Updated on: 17 January, 2022 11:37 AM IST
SBI and HDFC raise fixed deposit interest rates, the right time to invest in FDs

രാജ്യത്തെ ഏറ്റവും വലിയ രണ്ട് ബാങ്കുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, എച്ച്‌ഡിഎഫ്‌സി ബാങ്കും. ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്‌ബിഐ), State Bank of India എച്ച്‌ഡിഎഫ്‌സി ബാങ്കും HDFC Bank സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്ക് പുതുക്കി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് അഥവാ 0.10 ശതമാനം വർധിപ്പിച്ചു.

സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് 1 വർഷത്തിൽ നിന്നും 2 വർഷത്തിൽ താഴെയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 5.0 ശതമാനത്തിൽ നിന്ന് 5.1 ശതമാനമായി ഉയർത്തി. അതേ സമയം മുതിർന്ന പൗരന്മാർക്ക് FD നിക്ഷേപത്തിന് 0.50 ശതമാനം കൂടുതൽ പലിശ ലഭിക്കുന്നത് തുടരും.

എസ്ബിഐ, അടിസ്ഥാന നിരക്കും ചില എഫ്ഡികളുടെ പലിശ നിരക്കും ഉയര്‍ത്തുന്നു: വിശദാംശങ്ങള്‍ അറിയുക

എസ്ബിഐ വെബ്സൈറ്റ് പ്രകാരം 1 വർഷം മുതൽ 2 വർഷം വരെ കാലാവധിയുള്ള FD-യിൽ നിക്ഷേപം നടത്തുന്ന മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ 5.60 ശതമാനം പലിശ ലഭിക്കും, ഇത് മുമ്പത്തെ 5.50 ശതമാനത്തേക്കാൾ 0.10% കൂടുതലാണ്,

മറ്റ് കാലയളവിലെ എസ്ബിഐ എഫ്ഡി പോളിസികളുടെ പലിശ നിരക്കിൽ മാറ്റമില്ല. ഏറ്റവും പുതിയ നിരക്ക് 2 കോടി രൂപയിൽ താഴെയുള്ള FD-കൾക്ക് ബാധകമാണ്, 2022 ജനുവരി 15 ശനിയാഴ്ച മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്.

മറുവശത്ത്, എച്ച്‌ഡിഎഫ്‌സി ബാങ്ക് കുറച്ച് കാലയളവിനുള്ള എഫ്‌ഡികളുടെ പലിശ നിരക്ക് 5 മുതൽ 10 ബേസിസ് പോയിന്റുകൾ വരെ വർദ്ധിപ്പിച്ചു. പുതുക്കിയ FD നിരക്കുകൾ 2 കോടി രൂപയിൽ താഴെയുള്ള FD-കൾക്ക് ബാധകമാണ്, 2021 ജനുവരി 12 മുതലാണ് പ്രാബല്യത്തിൽ വന്നത്.

എസ്ബിഐ: ഫെബ്രുവരി മുതൽ പുതിയ നിയമങ്ങൾ; എന്തൊക്കെ മാറും? വിശദാംശങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ 43-ാമത്തെ ബാങ്കാണ് എസ്‌ബിഐ, 2020-ലെ ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേഷനുകളുടെ ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ 221-ാം സ്ഥാനത്താണ്, പട്ടികയിലെ ഏക ഇന്ത്യൻ ബാങ്കാണ് ഇത്.

അതേസമയം, ഇന്ത്യയിലെ മുംബൈ നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബാങ്കിംഗ്, സാമ്പത്തിക സേവന കമ്പനിയാണ് HDFC ബാങ്ക് ലിമിറ്റഡ്. ആസ്തി പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കാണിത്, 2021 ഏപ്രിലിലെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം ലോകത്തിലെ പത്താമത്തെ വലിയ ബാങ്കാണിത്.

English Summary: SBI and HDFC raise fixed deposit interest rates, the right time to invest in FDs
Published on: 17 January 2022, 11:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now