Updated on: 5 January, 2021 4:30 PM IST
SBI, ICICI Bank, HDFC Bank, Axis Bank, തുടങ്ങിയ പ്രമുഖ ബാങ്കുകൾ 7 ദിവസം മുതൽ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ബാങ്ക് സ്ഥിര നിക്ഷേപത്തിൽ പണം മുടക്കാനാണോ താൽപ്പര്യം. ഇപ്പോൾ 7 മുതൽ 7.5 ശതമാനം വരെ പലിശ നിരക്കിൽ വിവിധ സ്ഥിര നിക്ഷേപ പദ്ധതികൾ ലഭ്യമാണ്. 

SBI, ICICI Bank, HDFC Bank, Axis Bank, തുടങ്ങിയ പ്രമുഖ ബാങ്കുകൾ 7 ദിവസം മുതൽ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. Small Finance ബാങ്കുകൾ 7-7.5% പലിശ നിരക്ക് സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്നുണ്ട്. 

മുതിര്‍ന്ന പൗരൻമാര്‍ക്ക് 7.75 ശതമാനം വരെ പലിശ

ജന സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത് 2.5-7.25% വരെ പലിശ നിരക്കാണ്. ഏഴു ദിവസം മുതൽ 10 വര്‍ഷങ്ങൾ വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് ജന സ്മോൾ ഫിനാൻസ് ബാങ്ക് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നത്. 

മുതിര്‍ന്ന പൗരൻമാര്‍ക്ക് 50 ബേസിസ് പോയിൻറുകളുടെ ഇളവ് ലഭിയ്ക്കും. മുതിര്‍ന്ന പൗരൻമാര്‍ക്ക് 7.75 ശതമാനം പലിശ നിരക്കാണ് പരമാവധി ലഭിയ്ക്കുക. പുതുക്കിയ പലിശ നിരക്കുകൾ ഇങ്ങനെ.

ഡിസംബര്‍ 22 മുതലുള്ള പുതുക്കിയ നിരക്ക് അനുസരിച്ച് രണ്ട് ആഴ്ച വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 2.50% പലിശയാണ് ബാങ്ക് നൽകുന്നത്. 15 ദിവസം മുതൽ 60 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3% പലിശ ലഭിയ്ക്കും. ഒരു വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപത്തിന് 6.75% മാണ് പലിശ. മൂന്ന് മുതൽ 5 വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ ലഭിയ്ക്കും.

ഒരു വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശ

സ്മോൾ ഫിനാൻസ് ബാങ്കായ ഉത്കര്‍ഷ് നിക്ഷേപങ്ങൾക്ക് മൂന്ന് ശതമാനം മുതൽ 7 ശതമാനം വരെ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 7 ദിവസം മുതൽ 10 വര്‍ഷം വരെയുള്ള മുതിര്‍ന്ന പൗരൻമാരുടെ നിക്ഷേപങ്ങൾക്ക് 7.50 ശതമാനമാണ് പലിശ. 

ഒരു വര്‍ഷവും 5 ദിവസവും പൂര്‍ത്തീകരിച്ച നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ നിരക്ക് ലഭിയ്ക്കും. താരതമ്യേന ഉയര്‍ന്ന പലിശ നിരക്കിൽ ഒന്നാണിത്. 7 ദവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശയാണ് ലഭിയ്കകുക

46 ദിവസം മുതൽ 90 ദിവസങ്ങൾ വരെയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശയാണ് ലഭിയ്ക്കുക. 91 ദിവസം മുതൽ 180 ദിവസങ്ങൾ വരെയുള്ള സ്ഥിരനിക്ഷേപത്തിന് 4 ശതമാനം പലിശ ലഭിയ്ക്കും. 181 ദിവസം മുതൽ 364 ദിവസങ്ങൾ വരെയാണ് നിക്ഷേപം എങ്കിൽ 6 ശതമാനം പലിശ നിരക്ക് ലഭിയ്ക്കും.

English Summary: Small finance banks offer 7.5% interest on fixed deposits
Published on: 05 January 2021, 04:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now