1. News

നിപ കേരളത്തിലെ പഴം, പച്ചക്കറികൾക്കുള്ള നിരോധനം സൗദി നീക്കിയില്ല.

നിപ രോഗത്തെത്തുടർന്നു കേരളത്തിൽ നിന്നും സൗദിയിലേക്കുള്ള പഴം, പച്ചക്കറികയറ്റുമതി നിരോധനം സൗദി നീക്കിയില്ല.കഴിഞ്ഞ വർഷം മേയ് മുതലാണ് നിരോധനം ഏർപ്പെടുത്തിയത്.

Asha Sadasiv
ban on Fruits from Kerala
നിപ രോഗത്തെത്തുടർന്നു കേരളത്തിൽ നിന്നും സൗദിയിലേക്കുള്ള പഴം, പച്ചക്കറികയറ്റുമതി നിരോധനം സൗദി നീക്കിയില്ല.കഴിഞ്ഞ വർഷം മേയ് മുതലാണ് നിരോധനം ഏർപ്പെടുത്തിയത്. ഇത് കേരളത്തിലെ കർഷകർക്കും കയറ്റുമതി ഏജൻസികൾക്കും തിരിച്ചടിയാവുകയാണ്.എന്നാൽ അയൽ സംസ്ഥാനങ്ങളിലെ പഴവും പച്ചക്കറിയും .ട്രാൻസ്ഷിപ്മെന്റ്’ കാർഗോ ആയി കോഴിക്കോട്ടുനിന്നു സൗദിയിലേക്കു പറക്കുന്നു. വൈറസ് മുക്തമായി എന്നു പ്രഖ്യാപിച്ചതോടെ മറ്റു ഗൾഫ് -യൂറോപ്യൻ നാടുകളെല്ലാം നിരോധനം നീക്കിയെങ്കിലും സൗദി മാത്രം അതിനു തയാറായില്ല.

അതിനാൽ, സൗദിയിലേക്കാവശ്യമായ പഴം, പച്ചക്കറികൾ കോയമ്പത്തൂർ, ബെംഗളൂരു വിമാനത്താവളങ്ങളിൽനിന്നു കയറ്റുമതി.ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി റോഡ് മാർഗം കരിപ്പൂരിൽ എത്തിച്ച് ‘ട്രാൻസ്ഷിപ്മെന്റ്’ കാർഗോ ആയി കോഴിക്കോട് വിമാനത്താവളം വഴിയാണു അയയ്‌ക്കുന്നത്‌. കോഴിക്കോട് വഴിയുള്ള വിമാനങ്ങളിൽ അവ കൊണ്ടുപോകുന്നതിനുള്ള സ്ഥലം ഉള്ളതിനാലാണ് ട്രാൻസ്ഷിപ്മെന്റ് കാർഗോ രീതി അയൽ സംസ്ഥാനക്കാർ നാട്ടില്നിന്നുള്ളപച്ചക്കറികൾ പ്രയോജനപ്പെടുത്തുന്നത്..നിലവിൽ തമിഴ് നാട്ടിൽ  നിന്നുള്ള പച്ചക്കറികൾ തമിഴ്‌നാട്  സംസ്ഥാനത്തിൻ്റെ പേരിൽ കേരളത്തിൽ നിന്നുമാണ് അയയ്‌ക്കുന്നത്‌. മലബാറിൽ നിന്നുള്ള നാടൻ പച്ചക്കറികൾക്കും, പഴങ്ങൾക്കും സൗദയിൽ ഏറെ ആവശ്യക്കാർ ഉണ്ടായിരുന്നു.

കേരളത്തിൽ ചെറുകിട രീതിയിൽ പഴം, പച്ചക്കറി കൃഷി ചെയ്യുന്നവരിൽനിന്ന് വിഭവങ്ങൾ ഏറ്റെടുത്ത് സൗദിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഏജൻസികളുമുണ്ട്. ഇത്തരക്കാരെ നിരോധനം കാര്യമായി കാര്യമായി ബാധിച്ചിട്ടുണ്ട്. അതേസമയം, പൂക്കൾ, ബേക്കറി ഉൽപന്നങ്ങൾ തുടങ്ങിയവയ്ക്കു സൗദിയിലേക്കു നിരോധനമില്ല
English Summary: Saudi yet to lift ban on fruits from Kerala following Nippa Virus

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds