1. News

കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ GST 5% - ചെറുകിട വ്യവസായികളുടെ നിർദ്ദേശം

ചെറുകിട വ്യവസായികൾക്ക് വളരെ ഏറെ പ്രതീക്ഷകൾ നൽകുന്നതാണ് പുതിയ സർക്കാർ തുടങ്ങി വെച്ചിട്ടുള്ള ഈ രംഗത്തെ പ്രവർത്തനങ്ങൾ.

Arun T
വിപണനം അഥവാ മാർക്കറ്റിംഗിന്
വിപണനം അഥവാ മാർക്കറ്റിംഗിന്

ചെറുകിട വ്യവസായികൾക്ക് വളരെ ഏറെ പ്രതീക്ഷകൾ നൽകുന്നതാണ് പുതിയ സർക്കാർ തുടങ്ങി വെച്ചിട്ടുള്ള ഈ രംഗത്തെ പ്രവർത്തനങ്ങൾ. പ്രത്യേകിച്ചും ഭക്ഷ്യ സംസ്കരണ രംഗത്തെ മൂല്യവർദ്ധനവ് ആധാരമാക്കിയുള്ള പരിശീലനങ്ങളും ക്ലാസ്സുകളും മറ്റും. ഇങ്ങനെ സംഘടിപ്പിക്കപ്പെടുന്ന കാര്യപരിപാടികൾ പുതു സംരംഭകർക്ക് വളരെയധികം ഊർജം പകരും എന്നതിൽ സംശയമില്ല.

എന്നാൽ ഒരു പ്രധാനപ്പെട്ട ന്യൂനത കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല എന്നു തോന്നുന്നു ഇത്തരം സെമിനാറുകളും മറ്റു പരിപാടികളും എല്ലാംതന്നെ ഉൽപ്പന്ന ന നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതൽ ഊന്നൽ നൽകുന്നത്.

എന്നാൽ വിപണനം അഥവാ മാർക്കറ്റിംഗിന് കുറിച്ച് നിശബ്ദത പാലിക്കുന്നു. ഈ മേഖല വളരെ ദുഷ്കരമായ കൊണ്ടോ, അതിനുള്ള പരിഹാരം ഒന്നുംതന്നെ ഇക്കൂട്ടരുടെ കൈപ്പിടിയിൽ ഇല്ലാത്തതുകൊണ്ട് സൗകര്യപൂർവ്വം ഒഴിവാക്കുന്നത് എന്നറിയില്ല. പക്ഷേ കണ്ണടച്ച് ഇരുട്ടാക്കി അതുകൊണ്ട് കാര്യമില്ല. യഥാർത്ഥ വെല്ലുവിളികളെ നേരിടാനാകാതെ തുടർച്ചയായി സംരംഭകർ പരാജയപ്പെടുന്നത് സാമൂഹിക പ്രശ്നങ്ങളിലേക്ക് നയിക്കും.

ഭക്ഷ്യ വിപണനം വലിയ പരസ്യത്തിന് അകമ്പടിയോടുകൂടി ആണ് ഇന്ത്യയിലും കേരളത്തിലും അരങ്ങേറുന്നത്. ഇതിനായി 500 മുതൽ മുതൽ 5000 കോടി വരെയാണ് ബഹുരാഷ്ട്ര ഭക്ഷ്യ വ്യവസായികൾ ചെലവഴിക്കുന്നത്. ഇത്തരം കമ്പനികൾ ഒന്നും തന്നെ നമ്മുടെ പ്രാദേശിക കർഷകരിൽനിന്നും വിഭവങ്ങൾ വാങ്ങുന്നവർ അല്ല. പരസ്യത്തിൽ കണ്ട പരിചയം ഉള്ള ഉത്പന്നങ്ങൾ മാത്രമാണ് ഉപഭോക്താക്കൾ കടകളിൽനിന്ന് തിരഞ്ഞെടുക്കുന്നത്.

വ്യാപാരികൾ തെരഞ്ഞെടുക്കുന്നതും വലിയ പരസ്യ പിൻബലമുള്ള ഉൽപ്പന്നങ്ങൾ മാത്രമാണ്. പ്രാദേശികമായി നിർമ്മിക്കുന്ന മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ (Value added products) ഗുണമേന്മയിൽ മുന്നിൽ ആണെങ്കിൽ പോലും ജനങ്ങൾ അവഗണിക്കുന്നു. എന്നാൽ വൻകിട കമ്പനികളുടെ ഭക്ഷ്യോല്പന്നങ്ങൾ അനാരോഗ്യകരമായ ജംഗ്ഫുഡ് ആണെന്ന് അവരുടെ തന്നെ റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുന്നു.

ഈ അവസരത്തിൽ നാനോ സംരംഭകർ അടക്കമുള്ള പല സംരംഭകരും മുന്നോട്ടു വയ്ക്കുന്ന ചില നിർദ്ദേശങ്ങൾ ഈ ഡിജിറ്റൽ വേദിയിൽ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. (Suggestions by enterpreneurs)

1. മൂല്യ വർധിത ഉത്പന്നങ്ങൾക്ക് പാക്കേജിൽ പ്രത്യേക ലോഗോ ഏർപ്പെടുത്തുക. ഉദാ: KVAP(Kerala value added product).

2. കേന്ദ്രസർക്കാർ നിയമിച്ച പല കമ്മീഷനുകളും മുന്നോട്ടുവെച്ച നിർദേശം- ജങ്ക് ഫുഡും ഹെൽത്ത് ഫുഡ് ന്നും പാക്കേജിൽ പ്രത്യേകം കളർകോഡ് അനുവദിക്കുക.

3. വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ, മാളുകൾ ഉൾപ്പെടെയുള്ള യിൽ, ഒരു നിശ്ചിത ശതമാനം പ്രാദേശിക കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിൽക്കണം എന്നുള്ള നിർദ്ദേശം സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകണം.

4. കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ GST 5% ആയി നിജപ്പെടുത്തണം.

5. മാലിന്യങ്ങൾ ഒന്നുംതന്നെ ഉണ്ടാക്കാത്ത വ്യവസായങ്ങളെ പൊലൂഷൻ ലൈസൻസ് ഫീസിൽ നിന്ന് ഒഴിവാക്കണം.

6. സംസ്ഥാന വ്യവസായ വകുപ്പുമായി സഹകരിച്ച് ടെലിവിഷൻ ചാനലുകളിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പരസ്യത്തിനായി ഉള്ള അവസരം മിതമായ നിരക്കിൽ ലഭ്യമാക്കണം.

English Summary: small enterpreneurs suggestions for GST to be made at 5 percent

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds