1. News

പാൻ കാർഡ് തൽക്ഷണം ലഭിക്കും ,പദ്ധതിക്ക് തുടക്കം കുറിച്ച ധനമന്ത്രി

പാൻ കാർഡ് തൽക്ഷണം അനുവദിക്കുന്നതിനുള്ള സൗകര്യത്തിന് ധനമന്ത്രി നിർമല സീതാരാമൻ തുടക്കംകുറിച്ചു. ഈ വർഷം ആദ്യം നടന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് ഈ നീക്കം. വിശദമായ ഒരു അപേക്ഷ ഫോം പൂരിപ്പിക്കുന്നതിന് യാതൊരു ആവശ്യകതയും ഇല്ലാതെ, ആധാർ കാർഡിന് അടിസ്ഥാനത്തിൽ പാൻ കാർഡ്, തൽക്ഷണം ഓൺലൈനായി അനുവദിക്കുന്ന ഒരു സംവിധാനം ആരംഭിക്കാൻ ഫെബ്രുവരി ഒന്നിന് നടന്ന ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ നിർദ്ദേശിച്ചിരുന്നു.

Arun T

പാൻ കാർഡ് തൽക്ഷണം അനുവദിക്കുന്നതിനുള്ള സൗകര്യത്തിന് ധനമന്ത്രി നിർമല സീതാരാമൻ തുടക്കംകുറിച്ചു. ഈ വർഷം ആദ്യം നടന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് ഈ നീക്കം. വിശദമായ ഒരു അപേക്ഷ ഫോം പൂരിപ്പിക്കുന്നതിന് യാതൊരു ആവശ്യകതയും ഇല്ലാതെ, ആധാർ കാർഡിന് അടിസ്ഥാനത്തിൽ പാൻ കാർഡ്, തൽക്ഷണം ഓൺലൈനായി അനുവദിക്കുന്ന ഒരു സംവിധാനം ആരംഭിക്കാൻ ഫെബ്രുവരി ഒന്നിന് നടന്ന ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ നിർദ്ദേശിച്ചിരുന്നു.

സർക്കാർ കഴിഞ്ഞ ബജറ്റിൽ പാൻ , ആധാർ എന്നിവയുടെ പരസ്പര കൈമാറ്റം അവതരിപ്പിച്ചിരുന്നു.  സാധുവായ ആധാർ നമ്പർ കൈവശമുള്ളവർക്കും  യുഐഡിഎഐ യിൽ  യുണീക്ക്‌ ഐഡൻറിഫിക്കേഷൻ നമ്പർ സ്കീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉള്ളവർക്കും ഈ സൗകര്യം ലഭ്യമായിരിക്കും എന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു്‌

ആധാർ അധിഷ്ഠിത ഈ-കെവൈസി വഴി തൽക്ഷണ പാൻകാർഡ് അനുവദിക്കുന്നതിനുള്ള പദ്ധതി ധനമന്ത്രി നിർമല സീതാരാമൻ ഈ മാസം 28 ന്‌ ഔദ്യോഗികമായി ആരംഭിച്ചു.

Nirmala Sitharaman, Finance Minister on 28th May 2020 formally launched instant allotment of PAN card using Aadhaar-based e-KYC facility for people

എന്നിരുന്നാലും പരീക്ഷണാടിസ്ഥാനത്തിൽ അതിൻറെ ബീറ്റ പതിപ്പ് 2020 ഫെബ്രുവരി 12ന് ആദായ നികുതി വകുപ്പ് ഈ-ഫയലിംഗ്‌ വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് കൂട്ടിച്ചേർത്തു.

പദ്ധതിക്ക് ആയുള്ള അലോട്ട്മെൻറ് പ്രക്രിയ പൂർണ്ണമായും ഡിജിറ്റൽ ആണ്. കൂടാതെ അപേക്ഷകന് ഇലക്ട്രോണിക് പാൻ (ഈ-പാൻ) നൽകുന്നത് മറ്റു യാതൊരു നിരക്കുകളും ഇല്ലാതെ ആവും.

The allotment procedure has been made paperless and an electronic PAN (e-PAN) is issued to people free of cost by the Income Tax department.

ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള ആദായ നികുതി വകുപ്പിൻറെ മറ്റൊരു പടിയാണ് തൽക്ഷണ പാൻ കാർഡ് സൗകര്യം ആരംഭിക്കുന്നതെന്നും അതുവഴി നികുതിദായകരുമായി എളുപ്പത്തിലുള്ള പൊരുത്തപ്പെടൽ സൃഷ്ടിക്കാൻ സാധിക്കുമെന്നും പ്രതി മായി പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക പ്രസ്താവനയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി.

തൽക്ഷണ പാൻ കാർഡിനായി എങ്ങനെ അപേക്ഷിക്കാം

തൽക്ഷണ പാൻ കാർഡിനായി അപേക്ഷിക്കാനുള്ള രീതി വളരെ ലളിതമാണ്. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റിലേക്ക് പോകുക.

Go to the official e-filing website of Income Tax Department

ഇപ്പോൾ നിങ്ങളുടെ ആധാർ നമ്പർ നൽകിയ ശേഷം, ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ വന്ന ഒടിപി സമർപ്പിക്കുക.

Now enter your Aadhaar number & submit the OTP generated on the Aadhaar registered mobile number.പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, 15 അക്ക അംഗീകൃത ഇത് നമ്പർ സൃഷ്ടിക്കപ്പെടും.

Once the process is completed, a 15-digit acknowledgment number would be generated.

ഇത് അനുവദിച്ച ശേഷം, നിങ്ങൾക്ക് പോർട്ടലിൽ നിന്ന് ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയും.

And after it is allotted, you can download the e-PAN card from the portal.

ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഇമെയിൽ ഐഡിയിലും ഇ-പാൻ അയയ്ക്കുന്നു.

e-PAN is also sent on the email id, if it is registered with Aadhaar.

തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ നികുതിദായകർക്ക് ഇതുവരെ 50.52  കോടി പാൻ കാർഡുകൾ അനുവദിച്ചിട്ടുണ്ട്.

ഇതിൽ 49.39 കോടി പാൻ കാർഡുകൾ വ്യക്തികൾക്കാണ് അനുവദിച്ചിരിക്കുന്നത് .

കൂടാതെ പ്രസ്തുത കണക്കുകൾ പ്രകാരം 32.17 കോടിയിലധികം പാൻ കാർഡുകൾ ആധാറിനൊപ്പം സീഡ് ചെയ്തവയാണ്.

നിങ്ങളുടെ പാൻ കാർഡ്  2020 ജൂൺ 30നകം‌  ആധാർ കാർഡുമായി ലിങ്കുചെയ്യണമെന്നത്‌ നിർബന്ധമാണ്, അല്ലെങ്കിൽ  പാൻകാർഡ് പ്രവർത്തനരഹിതമാകും.  എല്ലാ നികുതിദായകർക്കും പാൻ എന്നതിന് പകരം അവരുടെ ആധാർ നമ്പർ ഉപയോഗിക്കാൻ ആദായനികുതി വകുപ്പ് അനുമതി നൽകിയിട്ടുണ്ട്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മലബാർ മിൽമ കുടുംബത്തിൽ നിന്നും പുതിയൊരു ഉത്പന്നം കൂടി "നൈർമല്യം" ശുദ്ധമായ വെളിച്ചെണ്ണ

English Summary: Instant PAN card will be readily available

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds