Updated on: 6 September, 2021 9:06 AM IST
Small banks with higher interest rates

ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചത് റിട്ടയര്‍മെൻ്റിനു ശേഷം പലിശ വരുമാനത്തില്‍ ജീവിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കെല്ലാം ഒരു തിരിച്ചടിയാണ്. 

അടുത്ത കാലത്തൊന്നും നിക്ഷേപങ്ങളുടെ പലിശ ബാങ്കുകള്‍ ഉയര്‍ത്താനും സാധ്യതയില്ല. പിന്നെയുള്ള വഴി ഏറ്റവും കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളിലേക്ക് നിക്ഷേപം മാറ്റുകയെന്നാതാണ്. പ്രമുഖ ബാങ്കുകളെ അപേക്ഷിച്ച് ന്യൂജനറേഷന്‍ ചെറുകിട ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്കു കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. SBI, ICICI, HDFC, തുടങ്ങിയ ബാങ്കുകളേക്കാള്‍ സ്ഥിരനിക്ഷേപങ്ങള്‍ക്കു പലിശ നല്‍കുന്ന സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളാണ് ഇവിടെ പരിഗണിച്ചിരിക്കുന്നത്.

​നോര്‍ത്ത് ഈസ്റ്റ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഏഴു മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് മൂന്നു മുതല്‍ ഏഴു ശതമാനം വരെയാണ് ബാങ്ക് പലിശ വാഗ്ദാനം ചെയ്യുന്നത്. ഏഴു മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് മൂന്നു ശതമാനം പലിശ ലഭിക്കുക. 46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.50 ശതമാനവും 91 മുതല്‍ 180 ദിവസം വരെ നാലു ശതമാനവും പലിശ ലഭിക്കും. 181 മുതല്‍ 365 ദിവസം വരെ അഞ്ചു ശതമാനവും 366 മുതല്‍ 729 ദിവസം വരെ 6.75 ശതമാനവുമാണ് പലിശ. 730 മുതല്‍ 1095 ദിവസം വരെയുള്ള നക്ഷേപങ്ങള്‍ക്ക് 6.75 ശതമാനമാണ് പലിശ. ഏഴു ശതമാനം പലിശ ലഭിക്കണമെങ്കില്‍ നിങ്ങളുടെ നിക്ഷേപങ്ങള്‍ 777 ദിവസത്തേയ്ക്ക് ആയിരിക്കണം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏഴു ദിവസം മുതല്‍ 777 ദിവസം വരെയുള്ള എല്ലാ കാലാവധിയിലെ നിക്ഷേപങ്ങള്‍ക്കും അര ശതമാനം അധിക പലിശ ലഭിക്കും.

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങളാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 3.25% മുതല്‍ 6.75% വരെ പലിശ ബാങ്ക് നല്‍കും. ഏഴു മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.25%വും 46 മുതല്‍ 90 ദിവസം വരെ 4.25%വും 91 മുതല്‍ ആറു മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.75%വുമാണ് പലിശ. ആറു മുതല്‍ ഒമ്പതു മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.25%വും ഒമ്പതു മുതല്‍ ഒരു വര്‍ഷം വരെ 5.75%വും പലിശ ലഭിക്കും. 6.50% പലിശ ലഭിക്കണമെങ്കില്‍ നിക്ഷേപങ്ങള്‍ ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെയായിരിക്കണം. മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കു 6.75% പലിശ ലഭിക്കും. ഒന്നു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്കു സാധാരണ നിക്ഷേപകരേക്കാള്‍ അര ശതമാനം അധിക പലിശ ലഭിക്കും.

ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഏഴു മുതല്‍ 10 വര്‍ഷം വരെയാണ് നിക്ഷേപങ്ങള്‍ സാധ്യമാകുക. 2.5 ശതമാനം മുതല്‍ 6.75 ശതമാനം വരെയാണ് പലിശ വാഗ്ദാനം. ഏഴു മുതല്‍ 14 ദിവസം വരെ 2.50 ശതമാനമാണ് പലിശ. 15 മുതല്‍ 60 ദിവസം വരെ മൂന്നു ശതമാനമാണ് പലിശ. 61 മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.75 ശതമാനവും 91 മുതല്‍ 180 ദിവസം വരെ 4.50 ശതമാനവും പലിശ ലഭിക്കും. 181 മുതല്‍ 364 ദിവസം വരെ 5.50 ശതമാനമാണ് പലിശ. 6.25 ശതമാനവും 6.50 ശതമാനവും പലിശ ലഭിക്കണമെങ്കില്‍ നിങ്ങളുടെ നിക്ഷേപങ്ങള്‍ യഥാക്രമം ഒരു വര്‍ഷവും ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെയുമാകണം. മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ 6.75 ശതമാനം പലിശ ലഭിക്കും. എല്ലാ കാലവധിയിലുള്ള നിക്ഷേപങ്ങള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അര ശതമാനം അധിക പലിശ ലഭിക്കും.

​എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി.

എസ്.ബി.ഐയുടെ ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.9 ശതമാനം മുതല്‍ 5.4 ശതമാനം വരെയാണ് പലിശ. എച്ച്.ഡി.എഫ്.സിയിലെ നിക്ഷേപങ്ങള്‍ക്ക് 2.50 ശതമാനം മുതല്‍ 5.50 ശതമാനം വരെയാണ് പലിശ ലഭിക്കുക. ഐ.സി.ഐ.സി.ഐയും എച്ച്.ഡി.എഫ്.സിക്കു സമാനമായി ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.50 ശതമാനം മുതല്‍ 5.50 ശതമാനം വരെയാണ് പലിശ നല്‍കുന്നത്.

English Summary: Small finance banks providing higher interest rates
Published on: 06 September 2021, 08:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now