Updated on: 28 January, 2021 11:00 AM IST
SpiceJet Has extended the offer: Air ticket for Rs.899

സ്‌പൈസ് ജെറ്റിന്റെ ബെഫിക്കർ സെയിൽ ഓഫർ വീണ്ടും നീട്ടി. 899 രൂപ നിരക്കിൽ വിമാന ടിക്കറ്റ് ലഭ്യമാക്കുന്ന തകർപ്പൻ ഓഫർ ആണ് ബെഫിക്കർ സെയിൽ. ഇത് മൂന്നാമത്തെ തവണയാണ് ഓഫറിന്റെ കാലാവധി നീട്ടുന്നത്. യാത്രക്കാർക്ക് ജനുവരി 29 വരെ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഏപ്രിൽ ഒന്ന് മുതൽ സെപ്തംബർ 30വരെയുള്ള ആഭ്യന്തര യാത്രയ്ക്കാണ് ഓഫർ ബാധകമാകുക. ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുന്നതിനോ മാറ്റുന്നതിനോ ചാർജുകൾ ഈടാക്കില്ല. ഒപ്പം ടിക്കറ്റ് നിരക്കിന് തുല്യമായ സൗജന്യ ഫ്ലൈറ്റ് വൗച്ചറും ലഭിക്കും. 

ഇന്ത്യയ്ക്കകത്ത് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഗോഎയറും കിടിലൻ ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. ഗോഎയറിന്റെ റിപ്പബ്ലിക് ഡേ ഫ്രീഡം സെയിലിന്റെ ഭാഗമായുള്ള ഓഫറിൽ 859 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാക്കും. ഈ മാസം 22 മുതൽ 29 വരെ ഓഫർ ലഭ്യമാണ്.

ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 31വരെ യാത്ര ചെയ്യുന്നവർക്കാണ് ഓഫർ ലഭ്യമാക്കുക. എട്ട് ദിവസം നടക്കുന്ന ഫ്രീഡം സെയിലിൽ വൺവേ യാത്രകൾക്ക് മാത്രമേ പ്രത്യേക നിരക്കുകൾ ബാധകമാകുകയുള്ളൂ. 

ബുക്ക് ചെയ്ത ടിക്കറ്റുകൾ വിമാനം പുറപ്പെടുന്ന 14 ദിവസത്തിനുള്ളിൽ റദ്ദാക്കുന്നതിന് ചാർജുകൾ ഈടാക്കില്ല. ഇത് പ്രൊമോ ഫെയർ സീറ്റുകൾക്ക് മാത്രമേ ബാധകമാകൂ.

English Summary: SpiceJet has extended the offer: Air ticket at Rs 899; Bookings can be made till January 29,
Published on: 28 January 2021, 08:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now