Updated on: 4 December, 2020 11:19 PM IST

പ്രൊഫ. ടി.തോമസ് മാത്യു, കോട്ടയം

ശാസ്ത്രമെന്നാൽ പ്രപഞ്ച സത്യങ്ങളുടെ അനാവരണമാണ്.

അല്ലാതെ  ലബോറട്ടറിയിലിരിക്കുന്ന ശാസ്ത്രജ്ഞൻ്റെ ബുദ്ധിയിലുദിക്കുന്ന ഭാഗികമായി തെളിഞ്ഞ സിദ്ധാന്തങ്ങളല്ല.

പ്രകൃതി മലിനമാകുമ്പോൾ (മാലിന്യങ്ങൾ കൂടുമ്പോൾ) ആ മാലിന്യങ്ങളെ നശിപ്പിക്കാൻ പ്രകൃതി തന്നെ നിലവിലുള്ള അണുക്കളിൽ മാറ്റം വരുത്തിയൊ പുതിയവയെ നിർമ്മിച്ചോ പുതിയ സ്വഭാവമുള്ള അണുക്കളെ ഉളവാക്കുന്നു.

ഈ അണുക്കൾ മാലിന്യങ്ങളെ പരിവർത്തനം ചെയ്ത് (തിന്ന് തീർക്കുന്നതും ഉൾപ്പെടും) നശിപ്പിക്കുന്നു.

ഒരു നായ വഴിയിൽ ചത്തു കിടന്നാൽ ആ മാലിന്യത്തെ പ്രകൃതി സ്വയം കൃമികളെ  സൃഷ്ടിച്ച് നീക്കം ചെയ്യുന്നത് നമുക്ക് നേരിട്ട് കാണാം ഇവിടെ *കൃമികൾ* കാണാവുന്നവയാണ് എന്നാൽ മേൽ പറഞ്ഞ അണുക്കൾ സൂക്ഷ്മങ്ങളാണ്.

ശരീര നിർമ്മിതിക്കാവശ്യമായ പരമാണുക്കളും (ആറ്റം) തൻമാത്രകളും (ദ്വയാണു ക്കൾ) മാത്രമാണ് ശരീരത്തിൽ ഉള്ളത് എങ്കിൽ  ശരീരം മാലിന്യ മുക്തമാണ്.

എന്നാൽ *ശരീര നിർമ്മിതിക്ക് ആവശ്യമില്ലാത്ത ആറ്റങ്ങളും രാസപദാർത്ഥങ്ങളും ഭക്ഷണത്തിലൂടെയൊ ശ്വസനത്തിലൂടെയൊ  ഉള്ളിൽ കടന്നാൽ അവ ആരോഗ്യമുള്ള കോശ നിർമ്മിതിക്ക് വിഘാതമാകും*.

ഉദാഹരണം പറഞ്ഞാൽ ഒരു ഹൈഡ്രജനാറ്റം ഇരിക്കേണ്ട സ്ഥാനത്ത് ഒരു ക്ലോറിനാറ്റം ഇരുന്നാൽ കോശത്തിൻ്റ സ്വഭാവത്തിൽ മാറ്റം വരും. ഇതിനെ കോശാർബുദമെന്നൊ (ക്യാൻസർ) ഇങ്ങനെയുള്ള കോശങ്ങളുടെ സമാഹാരമായ അവയവങ്ങളുടെ കേട് എന്നോ വിളിക്കേണ്ടി വരും.

അതിനാൽ *നാം കഴിക്കുന്ന ഭക്ഷണത്തോടൊപ്പം  ശരീര നിർമ്മിതിക്കാ വശ്യമില്ലാത്ത രാസപദാത്ഥങ്ങൾ ഉണ്ടാവില്ല എന്നത് ഉറപ്പാക്കേണ്ടതുണ്ട്. അതിനാലാണ് വിഷമടിക്കാത്ത സ്വാഭാവിക രീതിയിൽ കൃഷി ചെയ്ത കൃത്രിമ ജനിതക മാറ്റങ്ങൾ വരുത്താത്ത ഭക്ഷണ പദാർത്ഥങ്ങൾ മാത്രമേ ഉപയോഗിക്കാവു* എന്നു പറയുന്നത്.

മനുഷ്യ ശരീരത്തിൽ ശരീര നിർമ്മിതിക്ക് ഉപയോഗ്യമല്ലാത്ത പരമാണുക്കളും (ആറ്റം) തൻമാത്രകളും (ദ്വയാണു കങ്ങൾ) കൂടുമ്പോൾ ശരീരത്തിലെ ശക്തി പ്രവാഹങ്ങൾ അഥവാ വേഗങ്ങൾ (work done/force  as in physics) അവയെ പുറം തള്ളാൻ  യോജിച്ച ഉപാധികളിലൂടെ  (രക്തം, നിണനീർ, (ലിംഫ് ഫ്ലൂയിഡ്) , മൂത്രം,  മലം, വിയർപ്പ്) വാത, പിത്ത കഫങ്ങൾ എന്നറിയപ്പെടുന്ന ത്രിദോഷങ്ങളായ ശക്തി പ്രവാഹത്താൽ ശ്രമിക്കുന്നു.

ഈ ശക്തി പ്രവാഹങ്ങൾ വായുക്കൾ എന്നും അറിയപ്പെടുന്നു. ഈ ശക്തി പ്രവാഹങ്ങൾക്ക് പ്രവാഹതടസം വന്നാൽ പരമാണു മാലിന്യങ്ങൾ പുറംതള്ളാനാവാതെ വരും. ഇത് തടസം വന്നിടത്ത് കുമിഞ്ഞു കൂടുകയും അവിടെ ഒരു രോഗമായി പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ചെയ്യും.

വാതപിത്ത കഫങ്ങളാകുന്ന ശക്തി പ്രവാഹങ്ങളെ അഥവാ ഊർജ ശൃംഗലകളെ കാണാൻ മൈക്രോസ് കോപ്പിനോ സ് കെതസ്കോപ്പിനോ രക്തപരിശോധനക്കൊ എങ്ങനെ കഴിയും?

പടിഞ്ഞാറൻ വൈദ്യശാസ്ത്രത്തിൻ്റെ ചിന്തകൾക്കപ്പുറത്തുള്ള ചിന്തകളുമായി കിഴക്കൻ വൈദ്യശാസ്ത്രം നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ബഹുദൂരം മുമ്പോട്ടു പോയിരിക്കുന്നു. ശരീരത്തിൽ നിന്നും പുറത്തെടുത്ത രക്തത്തിലൊ, മലത്തിലൊ കോശങ്ങളിലൊ, വാത, പിത്ത, കഫങ്ങളാകുന്ന ശക്തി പ്രവാഹങ്ങൾ (ഇൻറർ കണക്ടിവിറ്റി എന്നും വിളിക്കാം) ഉണ്ടായിരിക്കില്ല.

ഈ ഇൻ്റർകണക്ടിവിറ്റി സാധ്യമാകുന്നത് ഓർഗാനിക് കോമ്പൌണ്ടിലെ കോവാലൻറ് ബോണ്ടിലൂടെയും ഹൈഡ്രജൻ ബോണ്ടിലൂടെയും ആയിരിക്കെ ശക്തിപ്രവാഹങ്ങളെ ചികിത്സിക്കണമെങ്കിൽ ബോണ്ടിഗ് സ്ട്രങ്ങ്തിനെ ചികിത്സിക്കേണ്ടി വരും. പടിഞ്ഞാറൻ വൈദ്യശാസ്ത്രത്തിന് ഇങ്ങനെ ഒരു ചിന്താധാര ഇല്ല എന്നിരിക്കെ ത്രിദോഷങ്ങളെയും പഞ്ചഭൂതങ്ങളെയും അവർക്കെങ്ങനെ ഉൾക്കൊള്ളാനാവും?

വെള്ളത്തിൻ്റെ ഹൈഡ്രജൻ ബോണ്ടിംഗി നെ ചികിത്സിക്കുന്ന ഹോമിയോപ്പതിയെ എങ്ങനെ മനസിലാക്കാനാകും?

ഇങ്ങനെ കാണുമ്പോൾ എന്തു വൈറസ് ?എന്തു ബാക്ടീരിയ ?എന്തു അവയവങ്ങൾ? എല്ലാം ബോണ്ടിംഗ് സ്ട്രങ്ങ്തിൻ്റെ വ്യതിയാനങ്ങൾ മാത്രം! ഇതു പറയുമ്പോൾ വൈറസില്ലാന്നു പറഞ്ഞു എന്നു പറഞ്ഞ്‌ കളിയാക്കുന്നത് പടിഞ്ഞാറന്മാരുടെ വിവരക്കേടു മാത്രം.

വായുക്കളെ നിയന്ത്രിക്കുന്നതിന് വ്യക്തിമനസിലെ ചിന്തകൾക്ക് സുപ്രധാന മായ ഒരുപങ്കുണ്ട്.

വാതം, പിത്തം ,കഫം എന്നത്  മൂന്നായി തിരിച്ച അഞ്ചു ജോഡി ശക്തികളുടെ

പ്രവാഹമാണ്. ദശ പ്രാണനുകൾ അല്ലെങ്കിൽ പത്തു വായുക്കൾ എന്നും ഇവ അറിയപ്പെടുന്നു.

രക്തം, മലം ,മൂത്രം, ലിംഫ്ഫ്ലൂയിഡ് ,  വിയർപ്പ് എന്നിവയുടെ എല്ലാ ഒഴുക്കിനും കാരണം ഈ വായുക്കളാണ്. ഇതിലുള്ള അഞ്ചു ശക്തികൾ പുറത്തേക്കു പ്രവഹിക്കുന്നവയാണ് എന്നതാണ്. ബാക്കി അഞ്ചു ശക്തികൾ അകത്തേക്കും.

ഈ അഞ്ചു ജോഡി ശക്തികൾ ശരീരത്തിലെ എല്ലാ പരമാണുക്കളെയും (ആറ്റം) ബന്ധപ്പെടുത്തി പ്രവഹിക്കുന്നു.

ജഡമായ ശരീരത്തിൽ ഒഴുക്കുണ്ടാവില്ല. അതിനാൽ വാതവും പിത്തവും കഫവും മൃതശരീരത്തിൽ ഉണ്ടാവില്ല.*

വാത പിത്ത കഫങ്ങൾ ഊർജ്ജ പ്രവാഹങ്ങളാണ്.

ഇവ ശരീരത്തിലെ ഓരോ പരമാണു (ആറ്റം) വിനെയും ഊർജ്ജ പ്രവാഹങ്ങൾ എന്ന അഞ്ചു ചരടുകളാൽ ബന്ധിച്ചിരിക്കുന്നു.

ഇവയുടെ പ്രവാഹം ഇല്ലാതാകുന്നതിനെയാണ് ഭാരതീയ ശാസ്ത്ര പ്രകാരം മരണം എന്നു വിളിക്കുന്നത്.

മരണമെന്നാൽ ഈ ശക്തി പ്രവാഹത്തെ നിയന്ത്രിക്കുന്ന മനസിന് ഇവയുടെ മേൽ  നിയന്ത്രണം നഷ്ടപ്പെടുന്നു എന്നതാണ്. വായു വലിക്കുക എന്ന് പഴമക്കാർ പറയും. ഈ ശക്തി പ്രവാഹത്തെ പത്തായി തിരിച്ച് ദശപ്രാണനുകൾ എന്നും വിളിക്കപ്പെടുന്നു.

ശരിരത്തിൽ മാലിന്യങ്ങൾ ഇപ്രകാരം അധികരിക്കുമ്പോൾ അവയെ നീക്കം ചെയ്യാൻ അല്ലെങ്കിൽ പരിവർത്തനം ചെയ്യാൻ ശരീരം സ്വയം അണുക്കളെ സൃഷ്ടിക്കുന്നു. ബാഹ്യപ്രകൃതി എങ്ങനെയാണൊ സ്വയം കൃമികളെ മ്യൂട്ടേഷനിലൂടെ സൃഷ്ടിക്കുന്നത് അപ്രകാരം തന്നെ ശരീരവും അണുക്കളെ സൃഷ്ടിക്കുന്നു

*ഇപ്രകാരം സൃഷ്ടിക്കു* *സമയമാകുന്നതിനു മുമ്പു തന്നെ* *പുറത്തു നിന്നു അണുക്കൾ വന്നു* *പെട്ടാൽ അവയെ ശരീര കോശങ്ങൾ* *സ്വയം പെരുക്കി മാലിന്യ* *നിർമ്മാർജ്ജനത്തിന് ഉപയോഗിക്കുന്നു*

*ജീവനില്ലാത്ത വൈറസുകൾക്ക്‌ ഒരിക്കലും സ്വയം പെരുകാനാവില്ല. ജീവനും മനസും ഇല്ലാത്തവ സ്വയം പെരുകും എന്ന ചിന്ത തന്നെ യുക്തിരഹിതമാണ്. ശരീരകോശങ്ങളുടെ കോശ മനസു തന്നെയാണ് വൈറസിനെ പെരുക്കുന്ന തിനുത്തരവാദി.*

ഇതെങ്ങനെ സംഭവിക്കുന്നു എന്ന് മാലിന്യ നിർമാർജന പ്രക്രിയയുടെ രൂപത്തിൽ വിവരിക്കാൻ സാധിക്കും.

എങ്ങനെയാണൊ ചത്ത പട്ടിയുടെ ശരീരം പുഴുക്കൾ പെരുകി സ്വയം ഇല്ലാതാകുന്നത് അപ്രകാരം തന്നെയാണിത് സംഭവിക്കുന്നത്.

ശരീരത്തിലെ ഭൂരിഭാഗം കോശങ്ങളിലും ഇപ്രകാരം മാലിന്യം അധികരിച്ചിരിക്കുക യാണെങ്കിൽ ആ കോശങ്ങളെല്ലാം പരിവർത്തന വിധേയമാകുകയും മരണപ്പെടുകയും ചെയ്യും. 

എന്നാൽ പരിവർത്തന വിധേയമാകേണ്ട കോശങ്ങളുടെ എണ്ണം പൊതുവെ കുറവാണെങ്കിൽ അൽപസമയത്തിനുള്ളിൽ ആരോഗ്യമുള്ള കോശങ്ങൾ പരിവർത്തന പ്രക്രിയക്ക് തടസ്സം സൃഷ്ടിക്കുകയും സ്വയം രക്ഷപെടുകയും ചെയ്യും.

ഈ അണുക്കൾ ശരീരത്തിലെ ഓരോ കോശത്തെയും ആഹരിച്ച് പുതിയ അണുക്കളെ ഉണ്ടാക്കുന്നു. ചത്ത പട്ടിയുടെ ഉദാഹരണം ഓർമ്മിക്കുക.

ഇവക്ക് ഭാരതീയ ശാസ്ത്രത്തിൽ *പിശാചങ്ങൾ* എന്നു പേരുണ്ട്. പിശാചങ്ങളുടെ അർത്ഥം  ബാലരമ നോക്കിയല്ല കണ്ടെത്തേണ്ടത്

*യാസ്കൻ്റെ* പദാവലിയായ നിരുക്ത പ്രകാരം " *പിശം അശിചി ഇതി പിശാച:*

*പച്ച മാംസത്തിൽ പുളച്ച് അവയെ തിന്നു നശിപ്പിക്കുന്ന കണ്ണിനു കാണാനാവാത്ത അണുക്കൾ* എന്നർത്ഥം.

കണ്ണിനു കാണാവുന്നവയും കാണാനാവാത്തവയുമായ ഏകദേശം ആയിരത്തോളം അണുക്കളെ പറ്റി താളിയോലകളിൽ പ്രതിപാദിക്കുന്നു.

*രാക്ഷസി, ഹംസിനി, ഹിംസി, ക്രോഡിയ, വരാഡിയ, മൗത്രിയ, ശിൽപ്പിക, അദൃശ്യക, ഘോരക* ......

*എന്നിങ്ങനെ പല അണുക്കളെ പറ്റിയും* *അവയുടെ വലുപ്പവും നിറവും* *ആകൃതിയും പ്രവർത്തനവും* *വിവരിക്കുന്നു*.

ഇവയെ പടിഞ്ഞാറൻ വൈദ്യ ശാസ്ത്രത്തിൽ പറയുന്ന അണുക്കളുമായി ഒരു താരതമ്യപഠനം നടത്തി നോക്കാവുന്നതാണ്‌.

എന്നാൽ പടിഞ്ഞാറൻ വൈദ്യശാസ്ത്രത്തിൽ ലൂയിപാസ്റ്റർ ഏതാണ്ട് 150 വർഷം മുമ്പ് മാത്രമാണ്  അണുക്കളെ കണ്ടെത്തിയിട്ടുള്ളത്‌. ഭാരതിയ നാട്ടുചികിത്സ പ്രകാരം അണുപ്രസരണത്തിനു കാരണമിതാണ്. കാരണം മാത്രമല്ല ധാരാളം പ്രതിവിധികളും താളിയോല ഗ്രന്ഥങ്ങളിൽ വിവരിക്കുന്നു.

ഇങ്ങനെയുണ്ടാകുന്ന പനികൾക്ക് *വിഷമജ്ജ്വരം*  എന്നു വിളിക്കപ്പെടുന്നു.

ആയതിനാൽ *ത്രിദോഷങ്ങൾ* *സമമായിരിക്കയും ശരീരം* *മലിനപ്പെടാതിരിക്കയും  വേഗങ്ങൾക്ക്* (*പുറത്തേക്കുള്ള 5 ശക്തി പ്രവാഹങ്ങൾ*) *തടസ്സം* *സൃഷ്ടിക്കാതിരിക്കയും ചെയ്താൽ* *ക്രിമികളെ ഭയപ്പെടേണ്ട കാര്യമില്ല*

ഭാരതീയ ശാസ്ത്രപ്രകാരം ഇതിനെ *പ്രതിരോധ ശക്തി* എന്നു വിളിക്കപ്പെടുന്നു.

എന്നാൽ ത്രിദോഷങ്ങളെ നിയന്ത്രിക്കുന്നത് വ്യക്തിമനസാണ് എന്നിരിക്കെ *വ്യക്തിമനസിലെ* *മാലിന്യങ്ങൾ* *മനചിന്തകൾക്കനുസരിച്ച്*  *ശക്തിപ്രവാഹങ്ങൾക്ക് തടസ്സം* *സൃഷ്ടിക്കും*

*ഭക്ഷണം മോശമായാലും മനചിന്തകൾ ത്രിദോഷങ്ങളെയും വേഗങ്ങളെയും തടസപ്പെടുത്തുന്നില്ലെങ്കിൽ രോഗം ഉണ്ടാവില്ല*.

രോഗകാരികളായ ചിന്തകളെ അഞ്ചായി തിരിക്കാം.

*ദുഖം*

*ടെൻഷൻ*,

*ഭയം*,

*ദേഷ്യം*,

*അഹങ്കാരം* /  *അമിതാഹ്ളാദം*.

ഇത്തരം ചിന്തകൾ മനസ്സിലില്ലാത്തവർക്ക് പഞ്ചഭൂതങ്ങൾ സന്തുലിതമായിരിക്കും.

കാരണം പഞ്ചഭൂതങ്ങൾ ചിന്താ തരംഗങ്ങളാണ് എന്നതു തന്നെ.

അതിനാൽ തന്നെയാണ് *പതഞ്ചലിസൂത്ര* പ്രകാരം യോഗ എന്നാൽ

*ചിത്തവൃത്തി നിരോധ:* ആകുന്നത്.

ചിത്തം എന്നാൽ മനസ് , വൃത്തി എന്നാൽ പ്രവൃത്തി (മനസിൻ്റെ), 

ചിന്തിക്കുക എന്നതാണ് മനസിൻ്റെ വൃത്തി എന്നിരിക്കെ

 ചിന്തകളില്ലാതാക്കുക വഴി

മേൽവിവരിച്ച അഞ്ചു ചിന്തകളും ഒഴിവാക്കാം. അതാണ് യോഗയുടെ സാരാംശം.

മനസിലെ ചിന്തകളും ശരീരത്തിലുൽപാദിപ്പിക്കുന്ന ഹോർമോണുകളും തമ്മിൽ ഉള്ള അഭേദ്യമായ ബന്ധം നമുക്കറിയാം. *ഹോർമോണുകളുടെ കൂടുതൽ കുറവുകൾ മാനസിക വൈകല്യങ്ങൾക്ക് കാരണമാകും* എന്നും നമുക്കറിയാം. ഉദാഹരണത്തിന് അഡ്രിനാലിൽ എന്ന ഹോർമോൺ ശരീരത്തിലധികരിച്ചാൽ ദേഷ്യം വരുന്നതായി കാണാം. മാത്രമല്ല ദേഷ്യപ്പെടുമ്പോഴാണ് അഡ്രിനാലിൻ ശരീരത്തിൽ ഉൽപാദിപ്പിക്കുന്നത് എന്നും കാണാം.

ദേഷ്യം ഒരു ശീലമാകുമ്പോൾ അഡ്രിനാലിൻ്റെ അളവ് ശരീരത്തിലെന്നും കൂടിയിരിക്കും. ഇത് പ്രഷർ എന്ന രോഗത്തിലേക്കു നയിക്കുകയും മനുഷ്യനെ നിത്യരോഗിയാക്കുകയും ചെയ്യും. ഇപ്പറഞ്ഞത് ഒരു ഉദാഹരണം മാത്രം.

മേൽ പറഞ്ഞ അഞ്ചു ചിന്തകളും ശരീരത്തിനാവശ്യമായതിലധികം ഹോർമോണുക്കള ശരീരത്തിൽ ഉൽപാദിപ്പിക്കാൻ കാരണമാകും. അങ്ങനെ ശരീരത്തിൽ അനാവശ്യ കെമിക്കലുകളുടെ അളവ് വളരെയധികം വർദ്ധിക്കും.  പുറത്തു നിന്നു വരാതെ തന്നെ ഇപ്രകാരം ശരീരത്തിൽ അനാവശ്യ കെമിക്കലുകൾ സ്വയം ഉരുത്തിരിയും

*ഹഠയോഗ* അന്ത:സ്രാവീ ഗ്രന്ഥികളിൽ നിന്നുള്ള ഹോർമോണുകളെ (എൻഡോക്രൈൻ ഗ്ലാൻഡുകളുടെ  സെക്രിയേഷനെ ) നിയന്ത്രിക്കാനുള്ള ചിലവില്ലാത്ത ഉപാധിയാണ്. ഇതു വഴി മനസിൻ്റെ ചിന്തകളെ നിയന്ത്രിക്കുകയും മേൽ പറഞ്ഞ അഞ്ചു ചിന്തകളിൽ നിന്നും മാനവനെ മുക്തനാക്കുകയും ചെയ്യും.

ഇതിനെയാണ് ഭൂതശുദ്ധി എന്നു വിളിക്കുന്നത്. പഞ്ചഭൂതങ്ങൾ ചിന്താ തരംഗങ്ങളാണ് എന്നത് ഓർമ്മിക്ക.

*ഭൂതതരംഗങ്ങളുടെ തരംഗ* *ശക്തിയിലുണ്ടാകുന്ന വ്യതിയാനം*    *പഞ്ചഭൂതങ്ങളിലെ* *അഗ്നിയിലുണ്ടാക്കുന്ന* *മാറ്റമാണ്* *ശീതജ്വരത്തിനും ഉഷ്ണജ്വര ത്തിനും* *കാരണമാകുന്നത്*.

ബാഹ്യ പ്രകൃതിക്കനുസരിച്ച് ആന്തരിക പ്രകൃതി മാറാതെ വരുമ്പോളാണ് ഇത് സംഭവിക്കുക.

സിദ്ധവിധി പ്രകാരം *അണ്ടത്തിലുള്ളത്* *പിണ്ഡത്തിലും*, *പിണ്ഡത്തിലുള്ളത്* *അണ്ഡത്തിലും*  എന്നു പറയും. ബ്രഹ്മാണ്ഡവും (പ്രപഞ്ചം) പിണ്ഡവും (ശരീരം) ഒന്നു തന്നെയാകുമ്പോൾ രോഗം മാറി നിൽക്കും.

അതായത് *പ്രകൃതിയുമായി* *ബന്ധമില്ലാതെ ജീവിക്കുന്നത്*  *രോഗകാരണമാകും*. എന്ന് സാരം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പാൻ കാർഡ് തൽക്ഷണം ലഭിക്കും ,പദ്ധതിക്ക് തുടക്കം കുറിച്ച ധനമന്ത്രി

English Summary: Science behind defence mechanism of body
Published on: 30 May 2020, 11:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now