൾക്ക് - 18004257064 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

English Summary: Saral Krishi Bima Scheme: Rs 28.26 lakhs transferred to dairy farmers

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds