1. News

കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് അനുയോജ്യമായ പദ്ധതികളുമായി ദേശീയ കൃഷി മന്ത്രാലയം

കാലാവസ്ഥാ വ്യതിയാനങ്ങൾക്ക്  അനുയോജ്യമായ കൃഷി സമ്പ്രദായങ്ങള്‍ക്കുള്ള മാര്‍ഗ്ഗരേഖ ദേശീയ കൃഷി മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നു.

KJ Staff
farming
കാലാവസ്ഥാ വ്യതിയാനങ്ങൾക്ക്  അനുയോജ്യമായ കൃഷി സമ്പ്രദായങ്ങള്‍ക്കുള്ള മാര്‍ഗ്ഗരേഖ ദേശീയ കൃഷി മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നു. അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനങ്ങളുടെ ഉടമ്പടികളുടെ കൂടി ഭാഗമായ ഈ മാറ്റങ്ങള്‍ ആണ് കാര്‍ഷിക മേഖലയില്‍ വരാന്‍ പോകുന്നത്. കാലാവസ്ഥാ മാറ്റങ്ങളുണ്ടാക്കുന്ന ആഘാതങ്ങള്‍ കാര്‍ഷിക മേഖലയിലയിൽ ഉടനടി പ്രതിഫലിക്കുന്നതിനാൽ ഈ മേഖല ഏറെ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ഈ മാർഗ്ഗരേഖ അനിവാര്യമാണെന്ന് കൃഷി മന്ത്രാലയം കരുതുന്നു.

മണ്ണ്, ജലം ,വിളകള്‍ എന്നിവയുടെ പരിപാലനം പരിസ്ഥിതി സൂക്ഷ്മതയോടെ നിര്‍വഹിക്കാനാണ് പദ്ധതിയില്‍ നിര്‍ദേശിക്കുന്നത്.കൃഷി മന്ത്രാലയത്തിൻ്റെ  പദ്ധതികളായ ദേശീയ ഭക്ഷ്യ സുരക്ഷാ മിഷന്‍, പരമ്പരാഗത കൃഷി വികാസ് യോജന, ദേശീയ സുസ്ഥിര കൃഷി മിഷന്‍, രാഷ്ട്രീയ കൃഷി വികാസ് യോജന എന്നിവയെല്ലാം പരിസ്ഥിതി ജാഗ്രതയോടെ നടപ്പിലാക്കാനാണ് പദ്ധതി.വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജൈവ കൃഷി സമ്പ്രദായങ്ങള്‍ക്ക് ഒരു കാര്‍ഷിക ശ്യംഖലയുണ്ടാക്കും. തെരഞ്ഞെടുക്കപ്പെട്ട 151 ജില്ലകളിലും കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ കൃഷി സമ്പ്രദായങ്ങള്‍ നടപ്പിലാക്കും. 45 സമഗ്ര മാതൃകാ കൃഷി പദ്ധതികളും കൃഷി മന്ത്രാലയം ലക്ഷ്യമിടുന്നു.

ഗോതമ്പ്, ബാര്‍ലി, ഓട്‌സ്,ചെറുചണ, ജീരകം, പെരുംജീരകം, കടുക് എന്നീമഞ്ഞുകാല റാബി വിളകളുടെ പ്രോത്സാഹനത്തിനും പ്രത്യേക പദ്ധതികള്‍ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.വയലില്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടാനുള്ള നടപടികളുമെടുക്കുന്നുണ്ട്. 
English Summary: schemes to incorporate climatic difference farming

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds