1. News

എന്താണ് കടൽ വെള്ളരികൾ?

പല മരുന്നുകൾക്കായും, ഭക്ഷണ ആവശ്യങ്ങൾക്കായും കടൽ വെള്ളരികളെ ഉപയോഗിച്ചുകൊണ്ട് ലോകത്തിൻ്റെ പലഭാഗങ്ങളിലായി വ്യാവസായിക അടിസ്ഥാനത്തിൽ വിപണനം നടക്കുന്നുണ്ടെങ്കിലും ഇവയുടെ ചൂഷണവും, നിയമവിരുദ്ധമായ വിപണനവും അനിയന്ത്രിതമായ തോതിൽ ഇന്ത്യയിൽ നടക്കുന്നുണ്ട്. സംരക്ഷണ ലിസ്റ്റിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നുണ്ടെങ്കിലും മനുഷ്യൻ്റെ ഇടപെടൽ പലപ്പോഴും സമുദ്രത്തിന്റെ ജൈവവൈവിധ്യത്തെ തകർക്കുന്ന രീതിയിലാണ് പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്.

Athira P

സമുദ്രത്തിൻ്റെ സ്വാഭാവിക ജൈവവൈവിധ്യം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് കടൽ വെള്ളരികൾ. നമ്മൾ ഭക്ഷിക്കുന്ന വെള്ളരിയോട് സാമ്യം തോന്നുന്നതാവാം ഇവയ്ക്ക് കടൽ വെള്ളരി എന്ന പേര് വരാൻ കാരണമായത്. എന്നാൽ പേരുസൂചിപ്പിക്കുന്നപോലെ ഇവ സസ്യവർഗ്ഗമല്ല. കൗതുകം ജനിപ്പിക്കുന്ന ഇവ 1972 ലെ ഇന്ത്യൻ വന്യജീവിസംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ ഒന്ന് പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്.

വളരെയധികം ഔഷധഗുണങ്ങളുള്ള ഇവ വളരെ വില കൂടിയ ഒരു ഭക്ഷ്യവസ്തുവായാണ് ആഗോള മാർക്കറ്റുകളിൽ അറിയപ്പെടുന്നത്. കോടികൾ വിലമതിക്കുന്ന കടൽ വെള്ളരികൾ കടലിലെ മാലിന്യം ഭക്ഷണമായി സ്വീകരിച്ചുകൊണ്ട് സമുദ്രത്തെ ശുദ്ധീകരിക്കാൻ സഹായിക്കുകയും കടലിനടിയിലെ മണ്ണ് ഭക്ഷണമായി ഉപയോഗിക്കുന്നത്തിലൂടെ മണ്ണ് ശുദ്ധീകരിക്കുകയും ചെയ്യുന്നു.

സിലിണ്ടറിക്കൽ ആകൃതിയിൽ കാണപ്പെടുന്ന ഇവയ്ക്ക് മുപ്പതുസെന്റീമീറ്ററിനടുത്ത് നീളം വരും. ഹോളത്തൂറോയ്ഡ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ 'Echinoderms' എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു. ഇവയുടെ ശരീരത്തിൽ കാണപ്പെടുന്ന 'TENTACLES' വഴിയാണ് ഇവ ശ്വസിക്കുന്നതും ചലിക്കുന്നതും. ആഴം കുറഞ്ഞ കടൽ തട്ടിലും ആഴക്കടലിലും ഇവ കാണപ്പെടാറുണ്ട്. കോളനികളായി വസിക്കുന്ന ഇവ ആഴക്കടലിലെ ജൈവവൈവിധ്യം കാത്തു സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു

കടൽ വെള്ളരികൾ ലെെംഗിക- അലെെംഗിക രീതികളിൽ പ്രജനനം നടത്താറുണ്ട്. പെൺ കടൽ വെള്ളരികൾ കടൽ വെള്ളത്തിലേക്ക് പുറപ്പെടുവിക്കുന്ന മുട്ടകൾ ആൺ കടൽ വെള്ളരികൾ പുറപ്പെടുവിക്കുന്ന ബീജവുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് ഇവയുടെ പ്രജനനം നടക്കുന്നത്. ഇത് നടക്കണമെങ്കിൽ ഇവ ഒരേ സമയം ഒരേ സ്ഥലത്തു തന്നെ ഉണ്ടാവുകയും വേണം. പൊതുവെ 5 മുതൽ 10 വർഷം വരെയാണ് ഇവയുടെ ആയുസ്സ്.

ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിയുന്നവയാണ് ഇവയെന്ന ശക്തമായ വാദം ചൈന പോലുള്ള രാജ്യങ്ങളിലെ വൈദ്യശാസ്ത്രം ഉയർത്തുന്നുണ്ടെങ്കിലും ഇതിന് ശാസ്ത്രീയമായ ഉത്തരം നല്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പല മരുന്നുകൾക്കായും, ഭക്ഷണ ആവശ്യങ്ങൾക്കായും കടൽ വെള്ളരികളെ ഉപയോഗിച്ചുകൊണ്ട് ലോകത്തിൻ്റെ പലഭാഗങ്ങളിലായി വ്യാവസായിക അടിസ്ഥാനത്തിൽ വിപണനം നടക്കുന്നുണ്ടെങ്കിലും ഇവയുടെ ചൂഷണവും, നിയമവിരുദ്ധമായ വിപണനവും അനിയന്ത്രിതമായ തോതിൽ ഇന്ത്യയിൽ നടക്കുന്നുണ്ട്.

സംരക്ഷണ ലിസ്റ്റിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നുണ്ടെങ്കിലും മനുഷ്യൻ്റെ ഇടപെടൽ പലപ്പോഴും സമുദ്രത്തിന്റെ ജൈവവൈവിധ്യത്തെ തകർക്കുന്ന രീതിയിലാണ് പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്.

പവിഴപ്പുറ്റുകളുടെയും കോറലുകളുടെയും സംരക്ഷകർ കൂടിയായ കടൽ വെള്ളരികളെ നശിപ്പിക്കുന്നതുവഴി വലിയ പ്രത്യഘാതങ്ങൾ ഉണ്ടാവും. പവിഴപുറ്റുകളുടെ കേന്ദ്രമായ ലക്ഷദ്വീപിൻ്റെ അദൃശ്യ സംരക്ഷകർ കൂടിയാണ് കടൽ വെള്ളരികൾ. വൻതോതിൽ ലക്ഷദ്വീപിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന കടൽ വെള്ളരിയുടെ നിയമവിരുദ്ധ വിപണനത്തോടെയാണ് ലക്ഷദ്വീപിൽ കടൽ വെള്ളരി സംരക്ഷണസേന നിലവിൽ വരുന്നത്. ലോകത്താദ്യമായാണ് ഇത്തരത്തിൽ കടൽ വെള്ളരികളുടെ സംരക്ഷണത്തിനായി ഒരുപറ്റം ആളുകൾ ഒത്തുചേരുന്ന ഒരു സേന രൂപീകൃതമാവുന്നത്. ലോകത്തിൻ്റെ പല ഭാഗത്തും ഇവയ്ക്ക് വലിയ മാർക്കറ്റ് നിലവിലുള്ളതിനാലും ഇന്ത്യയിൽ നടപ്പാക്കിയത് പോലുള്ള നിരോധനം നിലവിലില്ലാത്തതിനാലും ഇവ നിയവിരുദ്ധമായി വിപണനം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. എന്നിരുന്നാലും ഇവയുടെ പ്രാധാന്യം ബോധ്യപ്പെട്ടുകൊണ്ട് ഒരു ജനത ജൈവവൈവിധ്യസംരക്ഷണത്തിനു മുന്നിട്ടിറങ്ങിയതിനേക്കാൾ മനോഹരമായ മറ്റെന്തുണ്ട്?

English Summary: what are sea cucumbers

Like this article?

Hey! I am Athira P. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds