1. News

എസ്ബിഐ: ഫെബ്രുവരി മുതൽ പുതിയ നിയമങ്ങൾ; എന്തൊക്കെ മാറും? വിശദാംശങ്ങൾ

2022 ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരുന്ന ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്, എസ്ബിഐ അതിന്റെ IMPS (Immediate Payment Service) ഇടപാടുകളുടെ പരിധി വർദ്ധിപ്പിച്ചു എന്നതാണ്.

Saranya Sasidharan

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) State Bank of India(SBI) അതിന്റെ ഓൺലൈൻ ഇടപാടുകളായ IMPS, NEFT, RTGS ട്രാൻസ്ഫറുകൾ എന്നിവയിൽ മാറ്റം കൊണ്ടുവരാൻ ഒരുങ്ങുന്നു.

2022 ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരുന്ന ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്, എസ്ബിഐ അതിന്റെ IMPS (Immediate Payment Service) ഇടപാടുകളുടെ പരിധി വർദ്ധിപ്പിച്ചു എന്നതാണ്. അതുകൊണ്ട് തന്നെ, ഈ മാറ്റം SBI അക്കൗണ്ട് ഉടമകൾക്ക് 2 ലക്ഷം രൂപയ്ക്ക് പകരം 5 ലക്ഷം രൂപ വരെ ഇടപാടുകൾ നടത്താൻ പ്രാപ്തമാക്കുന്നു.

എസ്ബിഐ, അടിസ്ഥാന നിരക്കും ചില എഫ്ഡികളുടെ പലിശ നിരക്കും ഉയര്‍ത്തുന്നു: വിശദാംശങ്ങള്‍ അറിയുക

കൂടാതെ, നടത്തിയ ഒരു ഔദ്യോഗിക പ്രസ്താവനയിൽ, ഡിജിറ്റലായി ചെയ്യുന്ന 5 ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകൾക്ക് (ഉദാഹരണത്തിന്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, യോനോ) എന്നിവയ്ക്ക് സേവന നിരക്കുകളൊന്നും ഈടാക്കില്ലെന്നും എസ്ബിഐ അറിയിച്ചു.

ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതിനും ഡിജിറ്റൽ ബാങ്കിംഗ് നടപടികളിൽ കൂടുതൽ സുഖകരമാക്കുന്നതിനുമാണ് എസ്ബിഐ ഈ നീക്കം നടത്തുന്നത്.

2022 ഫെബ്രുവരി മുതൽ മാറ്റുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന എസ്ബിഐ നിയമങ്ങളിലേക്ക് കടക്കാം.

2022 ഫെബ്രുവരി മുതൽ എസ്ബിഐയുടെ പുതിയ നിയമങ്ങൾ SBI New Rules


1) എസ്ബിഐ ഐഎംപിഎസ് ചാർജുകൾ: ഓൺലൈൻ മോഡ് Offline mode

5 ലക്ഷം രൂപ വരെയുള്ള തുകയിൽ, ഇന്റർനെറ്റ് വഴിയോ മൊബൈൽ ബാങ്കിംഗ് വഴിയോ നടത്തുന്ന ഏതെങ്കിലും ഐഎംപിഎസ് ഇടപാടിന് സേവന ചാർജോ ജിഎസ്ടിയോ ഈടാക്കില്ല.

YONO ആപ്പ് വഴി നടത്തുന്ന ഇടപാടുകളും ഇതിൽ ഉൾപ്പെടുന്നുവെന്ന് ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്.

2) എസ്ബിഐ ഐഎംപിഎസ് ചാർജുകൾ: ഓഫ്‌ലൈൻ മോഡ് Offline Mode

1,000 രൂപ വരെ: ചാർജ് ഇല്ല

1,000 രൂപയ്ക്ക് മുകളിലും 10,000 രൂപ വരെ: 2 രൂപ സേവന നിരക്ക് + ജിഎസ്ടി

10,000 രൂപയ്ക്ക് മുകളിലും 1,00,000 രൂപ വരെ: 4 രൂപ സേവന നിരക്ക് + ജിഎസ്ടി

1,00,000 രൂപയ്ക്ക് മുകളിലും 2,00,000 രൂപ വരെ: 12 രൂപ സേവന നിരക്ക് + ജിഎസ്ടി

2,00,000 രൂപയ്ക്ക് മുകളിലും 5,00,000 രൂപ വരെയും: 20 രൂപ സേവന നിരക്ക് + ജിഎസ്ടി

3) എസ്ബിഐക്കുള്ള NEFT സേവന നിരക്കുകൾ: ഓൺലൈൻ മോഡ് Online Mode

യോനോ ആപ്പ് ഉൾപ്പെടെയുള്ള ഇന്റർനെറ്റ് വഴിയോ മൊബൈൽ ബാങ്കിംഗ് വഴിയോ നടത്തുന്ന ഏതെങ്കിലും NEFT ഇടപാടിന് 2 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ പോലും SBI സേവന നിരക്കോ GSTയോ ഈടാക്കില്ല.

4) എസ്ബിഐക്കുള്ള NEFT സേവന നിരക്കുകൾ: ഓഫ്‌ലൈൻ മോഡ് Offline Mode

10,000 രൂപ വരെ: 2 രൂപ സേവന നിരക്ക് + ജിഎസ്ടി

10,000 രൂപയ്ക്ക് മുകളിലും 1,00,000 രൂപ വരെ: 4 രൂപ സേവന നിരക്ക് + ജിഎസ്ടി

1,00,000 രൂപയ്ക്ക് മുകളിലും 2,00,000 രൂപ വരെ: 12 രൂപ സേവന നിരക്ക് + ജിഎസ്ടി

2,00,000 രൂപയ്ക്ക് മുകളിൽ: 20 രൂപ സേവന നിരക്ക് + ജിഎസ്ടി

5) എസ്ബിഐക്കുള്ള RTGS സേവന നിരക്കുകൾ: ഓൺലൈൻ മോഡ് Online Mode

5 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽപ്പോലും, യോനോ ആപ്പ് ഉൾപ്പെടെ ഇന്റർനെറ്റ് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് വഴി നടത്തുന്ന ആർടിജിഎസ് ഇടപാടിന് സേവന നിരക്കോ ജിഎസ്ടിയോ ഈടാക്കില്ല.

6) എസ്ബിഐക്കുള്ള RTGS സേവന നിരക്കുകൾ: ഓഫ്‌ലൈൻ മോഡ് Offline Mode

2,00,000 രൂപയ്ക്ക് മുകളിലും 5,00,000 രൂപ വരെ: 20 രൂപ സേവന നിരക്ക് + ജിഎസ്ടി

5,00,000 രൂപയ്ക്ക് മുകളിൽ: 40 രൂപ സേവന നിരക്ക് + ജിഎസ്ടി

English Summary: SBI: Rules will be changed from february; what are the changes: Details

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds